സർഗധാരയുടെ വാർഷികപൊതുയോഗം നടന്നു.പ്രസിഡന്റ് ശാന്താമേനോൻ,വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, സെക്രട്ടറി അനിതാപ്രേംകുമാർ,ജോയിന്റ് സെക്രട്ടറി കെ.സഹദേവൻ,ട്രഷറർ വി കെ വിജയൻ എന്നിവരെയും,ഭരണസമിതി അംഗങ്ങളായി വിഷ്ണുമംഗലം കുമാർ,രാധാകൃഷ്ണമേനോൻ,സേതുനാഥ്,അകലൂർ രാധാകൃഷ്ണൻ, സി.കെ. ഷണ്മുഖൻ, കെ ആർ കിഷോർ, പി.കെ. രഞ്ജിത്ത്, എം.കൃഷ്ണപ്രസാദ്,ശശീന്ദ്രവർമ, പ്രദീപ്ദാസ്,ഇന്ദിരാബാലൻ,തങ്കച്ചൻ പന്തളം,കെ ആർ. ജയലക്ഷ്‌മി,സുധാകരുണാകരൻ,അൻവർ മുത്തില്ലത്ത് എന്നിവരെയും തിരഞ്ഞെടുത്തു.9964352148
Read MoreMonth: June 2018
രാഷ്ട്രപതി ഭവനിൽ മതാഘോഷങ്ങൾ വേണ്ട, പണം അനാഥാലയങ്ങൾക്ക്
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിൽ ആഘോഷങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ തന്‍റെ മുന്‍ഗാമിയെ പിന്‍തുടരുകയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2002 മുതല്‍ 2007 വരെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരിക്കെ മതചടങ്ങുകള്‍ ഒഴിവാക്കി പണം അനാഥാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് തുടരാനാണ് രാംനാഥ് കോവിന്ദിന്‍റെയും തീരുമാനം. കഴിഞ്ഞ 11 വര്‍ഷമായി രാഷ്‌ട്രപതി ഭവനില്‍ ഇഫ്താർ വിരുന്ന് നടത്തിയിരുന്നു. മതേതര രാജ്യത്തിന്‍റെ നികുതി പണമുപയോഗിച്ച് ഒരു മതത്തിന്‍റെയും ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനിൽ നടത്തേണ്ടെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മാത്രമല്ല ആഘോഷങ്ങള്‍ക്കായി ചിലവിടുന്ന പണം അനാഥാലയങ്ങൾക്ക് നൽകാനും തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന്‍റെ ഭാഗമായി…
Read Moreകേന്ദ്രം സബ്സിഡി നല്‍കാമെന്ന് സമ്മതിച്ചു;ബിഎംടിസിയുടെ “സ്വകാര്യ”വൈദ്യുതി ബസ്സുകള്‍ ഉടന്‍ നിരത്തിലിറങ്ങും;ആദ്യ ഘട്ടത്തില്‍ 80 എണ്ണം.
ബെംഗളൂരു: നഗരത്തിൽ വൈദ്യുത ബസുകൾക്കുള്ള തടസ്സം നീങ്ങി. വൈദ്യുത ബസുകൾക്കായി ബെംഗളൂരു മെട്രോ പോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന് (ബി.എം.ടി.സി.) സബ്‌സിഡി നൽകാൻ കേന്ദ്രം അനുവാദംമൂളി. ബി.എം.ടി.സി.യും സ്വകാര്യ കമ്പനിയും വൈദ്യുത ബസുകളുടെ ഉടമകളായിരിക്കണമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം സബ്‌സിഡി നൽകാമെന്ന് അറിയിച്ചത്. ആദ്യഘട്ടത്തിൽ 80 വൈദ്യുത ബസുകൾ ബെംഗളൂരുവിലെ നിരത്തിലിറങ്ങും. 2014-ൽ പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളുരുവിൽ വൈദ്യുത ബസുകൾ നിരത്തിലിറക്കിയിരുന്നു. ഫെബ്രുവരിയിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിക്ക് 150 വൈദ്യുത ബസുകൾ സർവീസ് നടത്താനുള്ള കരാർ ബി.എം.ടി.സി. നൽകിയിരുന്നു. എന്നാൽ, കേന്ദ്രത്തിൽ നിന്ന് സബ്‌സിഡി ലഭിക്കുമോ എന്ന കാര്യത്തിൽ…
Read Moreമോദിക്കായി മറ്റൊരു ‘രാജീവ് ഗാന്ധി മോഡല്‍’ ഒരുക്കിയിരുന്നതായി മാവോയിസ്റ്റുകള്‍
മുംബൈ: പൂനെയിലെ ഭീമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളില്‍നിന്നും ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്ത്. ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധിയെ വധിച്ചതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടന്നു കയറി ചാവേറായി പൊട്ടിത്തെറിക്കാന്‍ ആയിരുന്നു പദ്ധതി. ഇതിന്‍റെ…
Read Moreനാനാത്വത്തിലെ ഏകത്വം വിളിച്ചോതി നാഗ്പൂരില്‍ പ്രണബ് മുഖര്‍ജി
നാഗ്പുർ: ബഹുസ്വരത ഇന്ത്യയുടെ ആത്മാവെന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി. ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെക്കുറിച്ചു പറയാനാണ് ആര്‍എസ്എസ് ആസ്ഥാനത്തു എത്തിയതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വിവിധ സംസ്‌കാരങ്ങളും വിശ്വാസങ്ങളും സംഗമിച്ചു രൂപപ്പെട്ടതാണു നമ്മുടെ ദേശീയത. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയുമാണ് നമ്മൾ. അസഹിഷ്ണുത നമ്മുടെ ദേശീയതയെ നേർപ്പിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര…
Read Moreഫിഫ ലോകകപ്പ്: സമ്മാനത്തുക വര്‍ധിപ്പിച്ചു; കപ്പില്‍ മുത്തമിടുന്ന ടീമിന് 26,000 കോടി രൂപ
റഷ്യന്‍ ലോകകപ്പ് നടക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിപണികളും, അരാധകരും ആവേശത്തിലാണ്. കാല്‍പന്തിനൊപ്പം കോടികളാണ് കളത്തിലിറങ്ങുക. കാരണം മറ്റൊന്നുമല്ല, ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പുമല്‍സരങ്ങള്‍ക്കുശേഷം പുറത്താകുന്ന 16 ടീമുകള്‍ക്ക് 5360 കോടി രൂപ വീതം നല്‍കാനാണ് പുതിയ തീരുമാനം. രണ്ടാമത്തെ റൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ക്ക് എണ്ണായിരം കോടി ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുന്ന 4 ടീമുകള്‍ക്കും പതിനായിരം കോടി വീതം സമ്മാനമായി ലഭിക്കും. പതിനാലായിരം കോടിയാണ് ലോകകപ്പിലെ നാലാം സ്ഥാനക്കാരന് കിട്ടുന്നത്. മൂന്നാം സ്ഥാനക്കാര്‍ക്ക് രണ്ടായിരം കോടി ലഭിക്കും. പത്തൊന്‍പതിനായിരം…
Read Moreനിപ്പയുടെ കൂടെ മണ്‍സൂണ്‍ കൂടെ വന്നു,യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച റദ്ദാക്കിയത് കേരള ആർ.ടി.സി.യുടെ രണ്ടു സെര്‍വീസുകള്‍.
ബെംഗളൂരു: യാത്രക്കാർ ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച രാത്രി കേരള ആർ.ടി.സി.യുടെ രണ്ടു ബസുകൾ സർവീസ് നടത്തിയില്ല. ബുധനാഴ്ച രാത്രി കോഴിക്കോട്ടേയ്ക്ക് പുറപ്പെടാനിരുന്ന ബസുകളാണ് യാത്രക്കാരില്ലാത്തതിന്റെപേരിൽ റദ്ദാക്കിയത്. രാത്രി 10.15-നും 11.30-നുമുള്ള സൂപ്പർ എക്സ്പ്രസ് ബസുകളാണ് റദ്ദാക്കിയത്. ബുധനാഴ്ച വൈകീട്ടായിട്ടും ആരും ടിക്കറ്റ് ബുക്കുചെയ്തിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച യാത്രക്കാർ ബുക്ക് ചെയ്തെങ്കിൽ സർവീസ് നടത്തുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻതോതിൽ കുറവുവന്നിട്ടുണ്ട്. വടക്കൻ ജില്ലകളിലേക്കുള്ള ബസുകളിലാണ് യാത്രക്കാർ കുറവ് അനുഭവപ്പെടുന്നത്. ഇടദിവസങ്ങളിൽ പലപ്പോഴും രണ്ടോ മൂന്നോ…
Read Moreറൊമാന്റിക് കോമഡിയുമായി രക്ഷിത് ഷെട്ടി വീണ്ടും ….”അവനെ ശ്രീ മന്നരായണ ”ടീസര്‍ കാണാം …
നവയുഗ കന്നട സിനിമയെ മലയാളികള്‍ക്കും പ്രിയങ്കരമാക്കുന്നതില്‍ രക്ഷിത് ഷെട്ടി എന്ന ചലച്ചിത്രകാരന്റെ വഹിച്ച പങ്ക് ചില്ലറയല്ല ..എടുത്തു പറയാന്‍ ഒട്ടനവധി ഹിറ്റുകള്‍ ഈ നടന്റെ പേരിലുണ്ട് ..കിറിക് പാര്‍ട്ടി ,ഉളിടവരൂ കണ്ണന്തേ ..എന്നീ ചിത്രങ്ങളൊക്കെ മലയാളിക്കും സുപരിചിതമാണ് …ഇതാ മറ്റൊരു പീരിയോടിക്ക് റൊമാന്റിക്ക് കോമഡിയുമായി അദ്ദേഹം വീണ്ടുമെത്തുന്നു ….ഇത്തവണ രസകരമായ ഒരു പോലീസ് കഥാപാത്രമാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ …ഈ കഥാപാത്രത്തിന്റെ രൂപത്തിന് വേണ്ടി പ്രത്യേകം വര്‍ക്ക് ഔട്ട് നടത്തുന്ന വീഡിയോ വൈറല്‍ കഴിഞ്ഞ നാളുകളില്‍ വൈറല്‍ ആയിരുന്നു …. സച്ചിന്‍ സംവിധാനം നിര്‍വ്വഹിച്ചു…
Read Moreബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് ജൂൺ 10 വരെ തീരദേശ കർണാടകയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്.
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് ജൂൺ 10 വരെ തീരദേശ കർണാടകയിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. അതേസമയം വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം വ്യാപിച്ചതായി അധികൃതർ വ്യക്തമാക്കി. അടുത്ത രണ്ടുദിവസം റെയ്ച്ചൂർ, ബെല്ലാരി മേഖലകളിൽ അതീവ ജാഗ്രത ആവശ്യമാണെന്നും അധികൃതർ സർക്കാരിനയച്ച റിപ്പോർട്ടിൽ പറയുന്നു. ജൂൺ ഏഴുവരെ ലഭിച്ച മഴയിൽ സംസ്ഥാനത്തെ ഡാമുകളിൽ പത്തുവർഷത്തെ ശരാശരി ജലനിരപ്പ് കവിഞ്ഞു. കുടക്, ചിത്രദുർഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലെ കനത്തമഴ കാവേരി റിസോർവോയറിലെ ജലനിരപ്പുയർത്തി. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സാധാരണയായി ലഭിക്കുന്ന മഴയുടെ 35 ശതമാനം കുറവാണ് ലഭിച്ചിരുന്നത്.…
Read More”ഏതെങ്കിലും ഐ ടി സെല്‍ സ്പോണ്സര്‍ ചെയ്യുന്ന പോലുണ്ട് ..എല്ലാം സമാനമായ ട്വീറ്റുകള്‍ ..” ചൂടന്‍ രംഗങ്ങള്‍ ഉള്‍കൊള്ളിച്ച വീരേ ദി വെഡ്ഡിംഗിനെതിരെ സദാചാര കമ്മിറ്റിയുടെ സൈബര്‍ ആക്രമണം ..തിരിച്ചടിച്ചു സ്വരാ ഭാസ്ക്കര്‍ ..!
കരീന കപൂര്‍ ,സോനം കപൂര്‍ ,സ്വര ഭാസ്ക്കര്‍ എന്നിവര്‍ ഒന്നിക്കുന്ന പെണ്‍ സൌഹൃദത്തിന്റെ കഥ പറയുന്ന പുതിയ ചിത്രം വീരേ ദി വെഡ്ഡിംഗിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാവുന്നു ..ചിത്രത്തില്‍ നായികമാരില്‍ ഒരാളായ സ്വര അതിലൊരു സീനില്‍ സ്വയം ഭോഗം ‘ ചെയ്യുന്ന രംഗം ഉള്‍ക്കൊള്ളിച്ചിരുന്നു …കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ മുത്തശ്ശിയ്ക്കൊപ്പം ചിത്രം കണ്ട ഒരാള്‍ ട്വിറ്ററില്‍ കുറിച്ച ആരോപണങ്ങള്‍ ഞൊടിയിടയില്‍ കത്തി പടരുകയായിരുന്നു ….തുടര്‍ന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചു ….താന്‍ അത് കണ്ട് നാണം കെട്ടു പോയെന്നും ,ഒരു ഇന്ത്യാക്കാരി എന്ന…
Read More