വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

ഈ വര്‍ഷം അവസാനത്തോടെ 5ജി ടെക്നോളജിയില്‍ ടെലികോം സേവനം വ്യാപകമാകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സണ്‍ സൂചിപ്പിച്ചു. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്‍റെ ഇരുപത് ശതമാനവും 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനി മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്‍റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.

  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ

5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോണിലെ സ്‌ക്രീന്‍ റെസൊല്യൂഷന്‍ തുടങ്ങി സ്പീഡ് നിര്‍ണ്ണയിക്കുന്ന പ്രോസസ്സറില്‍ വരെ മാറ്റങ്ങള്‍ അനിവാര്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts