കരാറുകാര്‍ വ്യാജ ബില്ലുകള്‍ കാണിച്ചു പണം തട്ടുന്നുണ്ട് എന്ന് ആരോപണം;മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ട്രക്കുകളും ഗുഡ്സ് ഓട്ടോറിക്ഷകളും ശനിയാഴ്ചയോ, തിങ്കളാഴ്ചയോ ബിബിഎംപി ഓഫിസിനു മുന്നിൽ പ്രദർശനത്തിനു വയ്ക്കുമെന്നു കരാറുകാരുടെ ഭീഷണി.

ബെംഗളൂരു : മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ട്രക്കുകളും ഗുഡ്സ് ഓട്ടോറിക്ഷകളും ശനിയാഴ്ചയോ, തിങ്കളാഴ്ചയോ മഹാനഗരസഭ (ബിബിഎംപി) ഓഫിസിനു മുന്നിൽ പ്രദർശനത്തിനു വയ്ക്കുമെന്നു കരാറുകാരുടെ ഭീഷണി. കരാറുകാർ വ്യാജബിൽ ഹാജരാക്കി പണം തട്ടുന്നുവെന്നും ഇവർ രേഖകളിൽ കാണിക്കുന്ന പല വാഹനങ്ങളും മാലിന്യ നീക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ബിബിഎംപി ഉദ്യോഗസ്ഥരിൽ ചിലർ ആരോപിച്ചതിൽ പ്രതിഷേധിച്ചാണു സമരം. ബില്ലിൽ കാണിച്ച വാഹനങ്ങളെല്ലാം മാലിന്യനീക്കം നടത്തുന്നുണ്ടെന്നു ബോധ്യപ്പെടുത്തുന്നതിനാണ് ഇവ ബിബിഎംപി ഹെഡ്ക്വാർട്ടേഴ്സിനു സമീപം പ്രദർശിപ്പിക്കുന്നതെന്നു ബെംഗളൂരു ഗാർബേജ് ട്രക്കേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. മാലിന്യനീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ട്രക്കുകളും ഗുഡ്സ്…

Read More

മുന്‍ പാക് ക്രിക്കറ്റ് താരവും ,രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇമ്രാന്‍ ഖാന്‍ മരിച്ചുവെന്ന വ്യാജ വാര്‍ത്ത‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകം ..! സത്യമെന്ത് ?

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് രക്തത്തില്‍ കുളിച്ച മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാനെ താങ്ങി കൊണ്ട് നീങ്ങുന്ന രംഗങ്ങള്‍ ..ഇതോടെ അദ്ദേഹം മരിച്ചുവെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ ആരംഭിച്ചു …ബോംബ്‌ സ്ഫോടനത്തില്‍ അദ്ദേഹം മാരകമായി പരിക്കേറ്റുവെന്നൊക്കെയുള്ള കാര്യങ്ങളിലെക്കും നീങ്ങി .. ചില ദേശീയ മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇതോടെ അങ്കലാപ്പിലായി ..എന്നാല്‍ വൈകാതെ സത്യം പുറത്തു വന്നു ..2013 ല്‍ ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ സ്റ്റേജില്‍ കുഴഞ്ഞു വീണ വീഡിയോ ആയിരുന്നു ഇത് ..! ഈ രംഗങ്ങളെ ആണ് ആരോ…

Read More

നമ്മ മെട്രോ ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല;രണ്ടാംഘട്ടത്തിലുൾപ്പെട്ടുന്ന നാഗവാര-വെള്ളാറ ജംക്‌ഷൻ ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയാകാ‍ന്‍  മൂന്നരവർഷം വേണ്ടിവരുമെന്ന് ബിഎംആർസിഎൽ

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാംഘട്ടത്തിലുൾപ്പെട്ടുന്ന നാഗവാര-വെള്ളാറ ജംക്‌ഷൻ ഭൂഗർഭപാതയുടെ നിർമാണം പൂർത്തിയാകാ‍ന്‍  മൂന്നരവർഷം വേണ്ടിവരുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). 13 കിലോമീറ്റർ ദൂരം വരുന്ന ഭൂഗർഭപാത രണ്ട് ഘട്ടങ്ങളിലായാണ് നിർമാണം ആരംഭിക്കുന്നത്.മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭപാതയുടെ  നിർമാണത്തിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തികാത്തതാണ്  ബിഎംആർസിഎല്ലിന് തലവേദന സൃഷ്ടിക്കുന്നത്. കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷന് സമീപം സ്റ്റേഷൻ സ്ഥാപിക്കാൻ കണ്ടെത്തിയ സ്ഥലം പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല.ബ്രിഗേഡ് റോഡ്, ശിവാജിനഗർ, കന്റോണ്‍മെന്റ് റെയിൽവേ സ്റ്റേഷൻ തുടങ്ങിയ തിരക്കേറിയ മേഖലകളിലൂടെ കടന്നുപോകുന്ന മെട്രോ പാത…

Read More

ബിഎംഎഫിന്റെ രണ്ടാം ഘട്ട സ്കൂൾ കിറ്റ് വിതരണം ഇന്നും നാളെയും.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫ്രന്റ്സിന്റെ സ്കൂൾ കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നും നാളെയുമായി വിവിധ സ്കൂളുകളിൽ നടക്കും. ആദ്യ പരിപാടി ഇന്ന് രാവിലെ 10 മണിക്ക് വിമാന പുര ഗവൺമെന്റ് സ്കൂളിലും തിപ്പ സാന്ദ്ര ഗവൺമെന്റ് സ്കൂളിലും വച്ച് നടക്കാം. നാളെ രാവിലെ 10 മണിക്ക് ഗവൺമെന്റ് കന്നഡ മോഡൽ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബിഎംഎഫ് സ്കൂൾ കിറ്റ് വിതരണം നടത്തും.

Read More

ഒരുകോടി രൂപയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ബാംഗ്ലൂർ കേരള സമാജം.

ബെംഗളൂരു: മലയാളി വിദ്യാർഥികൾക്കായി വിദ്യാഭ്യാസ സഹായ പദ്ധതിയുമായി ബാംഗ്ലൂർ കേരള സമാജം. വിവിധ പ്രഫഷനൽ കോഴ്സുകൾക്ക് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ മുഴുവൻ ഫീസും സ്കോളർഷിപ്പ് ആയി നൽകിയാണ് ബെംഗളൂരുവിലെ ജിയാം ഫൗണ്ടേഷന്റെ സഹകരണത്തോടെ പദ്ധതി ആരംഭിക്കുന്നത്. ബിഎസ്‌സി നഴ്സിങ്, ബികോം, എംബിഎ കോഴ്സുകൾക്കാണിത് ലഭിക്കുക. അർഹരായ വിദ്യാർഥികൾ അപേക്ഷയോടൊപ്പം സ്ഥലത്തെ ജനപ്രതിനിധിയുടെ സാക്ഷ്യപത്രം സഹിതം ജൂലൈ 20ന് മുൻപായി അപേക്ഷിക്കണം. ഒരു കോടി രൂപയുടെ വിദ്യാഭ്യാസ സഹായനിധിയാണ് വിതരണം ചെയ്യുന്നതെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ജിയാം ഫൗണ്ടേഷൻ ചെയർമാൻ സാം…

Read More

ഗൗരി ലങ്കേഷിനെ വധിച്ചവരുടെ അടുത്ത ലക്ഷ്യം പ്രകാശ് രാജ്.

ബെംഗളൂരു : പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വധിച്ചവരുടെ ഹിറ്റ്ലിസ്റ്റിൽ നടനും ഗൗരിയുടെ സുഹൃത്തുമായ പ്രകാശ് രാജും ഉൾപ്പെട്ടിരുന്നതായി സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘ(എസ്ഐടി)ത്തിന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. ഗൗരിയുടെ കൊലപാതകത്തിൽ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച പ്രകാശ്‌ രാജ് അതിനു ശേഷം ബിജെപിക്കും ഒട്ടേറെ നേതാക്കൾക്കും എതിരെ രംഗത്തെത്തിയിരുന്നു. തുടർച്ചയായ ഇത്തരം വിമർശനങ്ങളാണ് പ്രകാശ് രാജിനെതിരെ രോഷമുയരാൻ കാരണമായത്. സമാന നിലപാടുള്ള പ്രമുഖ ചലച്ചിത്രകാരൻ ഗിരീഷ് കർണാടിനെയും സംഘം ലക്ഷ്യമിട്ടിരുന്നതായി സൂചനയുണ്ട്. എന്നാൽ ഇത്തരം വെറുപ്പിന്റെ…

Read More

ഇനി ആര്‍ക്കും ടാക്സി ഓടിക്കാം;പ്രത്യേക ലൈസെന്‍സ് ആവശ്യമില്ല.

ബെംഗളൂരു : ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസുള്ള ആർക്കും ടാക്സി സർവീസ് നടത്താൻ കഴിയും വിധം വിജ്ഞാപനമിറക്കാൻ ഗതാഗതവകുപ്പ് തയാറെടുക്കുന്നു. നിലവിൽ ടാക്സി ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസെടുക്കണം. എന്നാൽ വിജ്ഞാപനം ഇറങ്ങുന്നതോടെ ആർക്കും ടാക്സി ഡ്രൈവറാകാം. ബെംഗളൂരുവിൽ കൂടുതൽ വെബ്ടാക്സികളിറക്കി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഓലയും ഊബറും ഒട്ടേറെ ഡ്രൈവർമാരെ അവരുടെ കമ്പനികളിലേക്കു ക്ഷണിച്ചിരുന്നു. ലൈസൻസുള്ള ആർക്കും വെബ്ടാക്സി ഡ്രൈവറായി വരുമാനമുണ്ടാക്കാം എന്നാണ് വാഗ്ദാനം. ടാക്സി ഓടിക്കാൻ പ്രത്യേക ലൈസൻസ് വേണ്ടതില്ലെന്ന 2017ലെ സുപ്രീംകോടതി വിധിയും കമ്പനികൾ ഇതിന് ആധാരമായി ചൂണ്ടിക്കാട്ടുന്നു. എന്നാൽ…

Read More

സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പുമായി ജി.പരമേശ്വര;പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയാൽ സിദ്ധരാമയ്യ ഉൾപ്പെടെ ഏതുനേതാവായാലും നടപടി നേരിടേണ്ടിവരും.

ബെംഗളൂരു: സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കും വിധം പരാമർശങ്ങൾ നടത്തിയ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പുമായി  പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ എഐസിസി നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ  ഇടപെടും. പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയാൽ സിദ്ധരാമയ്യ ഉൾപ്പെടെ ഏതുനേതാവായാലും നടപടി നേരിടേണ്ടിവരുമെന്നും പരമേശ്വര പറഞ്ഞു.സഖ്യസർക്കാരിന്റെ കോ–ഓർഡിനേഷൻ കമ്മിറ്റി ചെയർമാനും കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവുമാണ് സിദ്ധരാമയ്യ. അദ്ദേഹത്തിന്റെ വാക്കുകൾക്കു വലിയ മൂല്യമുണ്ട്; ഉത്തരവാദപ്പെട്ട നേതാവെന്ന നിലയിൽ അനാവശ്യ പ്രസ്താവനകളിൽ നിന്നൊഴിഞ്ഞു നിൽക്കണം.സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പ്രവർത്തനങ്ങൾ പാടില്ലെന്നു പാർട്ടിയിലെ മറ്റു നേതാക്കൾക്കും പരമേശ്വര മുന്നറിയിപ്പു നൽകി.  ‍ സിദ്ധരാമയ്യയുടെ…

Read More

മെസ്സിയ്ക്ക് തുല്യം മെസ്സി മാത്രം. ആരാധകൻ നൽകിയ മന്ത്രചരട് ഹൃദയത്തോട് ചേർത്തുവെച് മെസ്സി!

അര്‍ജന്റീന ആരാധകര്‍ മാത്രമല്ല അര്‍ജന്റീനിയന്‍ വിരോധികളും ഒരിക്കലെങ്കിലും അറിയാതെയെങ്കിലും പ്രാര്‍ത്ഥിച്ച നിമിഷം അടുത്ത മത്സരത്തില്‍ ആര്‍ജന്റീന ജയിക്കണമെന്ന്. ആ പ്രാര്‍ത്ഥന ഫലം കണ്ടു. മൂന്നാം മത്സരത്തില്‍ അര്‍ജന്റീന ഉയര്‍ത്തെഴുന്നേറ്റു. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഐസ്‌ലന്‍ഡിനെതിരെയും ക്രൊയേഷ്യയ്‌ക്കെതിരെയും കളിച്ച മെസിയേയായിരുന്നില്ല നൈജീരിയയ്‌ക്കെതിരെ കണ്ടത്. മെസിയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ ഗ്യാലറി മാത്രമല്ല, ഫുട്‌ബോള്‍ ലോകം ഒന്നടങ്കം ഇളകിമറിഞ്ഞു. ഇതോടെ മിശിഹ എന്ന മെസിയുടെ പേരും പ്രവര്‍ത്തിയും അര്‍ത്ഥവത്തായി. ഇതേ മിശിഹായുടെ മറ്റൊരു പ്രവര്‍ത്തിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നൈജീരിയയ്‌ക്കെതിരെയുള്ള മത്സരശേഷം തന്നോടു ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ…

Read More

15 ലക്ഷം രൂപ കടബാധ്യത: ഭാര്യയെയും മക്കളെയും വില്‍ക്കാന്‍ ശ്രമിച്ച് ഓട്ടോ ഡ്രൈവര്‍.

ഹൈദരാബാദ്: ചൂതാട്ടം മൂലം വരുത്തിവച്ച 15 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയെയും അഞ്ച് മക്കളെയും വില്‍ക്കാന്‍ ഓട്ടോ ഡ്രൈവറുടെ ശ്രമം. ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലാണ് സംഭവം. ഓട്ടോഡ്രൈവറായ മുപ്പത്തെട്ടുകാരനാണ് ഭാര്യയെയും അഞ്ച് മക്കളെയും ലക്ഷങ്ങള്‍ വിലയിട്ട് വില്‍പ്പനയ്ക്ക് വച്ചത്. കഴിഞ്ഞ മാസമാണ് നാല് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ വില്‍ക്കാന്‍ ഇയാള്‍ ഒരു സംഘവുമായി രഹസ്യധാരണയിലെത്തിയത്. 12 വയസ്സുള്ള മകളെ 1.5 ലക്ഷം രൂപയ്ക്ക് വില്‍ക്കാനും ഭാര്യയെ അഞ്ച് ലക്ഷം രൂപക്ക് ബന്ധുവിന് കൈമാറാനും ഇയാള്‍ ധാരണയിലെത്തിയിരുന്നു. ഋതുമതിയായാലുടന്‍ മകളെ കൈമാറാമെന്നും അയാള്‍ വാങ്ങാനെത്തിയവര്‍ക്ക്…

Read More
Click Here to Follow Us