ബെംഗളൂരു: കർണാടകത്തിൽനിന്നുള്ള എം.പി.മാർക്ക് വിലകൂടിയ ഐ ഫോണും ലാപ് ടോപ് ബാഗും നൽകിയ സംഭവം വിവാദമായി. ബി.ജെ.പി.യുടെ എം.പി.മാർ സമ്മാനം നിഷേധിക്കുകയും സാമ്പത്തിക പ്രതിസന്ധിക്കിടെ ആർഭാടം നടത്തിയതിനെ വിമർശിക്കുകയും ചെയ്തു. ബി.ജെ.പി. എം.പി. രാജീവ് ചന്ദ്രശേഖറാണ് സർക്കാർ സമ്മാനം ട്വിറ്റർ വഴി പുറത്തുവിട്ടത്.
പാർലമെന്റ് സമ്മേളനത്തിനിടെ കാവേരി പ്രശ്നത്തിൽ സ്വീകരിക്കേണ്ട നടപടി ചർച്ചചെയ്യുന്നതിനായി മുഖ്യമന്ത്രി കർണാടകത്തിൽനിന്നുള്ള എം.പി.മാരുടെ യോഗം ഡൽഹിയിൽ വിളിച്ചിരുന്നു.
യോഗത്തിനെത്തുന്നവർക്ക് നൽകാനായാണ് ഐ ഫോണും ലാപ് ടോപ് ബാഗും എത്തിച്ചത്. വിവാദമായതോടെ സംഭവം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നിഷേധിച്ചു. സർക്കാർ എം.പി.മാർക്ക് സമ്മാനം നൽകിയിട്ടില്ലെന്നും ആരാണ് നൽകിയതെന്ന് അറിയില്ലെന്നും കുമാരസ്വാമി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Dear @CMofKarnataka @hd_kumaraswamy – Thnk u 4 convng all MPs tmrw to discuss Cauvery issue. But why is ur govt sendng expnsve phones to MPs?
U claim Austerity; pourkarmikas r being denied salaries, but pub money used 4 ths kind of expnsve gifts? ?
Im returng thm to u ?? pic.twitter.com/0jZKhnXhuM
— Rajeev Chandrasekhar (@rajeev_mp) July 17, 2018
എന്നാൽ, കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ സമ്മാനം നൽകിയതിനെ ന്യായീകരിച്ച് രംഗത്തെത്തി. സമ്മാനം നൽകിയത് താനാണെന്നും അതിൽ തെറ്റില്ലെന്നും കഴിഞ്ഞവർഷവും സമ്മാനം നൽകിയെന്നും ശിവകുമാർ പറഞ്ഞു. ചില എം.പി.മാർ സമ്മാനം തിരിച്ചുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സഖ്യസർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടികൾക്ക് വ്യത്യസ്ത നിലപാടുകളാണെന്ന വിമർശനവും ഉയർന്നു. 89,000 രൂപമുതൽ 1.02 ലക്ഷം രൂപവരെ വിലയുള്ള ഐ ഫോണും 5000 രൂപ വിലയുള്ള ലാപ്ടോപ് ബാഗുമാണ് .
ബെംഗളൂരുവിലെ ശുചീകരണത്തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് വിലകൂടിയ സമ്മാനമെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. പണം ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു കാണിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
ശുചീകരണത്തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻകഴിയാത്ത സാഹചര്യത്തിൽ ഇത്തരമൊരു സമ്മാനം സ്വീകരിക്കാൻ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എന്നാൽ, സ്വന്തം ചെലവിലാണ് എം.പി.മാർക്ക് സമ്മാനം നൽകിയതെന്ന് ഡി.കെ. ശിവകുമാർ വെളിപ്പെടുത്തിയതോടെ സർക്കാർ പണം ദുർവിനിയോഗം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദൾ നേതാക്കൾ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.