മണ്ണിടിച്ചിൽ മൂലം റോഡുകളുടെ വീതികുറഞ്ഞു;റദ്ദാക്കിയ മൾട്ടി ആക്സിൽ ബസുകൾക്ക് പകരം എക്സ്പ്രെസുകൾ;ഉത്തര കേരളത്തോടുള്ള കെഎസ്ആർടിസി യുടെ കരുതൽ ഇങ്ങനെ.

ബെംഗളൂരു : ഉത്തര കേരളത്തേയും കർണാടകയേയും ബന്ധിപ്പിക്കുന്ന പ്രധാന ചുരങ്ങളായ താമരശ്ശേരി ചുരത്തിലും വിരാജ്പേട്ട്–മാക്കൂട്ടം റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയതിനെ തുടർന്നു സംസ്ഥാനാന്തര റൂട്ടിലുണ്ടായ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയുമായി കേരള ആർടിസി.

വീതി കുറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സർവീസ് നടത്താൻ സാധിക്കാത്ത വോൾവോ–സ്കാനിയ മൾട്ടി ആക്സിൽ ബസുകൾക്കു പകരം എക്സ്പ്രസ് ബസുകൾ ഏർപ്പെടുത്തും. രാത്രി 10.30നു പുറപ്പെടുന്ന ബെംഗളൂരു–കോഴിക്കോട് സ്കാനിയയ്ക്കു പകരം എക്സ്പ്രസ് ബസ് സർവീസ് തുടങ്ങിയെന്ന് കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു. എക്സ്പ്രസുകൾ ഉപയോഗിച്ച് ഇന്നോ നാളെയോ സർവീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

കൽപറ്റ വഴി സർവീസ് നടത്തിയിരുന്ന ബെംഗളൂരു–നിലമ്പൂർ ഡീലക്സ് ബസിന്റെ സമയത്തിലും റൂട്ടിലും താൽക്കാലികമായി മാറ്റം വരുത്തിയിട്ടുണ്ട്.

ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നു കോഴിക്കോട്ടേക്കുള്ള പകൽ ബസുകൾ ബത്തേരി വഴി സർവീസ് നടത്തും. ബന്ദിപ്പൂർ വനത്തിൽ രാത്രി ഒൻപതിനു ശേഷം യാത്രാനിരോധനം ഉള്ളതിനാൽ രാത്രിവണ്ടികൾ മാനന്തവാടി വഴിയും ബെംഗളൂരു, മൈസൂരു ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരുടെ സൗകര്യാർഥം കൽപറ്റയിൽനിന്നു പുതിയ സർവീസ് ആരംഭിക്കുമെന്നു ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ചെന്നിത്തലക്ക് പുറമെ കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ
[masterslider id="10"]

Related posts