മൂന്നിരട്ടി വിലക്ക് പുസ്തകം വിറ്റ ബാൾവിൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.

ബെംഗളൂരു : വിദ്യാർഥികളിൽനിന്നു പുസ്തകങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയ സംഭവത്തിൽ ബാൾഡ്‌വിൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാൻ കർണാടക ബാലാവകാശ കമ്മിഷൻ ഉത്തരവ്. കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിനാണ് ഇത് സംബന്ധിച്ചു നിർദേശം നൽകിയത്. രാജരാജേശ്വരി നഗറിലെ ഹൈസ്കൂൾ, റിച്ച്മണ്ട് ടൗണിലെ ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കുക. പുതിയ അധ്യയനവർഷം പുസ്തകങ്ങൾ വാങ്ങുന്നതിനു മൂന്നിരട്ടി തുകയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയത്. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നു വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മിഷൻ ഇടപെട്ടത്.

Read More

ക്യാപ്റ്റൻ കെയ്‌നിന്റെ ഹീറോയിസത്തിന്റെ മികവിൽ ഒന്നിനെതിരേ രണ്ട് ഗോളിന് ഇംഗ്ലണ്ട് ടുണീഷ്യയെ തോൽപിച്ചു.

സിനിമ സ്റ്റൈലിൽ പുരോഗമിച്ച കളിയിൽ  അവിശ്വാസനിയമാംവിധം ഇംഗ്ലണ്ട് നായകൻ രക്ഷകനായി. ക്യാപ്റ്റന്റെ ഇരട്ട ഗോളില്‍ ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് ജിയില്‍ ഒന്നിനെതിരേ രണ്ട് ഗോളിന് ടുണീഷ്യയെ തോല്‍പിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു ഇരുടീമുകളും. ഇതോടെ അർജന്‍റീനയുടെയും ബ്രസീലിന്‍റെയും അവസ്ഥ തന്നെയാകും ഇംഗ്ലണ്ടിനുമെന്ന് ആരാധകർ വിധിയെഴുതി. അധിക സമയത്ത് ലഭിച്ച കോർണർ കിക്ക് പോസ്റ്റിന് ഇടത് വശം ചേർന്നു നിന്ന കെയ്ൻ കൃത്യമായി പോസ്റ്റിലേക്ക് എത്തിച്ചതോടെ ആക്രമണവും പ്രതിരോധവും മികച്ചതാക്കിയ ടുണീഷ്യൻ പോരാട്ട വീര്യത്തിന് അവസാനമാവുകയായിരുന്നു. മത്സരത്തിന്റെ 11ാം മിനിറ്റില്‍ തന്നെ…

Read More

കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് ബെൽജിയം നിലംപരിശാക്കി.

ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ ബെൽജിയം കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് മുക്കിക്കളഞ്ഞത്. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്. റൊ​മേ​ലു ലു​കാ​ക്കു ര​ണ്ടു ത​വ​ണ​യും ഒ​രു ത​വ​ണ ഡ്രൈ​സ് മെ​ര്‍ട്ട​ന്‍സു​മാ​ണ് പാ​ന​മ​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. പു​തു​മു​ഖ​ങ്ങ​ളു​ടെ അ​ങ്ക​ലാ​പ്പൊ​ന്നു​മി​ല്ലാ​തെ​യാ​ണ് പാ​ന​മ ക​ളി​ച്ച​ത്. ക​ളി ഒ​രു മി​നി​റ്റി​ലെ​ത്തും മു​മ്പേ ബെ​ല്‍ജി​യം സ്‌​ട്രൈ​ക്ക​ര്‍ ലു​കാ​ക്കു​വി​ന്‍റെ മു​ന്നേ​റ്റം പാ​ന​മ​യു​ടെ ബോ​ക്‌​സി​ലെ​ത്തി. ബോ​ക്‌​സി​ന്‍റെ ന​ടു​വി​ല്‍നി​ന്ന് ലു​കാ​ക്കു​വി​ന്‍റെ ഷോ​ട്ട് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. നാ​ലാം മി​നി​റ്റി​ല്‍ പാ​ന​മ​യു​ടെ എ​ഡ്ഗ​ര്‍ ബാ​ര്‍സെ​നാ​സി​ന്‍റെ…

Read More

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയം.

നിഷ്നി നോവ്ഗൊറോഡ്‌: ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ ദക്ഷിണ കൊറിയ- സ്വീഡന്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഗോളിന് സ്വീഡന്‍ ജയിച്ചു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയമാണ്. അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂന്‍റെ ഫൗളില്‍ റഫറി ആദ്യം കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു. തീര്‍ത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങള്‍. ചിലപ്പോഴൊക്കെ ഗോള്‍മുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില…

Read More

വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

ഈ വര്‍ഷം അവസാനത്തോടെ 5ജി ടെക്നോളജിയില്‍ ടെലികോം സേവനം വ്യാപകമാകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സണ്‍ സൂചിപ്പിച്ചു. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്‍റെ ഇരുപത് ശതമാനവും 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനി മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്‍റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി. 5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോണിലെ സ്‌ക്രീന്‍…

Read More

നെയ്‌മറിനെ കരയിച്ച് സോഷ്യല്‍ മീഡിയ! ഗോളടിച്ച് ട്രോളന്‍മാര്‍

കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത മഞ്ഞപ്പടയെ സ്വിറ്റ്സര്‍ലന്‍ഡുകാര്‍ പൂട്ടിച്ചത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍, സ്വിസ് പടകളോട് സമനില വഴങ്ങാന്‍ വിധിച്ച ബ്രസീലിനെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന കളിയില്‍ ബ്രസീലിന്‍റെ അഭിമാനതാരം നെയ്മര്‍ നേരിടേണ്ടി വന്നത് ചെറുതും വലുതുമായ 11 ഫൗളുകളാണ്. ആദ്യം ഫൗള്‍ നേരിട്ട് വീണ നെയ്മര്‍ പിന്നെ എപ്പോള്‍ ബോള്‍ കിട്ടിയാലും വീഴുന്ന അവസ്ഥയായി. നെയ്മറിന്‍റെ അവസ്ഥയെ മുതലാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. അര്‍ജന്റീന- ഐസ്‌ലന്‍ഡ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ട്രോളന്‍മാരുടെ മുഖ്യ…

Read More

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയെ ഗോവിന്ദ് പൻസാരെ വധവുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന സംഘം ചോദ്യം ചെയ്യും.

ബെംഗളൂരു : ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയെന്നു കരുതുന്ന ശ്രീരാമസേനാ അംഗം പരശുറാം വാഗ്മറിനെ സിപിഐ നേതാവ് ഗോവിന്ദ് പൻസാരെയുടെ വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവർക്ക് ഒരേ തോക്കിൽനിന്നാണ് വെടിയേറ്റതെന്ന് എസ്ഐടി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വാഗ്മറിനെ ചോദ്യം ചെയ്യാൻ മഹാരാഷ്ട്ര എസ്ഐടി സംഘം ബെംഗളൂരുവിലെത്തുമെന്നാണ് വിവരം. 2015 ഫെബ്രുവരി 16നു മഹാരാഷ്ട്രയിലെ കോലാപുരിൽ വച്ചാണ് പൻസാരെ വെടിയേറ്റു മരിച്ചത്. കൽബുറഗി അതേവർഷം ഓഗസ്റ്റിൽ ധാർവാഡിലെ വീടിനു മുന്നിലും…

Read More

ഭൂമി തര്‍ക്കം: സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടിയ ടിആര്‍എസ് നേതാവിനെ അറസ്റ്റുചെയ്തു

ഹൈദരാബാദ്: ഭൂമി തര്‍ക്കത്തിനിടെ യുവതിയ്ക്ക് ക്രൂരമര്‍ദ്ദനം. തര്‍ക്കത്തിനിടെ തെലുങ്കാന രാഷ്ട്ര സമിതി(ടി.ആർ.എസ്) പരിഷത്ത് മണ്ഡൽ പ്രസിഡന്റ് ഇമ്മടി ഗോപിയാണ് സ്ത്രീയെ മർദ്ദിച്ചത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ പ്രതിനിധിയാണ് ആരോപണ വിധേയന്‍. സംഭവത്തിന്‍റെ വീഡിയോ പുറത്തായതോടെയാണ് ഈ വിഷയം ചര്‍ച്ചയാവുന്നതും ജനപ്രതിനിധിയുടെ അറസ്റ്റിന് വഴിവെക്കുന്നതും. തെലങ്കാന നിസാമബാദ് ജില്ലയില്‍ ഞാറാഴ്ചയാണ് അറസ്റ്റിന് ആസ്പദമായ സംഭവം അരങ്ങേറുന്നത്. ധര്‍പ്പള്ളി മാണ്ഡല്‍ പരിഷത്ത് പ്രസിഡന്റ് ഇമ്മടി ഗോപിയാണ് ഗൗരാരാം ഗ്രാമത്തിലെ രാജവ്വ എന്ന സ്ത്രീയെ ചവിട്ടുന്നത്.  10 മാസം മുമ്പ് വാങ്ങിയ…

Read More

സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് കുമാരസ്വാമി;വേണ്ടെന്ന് സിദ്ധരാമയ്യ;സഖ്യത്തില്‍ വീണ്ടും അസ്വാരസ്യങ്ങള്‍;കുമാരസ്വാമി രാഹുലിനെ കാണും.

ബെംഗളൂരു : സഖ്യസർക്കാരിന്റെ ആദ്യ ബജറ്റിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി ചർച്ച നടത്തും. ജൂലൈ ആദ്യവാരം അവതരിപ്പിക്കുന്ന ബജറ്റ് സമ്പൂർണ ബജറ്റായിരിക്കുമെന്നു കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനെ എതിർത്തു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ കോൺഗ്രസ് സർക്കാർ ഫെബ്രുവരിയിൽ അവതരിപ്പിച്ചത് ഒരു വർഷത്തേക്കുള്ള ബജറ്റ് ആയിരുന്നുവെന്നും അതിനാൽ ഇനി സമ്പൂർണ ബജറ്റിന്റെ ആവശ്യമില്ലെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. ജൂലൈ വരെയുള്ള വോട്ട് ഓൺ അക്കൗണ്ടും സഭ പാസാക്കിയതാണ്. അതിനാൽ കുമാരസ്വാമി പുതിയ പദ്ധതികൾ ഉൾപ്പെടുത്തി അനുബന്ധ ബജറ്റ് അവതരിപ്പിച്ചാൽ മതിയെന്നും…

Read More

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ടു;സമ്മതിച്ചില്ലെങ്കില്‍ സിനിമ മേഖലയില്‍ നിന്ന് തന്നെ തുടച്ച് നീക്കും;വഴങ്ങി കൊടുക്കാന്‍ നിര്‍മാതാവിന്റെ ഭാര്യയും നിര്‍ബന്ധിച്ചു.

സിനിമാ മേഖലയില്‍ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗാനരചയിതാവ് ശ്രേഷ്ട. തെലുഗ് സിനിമാ മേഖലയയിലെ ആദ്യ വനിതാ ഗാനരചയിതാവായ ശ്രേഷ്ട ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിശദമാക്കിയത്. നല്ല പാട്ടുകളും, കഴിവും മാത്രം ഉണ്ടായാല്‍ പോര സിനിമ മേഖലയില്‍ ഒരു അലസരം ലഭിക്കാന്‍ വേണ്ടതെന്ന് ശ്രേഷ്ട പറയുന്നു. അര്‍ജ്ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രത്തിന്റെ ഗാനങ്ങള്‍ രചിച്ചത് ശ്രേഷ്ടയാണ്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും അങ്ങനെ വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ട് അമ്പരന്നു പോയിട്ടുണ്ടെന്ന്…

Read More
Click Here to Follow Us