ഇനി വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴി

ബെംഗളൂരു: നഗരത്തിലെ വെള്ളാറ ജങ്‌ഷൻ മുതൽ ഹോപ്ഫാം ജങ്‌ഷൻവരെ സിഗ്നൽരഹിത ഇടനാഴിയൊരുക്കാൻ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എൽ.) ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.)യുമായി കരാറിലൊപ്പിട്ടു.

17.5 കിലോമീറ്റർ ദൂരം വരുന്ന നിർദിഷ്ട പാതയ്ക്കായി എച്ച്.എ.എൽ. 3,100 സ്‌ക്വയർ മീറ്റർ ഭൂമിയും ബി.ബി.എം.പി.ക്ക് കൈമാറി. എച്ച്.എ.എൽ. ബെംഗളൂരു കോംപ്ലക്‌സ് ചീഫ്‌ എക്സിക്യൂട്ടീവ് ഓഫീസർ ശേഖർ ശ്രീവാസ്തവയും ബി.ബി.എം.പി. കമ്മിഷണർ എൻ. മഞ്ജുനാഥ പ്രസാദുമാണ് കരാറിലൊപ്പിട്ടത്. എച്ച്.എ.എൽ. സി.എം.ഡി.ടി. സുവർണ രാജുവും പങ്കെടുത്തു.

109.5 കോടി രൂപയാണ് സിഗ്നൽരഹിത ഇടനാഴിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. നഷ്ടപരിഹാരം വാങ്ങാതെയാണ് എച്ച്.എ.എൽ. പദ്ധതിക്കുവേണ്ടി സ്ഥലം നൽകാമെന്ന് സമ്മതിച്ചത്. പകരം ഓൾഡ് എയർപോർട്ട് റോഡിലും ബെല്ലന്ദൂരിനുമിടയിൽ 1.7 കിലോമീറ്റർ ടണൽറോഡ് നിർമിക്കണമെന്ന് ബി.ബി.എം.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു സ്ഥലങ്ങളിൽ അണ്ടർപാസ് വരുന്നുണ്ട്. സുരഞ്ജൻ ദാസ് റോഡ് ജങ്‌ഷൻ, വിൻഡ് ടണൽ ജങ്‌ഷൻ, കുന്ദലഹള്ളി ജങ്‌ഷൻ എന്നിവിടങ്ങളിലാണ് അണ്ടർ പാസുകൾ നിർമിക്കേണ്ടത്.

വിൻഡ് ടണൽ ജങ്‌ഷനിലെ അണ്ടർപാസിനുവേണ്ടി ഐ.എസ്.ആർ.ഒ.യും എൻ.എ.എല്ലും നേരത്തേ തന്നെ സ്ഥലം വിട്ടു നൽകിയിട്ടുണ്ട്. കുന്ദലഹള്ളിയിലെ സ്ഥലമേറ്റെടുക്കൽ ജോലികൾ ബി.ബി.എം.പി. ഏതാണ്ട് പൂർത്തിയാക്കി. മതിയായ നഷ്ടപരിഹാരം നൽകിയാണ് സ്ഥലം ഏറ്റെടുക്കുന്നത്. അണ്ടർപാസ് നിർമാണം ആറു മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനഗതാഗതം തിരിച്ചുവിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സിഗ്നൽരഹിത ഇടനാഴി വരുന്നതോടെ നഗരത്തിലെ യാത്രാസമയം ഗണ്യമായി ചുരുങ്ങും. ബെംഗളൂരുവിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us