മൈസൂരു: ഒരു കാലത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന വൃന്ദാവൻ ഉദ്യാനത്തിിന് ശാപമോക്ഷം നൽകാൻ കുമാരസ്വാമിയുടെ ശ്രമം. അമേരിക്കയിലെ ഡിസ്നി ലാൻഡ് മാതൃകയിൽ ഉദ്യാനം വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
ഉദ്യാനവികസനത്തിനുള്ള പദ്ധതിക്ക് ആദ്യഗഡുവായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. ലോകത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അമേരിക്കയിലെ ഡിസ്നി ലാൻഡിന്റെ മാതൃകയിൽ മുഴുവൻ സമയ വിനോദോപാധികളാണ് ഉദ്യാനത്തിൽ വിഭാവനം ചെയ്യുന്നത്. ആഗോളതലത്തിൽ ഈ രംഗത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും പങ്കാളികളാക്കിയാണ് വികസനപദ്ധതി നടപ്പാക്കുന്നത്.
പകൽനേരങ്ങളിൽ ഉദ്യാനത്തിലെത്തുന്നവർക്ക് വിനോദോപാധികളില്ലാത്തതാണ് ഇവിടത്തെ പ്രധാന പ്രശ്നം. വിനോദസഞ്ചാരികൾക്ക് ദിവസം മുഴുവൻ ഉദ്യാനത്തിൽ കഴിയാനും വിനോദങ്ങളിലേർപ്പെടാനുമുള്ള സൗകര്യമൊരുക്കണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആവശ്യമുന്നയിച്ചിരുന്നു. കൃഷ്ണരാജസാഗർ അണക്കെട്ടിനോടനുബന്ധിച്ചുള്ള ഉദ്യാനത്തിൽ ഇപ്പോൾ സന്ധ്യാനേരത്തുള്ള സംഗീതജലധാരമാത്രമാണ് ആകർഷണമായിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.