ദേഹമാകെ ത്രിവര്‍ണം പൂശി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന എല്ലാവര്‍ക്കും അറിയാവുന്ന ഒരു ക്രിക്കറ്റ് ആരാധകനാണ് സുധീര്‍ ഗൗതം. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ഗ്യാലറിയില്‍ പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് ത്രിവര്‍ണ പതാകയുമായി സുധീര്‍ ഗൗതം ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത മറ്റൊന്നുമല്ല ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍ ഗൗതം.‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. നല്ലൊരു കുടുംബത്തിന്‍റെ കൂടെ നല്ലൊരു ഉച്ചഭക്ഷണം. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍. ധോണിക്കും സാക്ഷിക്കും നന്ദി’ എന്ന് സുധീര്‍…
Read MoreMonth: June 2018
നൈസ് റോഡില്‍ ടോള്‍ കൊടുക്കാന്‍ ഇനി കാത്ത് കെട്ടി കിടക്കേണ്ട;കൂടുതല്‍ ബൂത്തുകള്‍ തുറന്നു.
ബെംഗളൂരു :നഗരത്തിലെ ഔട്ടെര്‍ റോഡ് ആയ നൈസ് റോഡ് സിറ്റിയില്‍ കയറാതെ നഗരത്തിന്റെ എതിര്‍ ഭാഗത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു വലിയ അനുഗ്രഹം തന്നെയാണ്.പ്രത്യേകിച്ച് ട്രക്കുകള്‍ക്കും മറ്റും.എന്നാല്‍ തിരക്കുള്ള മണിക്കൂറുകളില്‍ ടോള്‍ ബൂത്തില്‍ കൂടുതല്‍ നേരം കാത്തു നില്‍ക്കേണ്ടി വരാറുണ്ട്.ഈ പ്രശനങ്ങള്‍ക്ക് ഒരു ചെറിയ പരിഹാരമായാണ് കൂടുതല്‍ ബൂത്തുകള്‍ തുറന്നത്. ഹൊസൂർ റോഡ് (ഇലക്ട്രോണിക് സിറ്റി), മൈസൂരു റോഡ്, തുമകൂരു റോഡ്, ബെന്നാർഘട്ടെ റോഡ്, കനക്പുര റോഡ്, മാഗഡി റോഡ് എന്നിവിടങ്ങളിലാണു കൂടുതൽ ബൂത്തുകൾ ഏർപ്പെടുത്തിയത്.
Read Moreഗ്ലാമറസ് ജാന്‍വിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് ഇവിടെ കാണാം..
വോഗ് മാസികയ്ക്ക് വേണ്ടിയുള്ള ജാൻവി കപൂറിന്റെ ഫോട്ടോഷൂട്ട് വിഡിയോ പുറത്ത്. അതീവഗ്ലാമറിലാണ് ജാൻവി എത്തുന്നത്. ജൂണിൽ പുറത്തിറങ്ങുന്ന മാസികയുടെ കവര്‍ ചിത്രം കൂടിയാണ് താരം. എന്നാൽ നടി ശ്രീദേവിയുടെ അഭാവം ജാൻവിയെ വല്ലാതെ അലട്ടുന്നുണ്ട്. ഏതു പൊതുപരിപാടിയിലും നിഴൽ പോലെ മക്കൾക്കും ഭർത്താവിനുെമൊപ്പം ചേർന്നുനിന്നിരുന്ന വീട്ടമ്മ കൂടിയായിരുന്നു ശ്രീദേവി. ഇപ്പോഴിതാ അമ്മയില്ലാതെ ജാൻവിയുടെ ആദ്യത്തെ ഫോട്ടോഷൂട്ടും പുറത്തിറങ്ങുകയാണ്. ദഡക് എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായാണ് വോഗ് മാഗസിനു വേണ്ടി ജാൻവി ഫോട്ടോഷൂട്ടിനായി തയാറെടുത്തത്. മുംബൈയിലെ ഡോം ഇന്റർകോണ്ടിനെന്റൽ മറൈൻഡ്രൈവിൽ ആയിരുന്നു ഫോട്ടോഷൂട്ട്. നേരത്തെ അമ്മ…
Read Moreഉരുക്ക് സതീശനിലെ ഗാനങ്ങള്‍ പുറത്ത്..
അഭിനയവും സംവിധാനും പാട്ടും സംഗീതവും തുടങ്ങി സിനിമയിലെ എല്ലാ ജോലിയും ഒന്നിച്ചു ചെയ്യുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ഉരുക്ക് സതീശൻ തീയറ്ററിലെത്തും മുമ്പു തന്നെ അതിലെ പാട്ടുകളും ‘കുപ്രസദ്ധി’ നോടിയിരുന്നു. സന്തോഷ് പണ്ഡിറ്റ് തന്നെ രചിച്ച് ഇൗണം കൊടുത്ത് പാടിയിരിക്കുന്ന മൂന്നു ഗാനങ്ങളാണ് യൂട്യൂബിലുള്ളത്. സന്തോഷിന്റെ പാട്ടിനെയും അമിതമായ ഗ്രാഫിക്സിനെയും വിമർശിച്ച് അനവധി ആളുകളാണ് രംഗത്തെത്തുന്നത്. എന്നാൽ വർഷങ്ങളായി സന്തോഷ് പണ്ഡിറ്റ് സിനിമകൾ കാണുന്നവർ ഇത് സർവസാധാരാണമാണെന്ന മട്ടിലാണ് പ്രതികരിക്കുന്നത്. മഞ്ഞുതുള്ളിയായി, പെണ്ണു കെട്ടിയാൽ, തുടങ്ങിയ ഗാനങ്ങളൊക്കെ വലിയ വിമർശനമാണ് നേരിടുന്നത്.…
Read Moreസാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്.
ബെംഗളൂരു : സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന 425 വിദ്യാർഥികളുടെ തുടർപഠനം ഏറ്റെടുത്തു കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്. ആദ്യഘട്ട പഠനസഹായമായി 19 ലക്ഷം രൂപ കാരുണ്യ കുടുംബസംഗമത്തിൽ വിതരണം ചെയ്തു. ഈ അധ്യയനവർഷം ആകെ 25 ലക്ഷം രൂപയുടെ സഹായം നൽകും. കഴിഞ്ഞ വർഷം 22 ലക്ഷം രൂപ പഠനസഹായം നൽകിയിരുന്നു. ജസ്റ്റിസ് നാഗമോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ബെംഗളൂരു മഹാനഗരസഭാ മേയർ ആർ.സമ്പത്ത്‌രാജ്, പൈ ഇന്റർനാഷനൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എംഡി രാജ്‌കുമാർ പൈ, നോർക റൂട്ട്സ് ഓഫിസർ റീസ രജിത് എന്നിവർ വിശിഷ്ടാതിഥികൾ…
Read Moreകള്ളപ്പണക്കാരെപ്പറ്റി വിവരം നൽകൂ, ഒരു കോടി നേടൂ…
ന്യൂഡൽഹി: വിലക്കയറ്റം മൂലം ജീവിതം വഴിമുട്ടിയവര്‍ക്ക് പണം സമ്പാദിക്കാനുള്ള എളുപ്പ മാര്‍ഗ്ഗം. പുതിയ ആശയവുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെ. ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി രൂപ വരെ പാരിതോഷികം നൽകുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ശരിയായ വിവരം നല്‍കുക വഴി ആര്‍ക്കും ആകാം കോടീശ്വരന്‍. കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ ശക്തമായ നടപടികളുടെ ഭാഗമാണ് ഇത്. 1988 ലെ ബിനാമി ഇടപാട് നിയന്ത്രണ നിയമം 2016 ൽ ഭേദഗതി ചെയ്താണ് പാരിതോഷികം നൽകുന്നത് സംബന്ധിച്ച് നിയമം സർക്കാർ…
Read More19 വയസ്സുകാരി രാജസ്ഥാന്‍ പെണ്‍കുട്ടിയെ മതം മാറ്റി വിവാഹം ചെയ്തു;പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ എതിര്‍ത്തപ്പോള്‍ നാട്ടിലേക്ക് വന്നു;പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ യുവാവില്‍ നിന്ന് മോചിപ്പിച്ച് രക്ഷിതാക്കളുടെ കൂടെ പറഞ്ഞയച്ചു;യുവാവിനു ക്രൂര മര്‍ദ്ദനവും;നാടകീയ മായ രംഗങ്ങള്‍ വിശദീകരിച്ച് യുവാവ് ഫേസ്ബുക്കില്‍ ഇട്ട സന്ദേശം വൈറല്‍ ആകുന്നു;എതിര്‍ത്തും അനുകൂലിച്ചും കമെന്റുകള്‍;ഭാര്യയെ കണ്ടെത്താന്‍ കഴിയും എന്ന പ്രതീക്ഷയില്‍ യുവാവും.
ബെംഗളൂരു : പ്രേമത്തിന് കണ്ണില്ല മൂക്കില്ല ഗന്ധമില്ല ഒന്നുമില്ല,അത് ചിലപ്പോള്‍ അതിര്‍ത്തികള്‍ക്കും ഭാഷകള്‍ക്കും ജാതി മതത്തിനും അതീതമായി പരന്നൊഴുകി എന്നിരിക്കും.സ്വമതത്തില്‍ പെട്ട ഒരു യുവാവിനെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതിന് ശേഷം നീനു എന്നാ പെണ്‍കുട്ടി നേരിട്ട ദുരന്തങ്ങള്‍ നമ്മുടെ മുന്നില്‍ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ഇതില്‍ നിന്നും വളരെ വ്യത്യസ്തമല്ലാത്ത കഥയാണ് കുറ്റ്യാടി സ്വദേശിയായ ഒരു യുവാവിനും പറയാനുള്ളത്,തെന്റെ പ്രിയതമയെ അവളുടെ രക്ഷിതാക്കള്‍ തട്ടിക്കൊണ്ട് പോയിരിക്കുകയാണ് എന്നാണ് യുവാവ് അവകാശപ്പെടുന്നത്. അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ “ഇതൊരു #Self intro അല്ല എന്റെ ജീവിതം ആണ്, …
Read Moreവെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കേണ്ട;യശ്വന്ത്പുര–എറണാകുളം ട്രെയിനില്‍ അധിക കോച്ച് ഏര്‍പ്പെടുത്തി;
ബെംഗളൂരു : വേനലവധിയുടെ ആവശ്യവും തിരക്കും പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ ഈ മാസം 26 വരെ അനുവദിച്ച യശ്വന്ത്പുര–എറണാകുളം (06547–48) പ്രതിവാര തത്കാൽ എക്സ്പ്രസ് ട്രെയിനിൽ ഒന്നു വീതം തേഡ് എസി, സ്ലീപ്പർ കോച്ചുകൾ അധികമായി ഏർപ്പെടുത്തി. ഇതോടെ ഒരു സെക്കൻഡ് എസി, മൂന്ന് തേഡ് എസി, ഒൻപതു സ്ലീപ്പർ കോച്ചുകളും രണ്ട് ജനറൽ കംപാർട്മെന്റുകളും സ്പെഷൽ ട്രെയിനിൽ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ രാത്രി 10.45ന് യശ്വന്ത്പുരയിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06547) പിറ്റേന്നു പകൽ 12ന് എറണാകുളത്തെത്തും. കെആർ പുരം (രാത്രി 11.21), ബെംഗാർപേട്ട്…
Read Moreനവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി
കൊച്ചി: കൊച്ചിയില്‍ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ മുങ്ങി. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലാണ് കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പള്ളി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെമാറ്റി. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. പള്ളിയിലെ കുമ്പസാര കൂടിന് സമീപമാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിക്കാണ് സംഭവം. ഇവര്‍ക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു. ചുരിദാറിട്ട…
Read Moreഅവൻ ഗിറ്റാർ വായിച്ചുകൊണ്ടിരുന്നു;ഡോക്ടർമാർ ശസ്ത്രക്രിയ തുടർന്നു;”ഗിറ്റാറിസ്റ്റ് ഡൈസ്റ്റോണിയ”രോഗം ബാധിച്ച ബംഗ്ലാദേശി യുവാവിനെ ശസ്ത്രക്രിയക്ക് വിധേയമാനാക്കിയത് ഭഗവാൻ മഹാവീർ ജയിൻ ആശുപത്രിയിൽ.
ബെംഗളൂരു : രോഗി ഗ്വിറ്റാർ വായിച്ചു കൊണ്ടേ ഇരുന്നു, അതേ സമയം ഡോക്ടർമാർ രോഗിയുടെ നാഡികളിലെവിടെയോ ഉള്ള പ്രശ്നം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ സംഭവം നടന്നത് നഗരത്തിലെ ഭഗവാൻ മഹാവീർ ജയിൻ ആശുപത്രിയിൽ. ഒരു വീഡിയോ ഗെയിം കമ്പോസിംഗ് സ്ഥാപനത്തിൽ ബാക്ഗ്രൗണ്ട് ശബ്ദം ഗിറ്റാറിൽ വായിച്ചു കൊടുക്കുന്ന ജോലിയാണ് ബംഗ്ലാദേശുകാരനായ തമ്പ്കിൻ അലിയുടേത്. 2013ലാണ് അദ്ദേഹത്തെ അസുഖം പിടികൂടുന്നത്, ഒരു ദിവസം 10 മണിക്കുറോളം ഗിറ്റാർ വായിച്ചിരുന്ന യുവാവിന്റെ ഇടതു കൈവിരലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. ബംഗ്ലാദേശിൽ അന്വോഷിച്ചപ്പോൾ ഇതിന് ചികിൽസ ഉള്ളതായി കണ്ടെത്താൻ…
Read More