ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെ പ്രണയാഭ്യര്‍ത്ഥന നടത്തി യുവാവ്. മത്സരങ്ങള്‍ക്കിടയില്‍ കാണികളുടെ വ്യത്യസ്തമായ ഭാവങ്ങള്‍ ക്യാമറകണ്ണില്‍ പകര്‍ത്തുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആണല്ലോ? അങ്ങനെയൊരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്. കളി നടക്കുമ്പോള്‍ ഗ്യാലറിയില്‍ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ക്യാമറകണ്ണില്‍ പതിഞ്ഞത്. ഇന്ത്യ ഇംഗ്ലണ്ട് ഏകദിന മത്സരത്തിനിടെയാണ് സംഭവം. ഇംഗ്ലണ്ടിന്‍റെ ബാറ്റിംഗ് സമയത്ത് നടന്ന പ്രണയാഭ്യര്‍ത്ഥന ക്യാമറയില്‍ പകര്‍ത്തുക മാത്രമല്ല ലോര്‍ഡ്‌സിലെ വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ക്യാമറമാന് പിന്നാലെ തേര്‍ഡ് അമ്പയറും റൊമാന്റിക് രംഗങ്ങള്‍…
Read MoreMonth: July 2018
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു.
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 86 റണ്‍സിനാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് ഇന്ത്യയെ കശാപ്പ് ചെയ്തത്. പരമ്പര നേട്ടമെന്ന സ്വപ്‌നവുമായി ഇറങ്ങിയ ഇന്ത്യക്കു ശക്തമായ തിരിച്ചടിയാണ് ആതിഥേയര്‍ നല്‍കിയത്. ആദ്യ കളിയിലേറ്റ എട്ടു വിക്കറ്റിന്റെ കനത്ത പരാജയത്തിന് ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ കണക്കുതീര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1നു ഒപ്പമെത്തുകയും ചെയ്തു. ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയ 322 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ ഇന്ത്യ 236 ന് എല്ലാവരും പുറത്താകുകയായിരുന്നു. അവസാന പന്തിലാണ് ഇന്ത്യയുടെ പത്താം വിക്കറ്റും…
Read More‘കര്‍ഷര്‍ക്ക് വേണ്ടിയും അവരുടെ കടങ്ങള്‍ എഴുതിത്തള്ളാനും മുഖ്യമന്ത്രി പദം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍’ പൊട്ടിക്കരഞ്ഞ് കുമാരസ്വാമി.
ബെംഗളൂരു: ബെംഗളൂരുവില്‍ സംഘടിപ്പിച്ച പാര്‍ട്ടി ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. ‘നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ നിങ്ങള്‍ സന്തോഷിക്കുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അത്ര സന്തോഷവാനല്ല. എല്ലാ വേദനയോടും കൂടിയാണ് ഞാന്‍ ജീവിക്കുന്നത്. വേദനകളെ ഞാന്‍ സ്വീകരിക്കുകയാണ്’. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായതിന് പിന്നാലെ വലിയ സമ്മര്‍ദ്ദത്തിലാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി കസേരയെന്നത് നിങ്ങള്‍ കരുതുന്നപോലെ പട്ടുമെത്തയല്ലെന്നും മറിച്ച് മുള്ളുകിടക്കയാണെന്നും കുമാരസ്വാമി പറഞ്ഞു. ‘കോണ്‍ഗ്രസുമായി സഹകരിച്ച് മികച്ച രീതിയില്‍ തന്നെയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദം വന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍…
Read Moreസ്വര്‍ണക്കപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തം (4-2). ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം.
മോസ്‌കോ: ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം. ഗോളും മറു ഗോളുമെല്ലാം കണ്ട വീറുറ്റ പോരാട്ടത്തില്‍ ഫ്രാന്‍സ് വിശ്വ സിംഹാസനം പിടിച്ചടക്കി. ഫൈനലിന്റെ എല്ലാ ആവേശവുമുള്‍ക്കൊണ്ട ക്ലാസിക് പോരാട്ടത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ കണ്ണീരണിയിച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു. മരിയോ മാന്‍ഡ്യുകിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ഫ്രാന്‍സിന് പിന്നീടൊരു പെനല്‍റ്റി ഗോളും ലഭിച്ചു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗോളുകള്‍ അത്യുജ്വലമായിരുന്നു. അര്‍ജന്റീനയുള്‍പ്പെടെ പല വമ്പന്‍മാരുടെയും കഥ കഴിച്ച…
Read Moreലോകം റഷ്യയിലേക്ക്, ഫ്രാന്‍സ്- ക്രൊയേഷ്യ മത്സരത്തിന് ഇനി ഏതാനും നിമിഷങ്ങൾ മാത്രം…
മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ നിന്നുരുണ്ടു തുടങ്ങിയ വര്‍ണ്ണ ഗോളം റഷ്യയിലെ വിവിധ വേദികളിലൂടെ തെന്നി നീങ്ങി ലുഷ്നികിയിലേക്ക് തന്നെ തിരികെയെത്തുകയാണ്. കാല്‍പന്തുകളിയുടെ കലാശക്കൊട്ടിന് ഏതാനും നിമിഷങ്ങൾ മാത്രം ശേഷിക്കേ ലുഷ്നികിയുടെ ഓളപ്പരപ്പില്‍ ആ ഗോളം തീയായി കുതിച്ചുയരും. ഒരു തവണ കൂടി! ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ കാത്തിരുന്ന ഫുട്ബോള്‍ ഫൈനല്‍ മത്സരത്തിന് ലുഷ്നികി വേദിയാവുകയാണ്. ലോകകപ്പില്‍ മുത്തമിടാന്‍ ഫ്രാന്‍സും ക്രൊയേഷ്യയും ഒരേപോലെ തയ്യാറെടുത്തുകഴിഞ്ഞു. മോസ്കോ കീഴടക്കിയാല്‍ ലോകം കീഴടക്കിയെന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ എകാധിപധി അഡോള്‍ഫ് ഹിറ്റ്‌ലര്‍ കരുതിയിരുന്നത്. എന്നാല്‍ അത് ഈ…
Read Moreവയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു.
ബെംഗളൂരു : വയറുവേദന അവശനാക്കിയ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ട്രെയിൻ നിർത്താതെ പാഞ്ഞു. തിരുപ്പതി– ചാമരാജനഗർ എക്സ്പ്രസ് ഇന്നലെ പുലർച്ചെ 3.20നു പാച്ചൂർ സ്റ്റേഷൻ കഴിഞ്ഞപ്പോഴാണ് യാത്രക്കാരൻ ശശികിരണിനു വയറുവേദനയുണ്ടായത്. റൂട്ടിലെ കുപ്പം സ്റ്റേഷൻ മാസ്റ്ററെ വിളിച്ച് ജീവനക്കാർ ആംബുലൻസ് ഏർപ്പെടുത്തി. മറ്റു ട്രെയിനുകൾ തടഞ്ഞും മുളനൂർ സ്റ്റേഷനിൽ നിർത്താതെയും കുപ്പത്ത് നാലുമണിയോടെ ഓടിയെത്തി. 4.05നു രോഗിയെ ആശുപത്രിയിലാക്കി. മുൻപേ കടന്നുപോകേണ്ട ചെന്നൈ– പ്രശാന്തിനിലയം എക്സ്പ്രസ് 15 മിനിറ്റ് പിടിച്ചിട്ടായിരുന്നു രക്ഷാപ്രവർത്തനം. ജീവനക്കാരുടെയും സ്റ്റേഷൻ മാസ്റ്ററുടെയും അവസരോചിത ഇടപെടലിനെ ബെംഗളൂരു ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.…
Read Moreശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും..
ബെംഗളൂരു : ആറു മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ തൂപ്പുജോലിക്കാർ(പൗരകർമികർ) പ്രതിഷേധം തുടരുന്നു. ശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്നു സംപംഗിരാമനഗറിൽ നിന്നുള്ള നാല്പതോളം പൗരകർമികർ ഭീഷണി മുഴക്കി. ബിബിഎംപി കമ്മിഷണറെയും മേയറെയും തങ്ങളുടെ നിലപാട് ഇവർ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകളിൽ ഉള്ളവർക്കു മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന ബിബിഎംപി നിലപാട് കാരണം ആയിരക്കണക്കിനു തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാത്തത്.
Read Moreരാജ്യാന്തര വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ അത്‌ലറ്റു ഹിമ ദാസിന് കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം.
ബെംഗളൂരു : രാജ്യാന്തരവേദിയിൽ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് സ്വർണം നേടിയ അസം സ്വദേശിനി ഹിമ ദാസിനു കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം. പരമേശ്വരയുടെ മേൽനോട്ടത്തിലുള്ള ശ്രീ സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ പേരിലാണു പുരസ്കാരം. ഫിൻലൻഡിൽ നടന്ന ലോക അണ്ടർ 20 അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 400 മീറ്ററിലാണ് അസമിൽനിന്നുള്ള ഹിമ സ്വർണം നേടിയത്.
Read Moreലോകത്തിന്റെ മട്ടുപ്പാവില്‍ മിന്നിത്തിളങ്ങി ഫ്രാന്‍സും ക്രൊയേഷ്യയും… അവരിലൊരാളെക്കാത്ത് കനകകിരീടം.
മോസ്‌കോ: റഷ്യ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 8.30ന് ലുഷ്‌നിക്കി സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഫൈനലിനിറങ്ങുന്ന ക്രൊയേഷ്യയും രണ്ടാം കിരീടനേട്ടത്തിനായി ഇറങ്ങുന്ന ഫ്രാന്‍സും കിരീട പ്രതീക്ഷയിലാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് രണ്ടാം ലോകകപ്പ് നേട്ടത്തിനിറങ്ങുന്ന ഫ്രാന്‍സ് ഫൈനലില്‍ ക്രൊയേഷ്യയെ നേരിടാനൊരുങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്കിനോട് സമനില നേടിയതൊഴിച്ചാല്‍ ആധികാരിക വിജയമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഫ്രാന്‍സിന്റേത്. ക്യാപ്റ്റനായും പരിശീലകനായും ദിദിയര്‍ ദെഷാപ്‌സ് ലോകകപ്പ് നേടുമോ എന്നും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിലെത്തിയ ക്രൊയേഷ്യ അങ്ങേയറ്റത്തെ പ്രതീക്ഷയിലാണ്. ഓള്‍റൗണ്ട് മികവാണ്…
Read Moreസപ്തതിയുടെ നിറവില്‍ ബെംഗളൂരു മലയാളികളുടെ സ്വന്തം ദിവാകരേട്ടന്‍..
ബെംഗളൂരു : പതിറ്റാണ്ടുകളായി നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍കുന്ന പേരാണ് പി.ദിവാകരന്‍ എന്നത്.നഗരത്തിലെ മലയാളികള്‍ക്ക് “ദിവാകരേട്ടന്‍”ആണെന്ന് മാത്രം.ഇന്ന് അദ്ധേഹത്തിന്റെ സപ്തതി ആഘോഷം ആണ്. നാലര പതിറ്റാണ്ടുകളോളം ദൂരവാണി നഗറിലെയും സമീപപ്രദേശങ്ങളിളേയും മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും നിവൃത്തി വരുത്തുകയും ചെയ്തിരുന്ന ദിവാകരേട്ടനെ നഗരത്തിലെ മലയാളി സമാജങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഊര്‍ജം ആണ്. കേരളത്തിലെ വടകരയിലെ മേമുണ്ട ഗ്രാമത്തിലെ “പുറന്തോടത്ത് ” കുടുംബത്തില്‍ ആണ് ദിവാകരേട്ടന്‍ ജനിച്ചത് ,പ്രാഥമിക വിദ്യാഭ്യസം പൂര്‍ത്തിയാക്കിയതിനു ശേഷം വായുസേനയില്‍ ജോലി തേടിയാണ് ദിവാകരേട്ടന്‍ നഗരത്തിലെ എത്തുന്നത്.എന്നാല്‍…
Read More