കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്നു വന്നിറങ്ങുന്ന യാത്രക്കാർക്ക് അറൈവൽ സോണിൽ നിന്ന് ഇനി സിം കാർഡ് വാങ്ങാം.

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിദേശത്തു നിന്നു വന്നിറങ്ങുന്ന യാത്രക്കാർക്ക് അറൈവൽ സോണിൽ നിന്ന് ഇനി സിം കാർഡ് വാങ്ങാം. ബാഗേജ് ലഭിക്കുന്ന സ്ഥലത്താണ് ഇതിനായി കൗണ്ടർ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക സിം ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണനയിലെടുത്താണ് ഈ സൗകര്യം. ആഭ്യന്തര യാത്രക്കാർക്കും സിം ലഭിക്കും. 30 മിനിറ്റിനകം അക്ടിവേറ്റ് ആകും.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ആക്ടിവേഷൻ ഓഫിസർമാർ കൗണ്ടറിലുണ്ടാകും. വോഡാഫോൺ, ജിയോ, എയർടെൽ തുടങ്ങിയവയുടെ സിം സിഎക്സ് സൊല്യൂഷൻസ് വഴിയാണ് ലഭ്യമാക്കുന്നത്. ഈ കമ്പനികളുടെ വൈഫൈ ഡോംഗിളുകളും ലഭ്യമാണ്. ടെർമിനലിനുള്ളിൽ ചെറിയ കുട്ടികളെ വഹിച്ചു കൊണ്ടു പോകുന്ന ബേബി സ്ട്രോളർ സേവനവും ഒരുക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts