ബെംഗളൂരു : വകുപ്പുകൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ, ഗതാഗതം കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചു ദൾ മന്ത്രി സി.എസ്.പുട്ടരാജു രംഗത്ത്. മന്ത്രിസ്ഥാനം കിട്ടാത്തവരുടെ അസംതൃപ്തിക്കു പുറമെ, വകുപ്പു വിഭജനത്തിലും അസ്വാരസ്യം പുകയുന്നുവെന്നതിന്റെ സൂചനയായി ഇത്. പുട്ടരാജുവിനു ചെറുകിട ജലസേചനം നൽകിയപ്പോൾ ദളിലെ തന്നെ ഡി.സി.തമ്മണ്ണയ്ക്കാണു ഗതാഗത വകുപ്പ്. അതേസമയം, ധനം, ഊർജം, പൊതുമരാമത്ത്, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകൾ ദളിനു നൽകിയതിൽ കോൺഗ്രസ് അണികളിൽ നേരത്തെ തന്നെ അതൃപ്തിയുണ്ട്. അസംതൃപ്തരെ വരുതിയിൽ നിർത്താൻ സിദ്ധരാമയ്യ സർക്കാർ അവസാന വർഷം മാത്രമാണു മന്ത്രിസഭാ സീറ്റുകൾ നികത്തിയത്. കോർപറേഷൻ, ബോർഡ്…
Read MoreMonth: June 2018
സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ട് നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ ദുനിയാ വിജയ് തമിഴ്നാട്ടിൽ പിടിയില്‍.
ബെംഗളൂരു : സിനിമാ ഷൂട്ടിങ്ങിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ രണ്ട് നടൻമാർ തടാകത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ, നിർമാതാവിന്റെ അറസ്റ്റ് തടയാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന കന്നഡ നടൻ ദുനിയാ വിജയ് തമിഴ്നാട്ടിൽ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ നടനെ ജാമ്യത്തിൽ വിട്ടയച്ചു. ദുനിയ വിജയ് നായകനായ ‘മാസ്തിഗുഡി’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററിൽ നിന്നു ചാടിയ അനിൽ(33), ഉദയ്(31) എന്നിവരാണ് രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. 2016 നവംബർ ഏഴിനായിരുന്നു സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു സിനിമാ നിർമാതാവിനെതിരെ കേസെടുത്തിരുന്നു. തുടർന്നു കഴിഞ്ഞയാഴ്ച കോടതി…
Read Moreകർണാടക നായർ സർവീസ് സൊസൈറ്റിയുടെ “കേളികൊട്ട്”ഇന്ന് മാൻഫോ കൺവൻഷൻ സെന്ററിൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ എല്ലാ കരയോഗങ്ങളുടെയും സംയുക്ത വാർഷിക കുടുംബമേള ‘കേളികൊട്ട്–2018’ ഇന്നും നാളെയും മാന്യതാ ടെക്പാർക്കിനു സമീപത്തെ മാൻഫോ കൺവൻഷൻ സെന്ററിൽ നടക്കും.രാവിലെ 8.30നു പതാക ഉയർത്തൽ, ഘോഷയാത്ര. 9.15നു വിഷ്ണു സഹസ്രനാമം ഫ്യൂഷൻ, കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, 12.30നു സാംസ്കാരിക സമ്മേളനത്തിൽ എഴുത്തുകാരായ പ്രഭാവർമ, പി.ആർ.നാഥൻ, സംവിധായകൻ വി.കെ.പ്രകാശ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. രണ്ടു മുതൽ കലാസാംസ്കാരിക പരിപാടികൾ, നാലിനു സംഗീത സായാഹ്നത്തിൽ പിന്നണി ഗായകർ ബിജു നാരായണനും ജ്യോൽസ്നയും നയിക്കുന്ന ഗാനമേള, ഹരിശ്രീ മാർട്ടിന്റെ നേതൃത്വത്തിൽ…
Read Moreമാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനുള്ള സാങ്കേതിക സാധ്യതാപഠനം തുടങ്ങി.
ബെംഗളൂരു : മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനി ബെംഗളൂരുവിൽ സാങ്കേതിക സാധ്യതാപഠനം തുടങ്ങി. ആനേക്കൽ ചിക്കനാഗമംഗലയിൽ വേസ്റ്റ്–ടു–എനർജി പ്ലാന്റ് സ്ഥാപിക്കാൻ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി)യും ഫ്രാൻസിലെ 3വേയ്സ്റ്റ് കമ്പനിയും മൂന്നുമാസം മുൻപാണ് ധാരണയായത്. വേർതിരിക്കാത്ത മാലിന്യത്തിൽ നിന്നു ജൈവ മാലിന്യവും അല്ലാത്തവയും തിരിച്ചെടുക്കാനാകുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റോബർട്ട് ഫിലിപ് പറഞ്ഞു. നഗരമാലിന്യത്തിൽ 90 ശതമാനവും വൈദ്യുതിയോ ജൈവ വളമോ വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്കൃത പദാർഥങ്ങളോ ആയി മാറ്റിയെടുക്കാൻ കഴിയും. ഏതൊരു സർക്കാരും പ്രാദേശിക ഭരണകൂടവും പ്രധാന പരിഗണന നൽകുന്ന…
Read Moreദിലീപിന്റെ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ല എന്ന്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്..!
തൃശൂര്‍ : ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ല എന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍വ്വേ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു .കൈയ്യേറ്റം നടന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് .. ഡി സിനിമാസ് ഒരേക്കറോളം വരുന്ന ഭൂമി കയ്യേറിയെന്നുള്ള പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ പരാതിയില്‍ നേരത്തെ തൃശൂര്‍ വിജിലന്‍സ് നടപടികള്‍ കൈക്കൊണ്ടിരുന്നു …ദിലീപ് ,മുന്‍ ജില്ലാ കലക്ടര്‍ എം എസ് ജയ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജിയില്‍ പരാതി സമര്‍പ്പിച്ചിരുന്നത് .. എന്നാല്‍ സമീപമുള്ള…
Read Moreകെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്നു വന്നിറങ്ങുന്ന യാത്രക്കാർക്ക് അറൈവൽ സോണിൽ നിന്ന് ഇനി സിം കാർഡ് വാങ്ങാം.
ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്നു വന്നിറങ്ങുന്ന യാത്രക്കാർക്ക് അറൈവൽ സോണിൽ നിന്ന് ഇനി സിം കാർഡ് വാങ്ങാം. ബാഗേജ് ലഭിക്കുന്ന സ്ഥലത്താണ് ഇതിനായി കൗണ്ടർ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക സിം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണനയിലെടുത്താണ് ഈ സൗകര്യം. ആഭ്യന്തര യാത്രക്കാർക്കും സിം ലഭിക്കും. 30 മിനിറ്റിനകം അക്ടിവേറ്റ് ആകും. ആക്ടിവേഷൻ ഓഫിസർമാർ കൗണ്ടറിലുണ്ടാകും. വോഡാഫോൺ, ജിയോ, എയർടെൽ തുടങ്ങിയവയുടെ സിം സിഎക്സ് സൊല്യൂഷൻസ് വഴിയാണ് ലഭ്യമാക്കുന്നത്. ഈ കമ്പനികളുടെ വൈഫൈ ഡോംഗിളുകളും ലഭ്യമാണ്. ടെർമിനലിനുള്ളിൽ ചെറിയ കുട്ടികളെ വഹിച്ചു കൊണ്ടു പോകുന്ന…
Read Moreഏകദിന ക്രിക്കറ്റില്‍ ചരിത്രം തിരുത്തി ന്യൂസിലന്‍ഡ് വനിതാ ടീം ..50 ഓവറില്‍ 4 വിക്കറ്റിനു 490 റണ്‍സ്
ഡബ്ലിന്‍ : അയര്‍ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ റെക്കോര്‍ഡ് സ്കോര്‍ അടിച്ചു കൂട്ടി ന്യൂസിലണ്ടിന്റെ പെണ്‍കപുലികള്‍ ..! അന്‍പതോവറില്‍ നാലു വിക്കറ്റിനു അവര്‍ നേടിയത് 490 റണ്‍സ് …94 പന്തില്‍ 151 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ സുസി ബെറ്റ്സ് , 77 പന്തില്‍ 121 റണ്‍സെടുത്ത ഗ്രീന്‍ , 45 പന്തില്‍ 81 കുറിച്ച അമേലിയ എന്നിവരാണ് കിവികളുടെ ഈ പ്രകടനത്തിനു അടിത്തറ പാകിയത് .. മറുപടി ബാറ്റിംഗിനു ഇറങ്ങിയ അയര്‍ലണ്ട് 35.3 ഓവറില്‍ 144 റണ്‍സിനു എല്ലാവരും പുറത്തായി …ന്യൂസിലന്‍ഡിനു വേണ്ടി കാര്‍പെര്‍ക്ക് നാല്…
Read Moreഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പ്രതിക്ക് കലബുരഗി വധത്തിലും പങ്കെന്ന് സൂചന.
ബെംഗളൂരു : ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള പുണെ സ്വദേശി അമോൽ കാലെ (37)യ്ക്കു പുരോഗമന സാഹിത്യകാരൻ എം.എം.കൽബുറഗി വധത്തിലും പങ്കുണ്ടെന്നു സൂചന. കൽബുറഗിയെ വെടിവച്ചുവീഴ്ത്താനായി വീട്ടിൽ നിന്നു വിളിച്ചിറക്കിയ രണ്ടുപേരിൽ ഒരാൾ കാലെയാണെന്നാണു വിവരം. ആയുധം കൈവശം വച്ചതിന് മേയ് 21നാണ് അമോൽ കാലെയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. പുരോഗമന വാദികളായ കെ.എസ്.ഭഗവാൻ, ചന്ദ്രശേഖര പാട്ടീൽ, ഗിരീഷ് കർണാട്, ബരഗൂരു രാമചന്ദ്രപ്പ, ബി.ടി.ലളിതാ നായിക് എന്നിവരുടെ പേരുകളും കാലെയുടെ വീട്ടിൽ നിന്നു കിട്ടിയ ഡയറിയിലുണ്ട്. റിയൽ എസ്റ്റേറ്റുകാരനായ അമോൽ കാലെയും…
Read Moreഇൻഡിവുഡ് ടാലെന്റ്റ് ഹണ്ട് ദേശീയ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു
ബംഗളൂരു: രാജ്യത്തെ യുവപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുവാന്‍വേണ്ടി പത്തു ബില്യൺ യുഎസ് ഡോളർ പദ്ധതിയുമായി ഇൻഡിവുഡ് ദേശീയ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ഇൻഡിവുഡിന്‍റെ സുപ്രധാന വിഭാഗമായ ഇൻഡിവുഡ് ടാലെന്റ്റ് ഹണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ നാലു വരെ ഹൈദരാബാദിൽ നടക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിനോട് അനുബന്ധിച്ചുള്ള മത്സരത്തിൽ വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാർഡ്,ആകർഷകമായ സമ്മാനങ്ങൾ, കൂടാതെ സിനിമയിൽ പ്രവർത്തിക്കുവാനുള്ള അവസരവും നൽകുമെന്ന് ഇൻഡിവുഡിന്‍റെ സിഓഓ ആയ ആൻസൺ ഐജെ വെള്ളിയാഴ്ച്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. 2017-ല്‍ നടന്ന ഇൻഡിവുഡ്…
Read Moreമികച്ച മഴ ലഭിച്ചത് തക്കാളി കര്‍ഷകര്‍ക്ക് തിരിച്ചടിയായി;വില കിലോക്ക് മൂന്ന് രൂപയോളം താഴ്ന്നു.
ബെംഗളൂരു: സംസ്ഥാനത്ത് മികച്ച രീതിയിൽ മഴ ലഭിച്ചത് ഒരുവിഭാഗം കർഷകർക്ക് ഗുണം ചെയ്തെങ്കിലും തക്കാളി കർഷകർക്ക് തിരിച്ചടിയായി. തക്കാളിയുടെ ഉത്പാദനം കൂടുകയും ആവശ്യക്കാർ കുറയുകയും ചെയ്തതോടെ കർഷകർക്ക് കിലോയ്ക്ക് മൂന്നു രൂപയാണ് ലഭിക്കുന്നത്. മഴ തുടർന്നാൽ വരും ദിവസങ്ങളിൽ തക്കാളിയുടെ വില ഇനിയും താഴേയ്ക്കു പോകുമെന്നാണ് കർഷകരുടെ ആശങ്ക. കഴിഞ്ഞ വർഷം ഈ സമയത്ത് പത്തു രൂപ കർഷകർക്ക് ലഭിച്ചിരുന്നു. അതേസമയം, കടകളിൽനിന്ന് ഉപഭോക്താക്കളിലെത്തുമ്പോൾ തക്കാളിയുടെ വില കൂടും. ബെംഗളൂരുനവിൽ ഹോപ്‌കോംസിന്റെ ഔട്ട്‌ലെറ്റുകളിൽ 14 രൂപയാണ് ഒരുകിലോ തക്കാളിയുടെ വില. രാജ്യത്ത് തക്കാളി ഉത്പാദനം കൂടുതലുള്ള…
Read More