ആവേശകരമായ പോരാട്ടത്തില്‍ ഏഷ്യയില്‍ നിന്നുള്ള ജപ്പാനും ആഫ്രിക്കന്‍ ടീമായ സെനഗലും സമനില സമ്മതിച്ചു (2-2).

ഏകതറീന്‍ബെര്‍ഗ്: നാലു ഗോളുകള്‍ കണ്ട ത്രില്ലറില്‍ ഇരുടീമും രണ്ടു ഗോള്‍ വീതം നേടി പോയിന്റ് പങ്കിടുകയായിരുന്നു. ഓരോ തവണയും പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറിയാണ് ജപ്പാന്‍ സമനില കൈക്കലാക്കിയത്. മത്സരം സമനിലയില്‍ കലാശിച്ചതോടെ സെനഗലിനും ജപ്പാനും ഒരുപോലെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉയര്‍ത്താനായിട്ടുണ്ട്. ജപ്പാന്‍ കൊളംബിയയോടും സെനഗല്‍ പോളണ്ടിനോടും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഇരുവര്‍ക്കും ഇപ്പോള്‍ ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമുണ്ട്.

സാദിയോ മാനെ (11ാം മിനിറ്റ്), മൂസ്സ വോഗ് (71) എന്നിവരാണ് സെനഗലിന്റെ സ്‌കോറര്‍മാര്‍. തക്കാഷി ഇനൂയി (34), കെയ്‌സുക്കെ ഹോണ്ട (78) എന്നിവരിലൂടെ ജപ്പാന്‍ ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

11ാം മിനിറ്റില്‍ സെനഗലാണ് സാദിയോ മാനെയിലൂടെ ലീഡ് നേടി ആദ്യം ആധിപത്യം സ്ഥാപിച്ചത്. 34-ാം മിനിറ്റില്‍ തകാഷി ഇന്യുയിയിലൂടെ ജപ്പാന്‍ തിരിച്ചടിച്ചു. തുല്യരായി ആദ്യ പകുതി അവസാനിപ്പിച്ച് തിരിച്ചെത്തിയ ശേഷം 71-ാം മിനിറ്റില്‍ എന്‍ബയ നിയാങ്ങിന്റെ പാസ്സില്‍ നിന്ന് മൗസ വാഗാണ് സെനഗലിന്റെ രണ്ടാം ഗോള്‍ നേടിയത്. പ്രയാസമേറിയ ഒരു ആംഗിളില്‍ നിന്നായിരുന്നു വാഗിന്റെ ഗോള്‍, സെനഗല്‍ വീണ്ടും ലീഡ് നേടി. ഏഴ് മിനിറ്റ് ദൈര്‍ഘ്യം മാത്രമെ ഈ ലീഡിനുണ്ടായിരുന്നുള്ളൂ. 78-ാം മിനിറ്റില്‍ ഹോണ്ടയിലൂടെ ജപ്പാന്‍ സമനിലപിടിക്കുകയായിരുന്നു.

72-ാം മിനിറ്റില്‍ കവാഗയ്ക്ക് പകരം കളത്തിലിറങ്ങിയതായിരുന്നു ഹോണ്ട 78-ാം മിനിറ്റില്‍ തന്നെ ലക്ഷ്യം കാണുകയായിരുന്നു. ബോക്സിന് പുറത്ത് നിന്നുള്ള ഒസാക്കയുടെ ക്രോസ് ഗോള്‍കീപ്പര്‍ കുത്തിയകറ്റിയത് ഇന്യുയിയുടെ കാലിലേക്കായിരുന്നു. ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഇന്യുയി അത് ഒകസാക്കിയ്ക്ക് കണയ്ക്കായി നല്‍കി. എന്നാല്‍ ബോക്സിലേക്ക് ഓടിയെത്തിയ ഒകസാകിയ്ക്ക് പന്ത് കണക്റ്റ് ചെയ്യാനായില്ല. ആ സമയത്ത് ബോക്സില്‍  മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കെയ്സുക്കി ഹോണ്ട കിട്ടിയ അവസരം മുതലെടുത്ത് പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു (2-2).

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഇതോടെ നോക്കൗട്ട് റൗണ്ടിലെത്താന്‍ ജപ്പാനും സെനഗലിനും അവസാന മല്‍സരം വരെ കാത്തിരിക്കണം. നാലു പോയിന്റ് വീതമാണ് ഇരുടീമിന്റെയും സമ്പാദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts