ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതി ലോക് സഭ തള്ളി ….പ്രമേയം ശബ്ദ വോട്ടിംഗിലും കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം വന്നതിനാല്‍ …ഇലക്ട്രോണിക് വോട്ടിംഗിലേക്ക് നീങ്ങാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു …തുടര്‍ന്ന്‍ നടന്ന വോട്ടിംഗില്‍ ടിഡിപി കൊണ്ടുവന്ന പ്രമേയം 126 നു എതിരെ 325 വോട്ടുകള്‍ക്ക് പരാജയമടയുകയായിരുന്നു ..
154 വോട്ടെങ്കിലും നേടാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടല്‍ പക്ഷെ ഫലം കണ്ടില്ല ….അണ്ണാ ഡി എം കെയുടെ നാല് എം എല്‍ എ മാര്‍, എന്‍ ഡി എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു ..നേരത്തെ കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ ആഞ്ഞടിച്ചിരുന്നു …ഇടക്കാലത്തെ ഭരണ പരാജയങ്ങള്‍ എടുത്തു കാട്ടി രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവയെ ഒന്നും പരാമര്‍ശിക്കാതെ കൊണ്ഗ്രസ്സിനെതിരയുള്ള പ്രത്യാരോപണങ്ങളും ഭരണ നേട്ടവും മാത്രം ഉദ്ധരിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചു ..രാവിലെ പതിനൊന്നോടെ ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു …..