കാലിനിന്‍ഗാര്‍ഡ്: ലോകകപ്പിന്റെ ഗ്രൂപ്പ് ഇയിലെ ആവേശകരമായ യൂറോപ്യന്‍ പോരില്‍ സ്വിറ്റ്‌സര്‍ലാന്‍ഡിന് ജയം. സെര്‍ബിയയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് സ്വിസ് ടീം മറികടന്നത്. ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നാലു പോയിന്റുമായി ബ്രസീലിനൊപ്പം എത്തിയിയിരിക്കുകയാണ്. മൂന്ന് പോയിന്റുള്ള സെര്‍ബിയ മൂന്നാമതാണ്. ഗ്രൂപ്പില്‍ നിന്ന് കോസ്റ്ററീക്ക മാത്രമാണ് പുറത്തുപോയത്.
സ്വിറ്റ്‌സര്‍ലന്‍ഡ് തോറ്റെന്ന് വിധിയെഴുതിയതാണ് സകലരും. അലക്‌സാണ്ടര്‍ മിത്രോവിച്ചിന്റെ എണ്ണം പറഞ്ഞ ഹെഡ്ഡര്‍ വലയിലായപ്പോള്‍. എന്നാല്‍, രണ്ടാം പകുതിയില്‍ കഥയാകെ മാറി. ജയവും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ച സെര്‍ബിയക്കയായി സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കിയത് നല്ല ഒന്നാന്തരം ആന്റി ക്ലൈമാക്‌സ്. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് അവര്‍ ഒന്നാന്തരമൊരു ജയമാണ് സ്വന്തമാക്കിയത്.
ഗ്രാനിത് സാക്കയും സെര്‍ദാന്‍ ഷാക്വിരിയുമാണ് സ്വിസ് ടീമിന്റെ സ്‌കോറര്‍മാര്‍. 1-1ന് സമനിലയിലേക്കു നീങ്ങിയ കളിയില്‍ ഇഞ്ചുറിടൈമിലായിരുന്നു ഷാക്വിരിയുടെ വിജയഗോള്‍. മല്‍സസരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ അലെക്‌സാണ്ടര്‍ മിട്രോവിച്ച് സെര്‍ബിയയുടെ അക്കൗണ്ട് തുറന്നിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.