‘അവള്‍ക്കൊപ്പം’ ഇല്ലാത്തവര്‍ ഇവരാണ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ മൂന്നുപേരും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളുമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചവരാണ് ഈ മൂന്നുപേരും. എന്നാല്‍ അമ്മയില്‍ അംഗത്വമുള്ള വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളില്‍ മൂന്നുപേര്‍ മാത്രമേ…

Read More

ഹിന്ദുവിന് മേല്‍ മുസ്ലീമിന് അധീശത്വം സ്ഥാപിക്കാനുള്ള വഴി മദ്രസ അധ്യാപകന്‍ കുട്ടികള്‍ക്ക് ചൊല്ലികൊടുക്കുന്നു ..! മോര്‍ഫിംഗ് ഉപയോഗിച്ചുള്ള വ്യാജ ചിത്രം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ ..!

ബെംഗലൂരു : കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ചിത്രമായിരുന്നു …മദ്രാസ അദ്ധ്യാപകന്റെ മേല്‍ നോട്ടത്തില്‍ മുസ്ലീം യുവതി ബോര്‍ഡില്‍ എന്തൊക്കെയോ കുറിക്കുന്നത്..മോര്‍ഫ് ചെയ്തു അക്ഷരങ്ങള്‍ വെളിവാക്കിയിരുന്നത് ഹിന്ദുവിനു മേല്‍ എപ്രകാരം ഒരു മുസ്ലീമിന് വിജയം കൈവരിക്കാമേന്നതായിരുന്നത്രേ …എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് സംസ്കൃത പാഠങ്ങള്‍ ആയിരുന്നു എടുത്തുകൊണ്ടിരുന്നത് …മതം വൈരം വളര്‍ത്തുന്ന തരത്തിലുള്ള വാചകങ്ങള്‍ ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ച്‌ പകരമായി അവിടെ ഉപയോഗിച്ചതാണു പ്രശ്നങ്ങളുടെ തുടക്കമെന്ന് അന്വേഷണത്തില്‍ ബോധ്യമായി ..സൈബര്‍ വിദഗ്ദ്ധരാണ് ആദ്യം ഇത് ചൂണ്ടികാട്ടിയത് ..പോലീസ് അന്വേഷണം പ്രഖ്യാപിച്ചു ..സംസ്ഥാനത്ത്…

Read More

പാറി പറന്നു കാനറികള്‍ പ്രീ ക്വാര്‍ട്ടറിലേക്ക് …സെര്‍ബിയയെ തകര്‍ത്തത് എതിരില്ലാത്ത രണ്ടു ഗോളിന് ..!

ഭീഷണികളുടെ ചെറു നിഴല്‍പ്പാടിലായിരുന്നെങ്കിലും മേധാവിത്വത്തിന്റെ മനോഹര ഫുട്ബാള്‍ കളിച്ചു ബ്രസീല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു …എതിരില്ലാത്ത രണ്ടു ഗോളിനാണ് സെര്‍ബിയയെ തകര്‍ത്തത് ….36 ആം മിനിറ്റില്‍ പൌളിഞ്ഞോയും ,68 ആം മിനിറ്റില്‍ തിയാഗോ സില്‍വയുമാണ്‌ ഗോളുകള്‍ നേടിയത് …..പത്താം മിനിറ്റില്‍ തന്നെ ഉഗ്രന്‍ ഫോമില്‍ കളിക്കുന്ന മാഴ്സെലോ പരിക്കെറ്റ് പുറത്തു പോയത് തിരിച്ചടി നേരിടുമെന്ന തോന്നല്‍ ഉളവാക്കിയെങ്കിലും അരമണിക്കൂര്‍ പിന്നിടുന്ന വേളയില്‍ കുട്ടിന്യോയുടെ കിടിലന്‍ പാസില്‍ പൌളിഞോ സെര്‍ബിയന്‍ വല കുലുക്കിയതോടെ ആവേശം വാനോളമെത്തി .. കളിക്കളത്തിലുടനീളം മികച്ച മുന്നേറ്റവും കൃത്യമായ…

Read More

ഏകപക്ഷീയമായ രണ്ടു ഗോളിന് സെര്‍ബിയയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീല്‍.

മോസ്‌കോ: സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നെയ്മറുടെ മഞ്ഞപട പ്രീ ക്വാര്‍ട്ടര്‍ കടന്നു. മൂപ്പത്തിയാറാം മിനിറ്റില്‍ പൗളീന്യോയാണ് ലീഡ് നേടിയത്. അറുപത്തിയെട്ടാം മിനിറ്റിൽ ഒരു കോർണർ കുത്തി വലയിലിട്ട് തിയാഗോ സിൽവ ലീഡ് രണ്ടാക്കി. സെര്‍ബിയയുടെ ശക്തമായ ആക്രമണങ്ങള്‍ക്കിടെ ബ്രസീല്‍ ലീഡുയര്‍ത്തി (2-0).  ഇടതുമൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 61ാം മിനിറ്റില്‍ സമനില വഴങ്ങുന്നതില്‍ നിന്നും കഷ്ടിച്ച് ബ്രസീല്‍ രക്ഷപ്പെട്ടു. ബോക്‌സിനുള്ളില്‍ വച്ച് ലാജിച്ചിന്റെ അപകടകരമായ ക്രോസ് ഗോളി അലിസണ്‍ കുത്തിയകറ്റി. റീബൗണ്ട്…

Read More

കോസ്റ്ററീക്കയോട് സമനില (2-2) വഴങ്ങിയ സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

നിഷ്‌നി: കോസ്റ്ററീക്കയോട് സമനില (2-2) വഴങ്ങിയ സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന്റെ 31-ാം മിനിറ്റില്‍ ബ്ലെരിം സെമൈലിയുടെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ആദ്യം ലീഡെടുത്തത്. ബോക്‌സിനുള്ളില്‍ എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്തിട്ടാണ് സെമൈലി സ്വിസ് പടയ്ക്ക്‌ ലീഡ് നല്‍കിയത്. 56-ാം മിനിറ്റില്‍ കെന്‍ഡല്‍ വാട്‌സണിലൂടെയാണ് കോസ്റ്ററീക്ക തിരിച്ചടിച്ചത്. കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വാട്‌സണ്‍ വലയിലെത്തിക്കുകയായിരുന്നു.

Read More

മെക്‌സിക്കോയെ നിഷ്പ്രഭമാക്കി എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

മെക്‌സിക്കോയെ സ്വീഡന്‍ 3-0നു തകര്‍ത്തുവിട്ടു. പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മെക്‌സിക്കോയെ നിഷ്പ്രഭമാക്കി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡന്‍ ആദ്യ കടമ്പ കടന്നത്‌. മെക്‌സിക്കോ തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ജര്‍മനി ദക്ഷിണ കൊറിയയോട് തോറ്റതോടെ സ്വീഡന് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനക്കാരായി മെക്‌സിക്കോയും പ്രീക്വാര്‍ട്ടറിലെത്തി. ലുഡ്വിഗ് ഓഗസ്റ്റിന്‍സണിലൂടെയാണ് 50-ാം മിനിറ്റില്‍ സ്വീഡന്റെ ആദ്യ ഗോള്‍. 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഗ്രാന്‍ക്വസ്റ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിനുള്ളില്‍ ബെര്‍ഗിനെ മൊറേനോ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. മെക്‌സിക്കോ വച്ചുനീട്ടി നല്‍കിയതായിരുന്നു സ്വീഡന്റെ മൂന്നാം ഗോള്‍. ഗോളി…

Read More

ജര്‍മനി 2-0ന് കൊറിയയോട് തോറ്റു. നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധി ജര്‍മനിക്കും മറികടക്കാനായില്ല.

കസാന്‍: നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഞെട്ടിക്കുന്ന തോല്‍വിയോടെ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്തായി. ഗ്രൂപ്പ് എഫിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജര്‍മനിയെ അട്ടിമറിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായെത്തി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുകയെന്ന ദുര്‍വിധി ജര്‍മനിക്കും മറികടക്കാനായില്ല. 2010-ല്‍ ഇറ്റലിക്കും 2014ല്‍ സ്‌പെയിനിനും സംഭവിച്ചത് 2018ല്‍ ജര്‍മനിക്കും സംഭവിച്ചു. ഗ്രൂപ്പ് എഫില്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടും ജര്‍മനിക്കൊപ്പമുണ്ട്. അതു മാത്രമല്ല, 1938-ന് ശേഷം ജര്‍മനി ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. കിം യുങ് ഗ്വോനും സണ്‍ ഹ്യുങ് മിന്നുമാണ് കൊറിയയ്ക്കു അവിസ്മരണീയ ജയം…

Read More

സപര്യ പ്രവാസി സാഹിത്യ പുരസ്കാരം സാഹിത്യകാരി കവിതക്ക്.

ബെംഗളൂരു : സപര്യ പ്രവാസി സാഹിത്യപുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക് കവി എസ്. രമേശൻ നായർ സമ്മാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത കീർത്തിഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങിയതാണ് സപര്യ പ്രവാസി സാഹിത്യ പുരസ്കാരം. കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ.എം. നമ്പ്യാർ അധ്യക്ഷതവഹിച്ചു. സുകുമാരൻ പെരിയച്ചൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. ആർ.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കെ. സുധാകരൻ, ശശീന്ദ്രവർമ, രാജേഷ് പുതിയകണ്ടം, രമാ പിഷാരടി, അനിതാ പ്രേംകുമാർ, സി.ഡി. ഗബ്രിയേൽ, അർച്ചനാ…

Read More

ലോകകപ്പ്‌ പ്രവചനമത്സരത്തിലൂടെ സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാന്‍ ഇനി ഒരു ദിവസം മാത്രം;പ്രവചനം രേഖപ്പെടുത്തേണ്ട അവസാന തീയതി നാളെ.

ലോകകപ്പ്‌  ടൂര്‍ണമെന്റ് പ്രവചനാതീതമായി തുടരുമ്പോള്‍ ഫല പ്രവചനത്തിലൂടെ നിങ്ങള്‍ക്ക് ഒരു സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടാം. നാളെ,ജൂണ്‍28  ഇന്ത്യന്‍ സമയം അര്‍ദ്ധ രാത്രി 12 മണിവരെ നിങ്ങള്ക്ക് പ്രവചനം നടത്താം. ഒന്ന് പ്രവചിച്ചു നോക്കൂ..വിജയിക്കുന്നവര്‍ക്ക് ഫ്യുച്ചെര്‍ ടെക് കൺസൽട്ടൻസി നല്‍കുന്ന 7500രൂപ വിലയുള്ള സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഈ ലിങ്ക് സന്ദര്‍ശിക്കുക ,താങ്കളുടെ പ്രവചനം രേഖപ്പെടുത്തുക. റഷ്യ 2018 ലോകകപ്പില്‍ ആരായിരിക്കും ജേതാക്കള്‍ ? റഷ്യ 2018 ലോകകപ്പില്‍  ആരായിരിക്കും റണ്ണര്‍ അപ്പ് ? ഈ രണ്ടു ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കുന്ന ആള്‍ക്കാണ് സമ്മാനം.…

Read More

എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രെയിനില്‍ കുഴഞ്ഞു വീണു മലയാളി മരിച്ചു.

ബെംഗളൂരു: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം പുത്തൻകുരിശിൽ താമസിക്കുന്ന കൊടിമേൽ ജയ്സൻ ജോർജ് ലോപ്പസ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബംഗാർപേട്ട് റെയിൽവേ സ്റ്റേഷനു സമീപത്താണ് സംഭവം. മകളുടെ ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശന കാര്യത്തിനായി ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലെത്തി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുഴഞ്ഞുവീണ ജയ്സനെ ബാംഗാർപേട്ടിലെ സർക്കാർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മക്കളായ ജസ്‌നി, ജിസ്മ എന്നിവരും കൂടെയുണ്ടായിരുന്നു. കണ്ണൂർ പേരാവൂർ തൊണ്ടിയിൽ സ്വദേശിയായ ജയ്സൻ പുത്തൻകുരിശിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ബെംഗളൂരു കെഎംസിസി പ്രവർത്തകരുടെ…

Read More
Click Here to Follow Us