രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് കിട്ടാക്കടത്തിൽ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അസോസിയേറ്റ് ബാങ്കുകൾ ലയിപ്പിച്ചതോടെയാണ് എസ്.ബി.ഐ.യുടെ കിട്ടാക്കടം വൻതോതിൽ ഉയര്‍ന്നത്. എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയായി ഉയർന്നതായി 2017 ഡിസംബർ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മാർച്ച് 31-ന് ഇത് 2.17 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഏതാണ്ട് മൂന്നര…

Read More

ബിരിയാണിയുടെ വിലകൂടി; പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍

ബിരിയാണിയുടെ വിലകൂടുതലാതിനാല്‍ ഉണ്ടായ വാക്കേറ്റത്തില്‍ പൊലിഞ്ഞത് ഒരു മനുഷ്യ ജീവന്‍. സംഭവം അരങ്ങേറിയത് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലാണ്. ബിരിയാണിയുടെ വിലയെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഹോട്ടലുടമ വെടിയേറ്റ് മരിച്ചത്. ബിരിയാണി കഴിച്ചിറങ്ങിയ നാലംഗ സംഘം എത്രയാണ് വില എന്ന് ചോദിക്കുകയും ഒരു ബിരിയാണിയ്ക്ക് 190 രൂപയെന്നു പറഞ്ഞതാണ്‌ അക്രമികളെ ചൊടിപ്പിച്ചത്. വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പ്രതികളിലൊരാളായ മുഹമ്മദ് ഫിറോസ് സഞ്ജയുടെ നേര്‍ക്ക് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹോട്ടല്‍ ഉടമ സഞ്ജയ് മോണ്ടാലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖ്യ പ്രതിയായ മുഹമ്മദ് ഫറോസിനെ പോലിസ്…

Read More

ജെഡിഎസ് ലിസ്റ്റ് തയ്യാര്‍:കുമാരസ്വാമി.

ജനതാദളി(എസ്) ന്റെ അന്തിമ ലിസ്റ്റ് തയാറായതായും കോൺഗ്രസ് ലിസ്റ്റിനായി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. എന്നാൽ കുമാരസ്വാമിയുടെ സഹോദരൻ എച്ച്.ഡി.രേവണ്ണ ഊർജവകുപ്പും പൊതുമരാമത്തു വകുപ്പും വേണമെന്ന് നിർബന്ധം പിടിക്കുന്നതു കാരണമുള്ള കല്ലുകടി ഇനിയും മാറിയിട്ടില്ലെന്ന് സൂചനയുണ്ട്. മറ്റു ദൾ നേതാക്കൾ ഇതിനെതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുമുണ്ട്. എച്ച്.ഡി.ദേവെഗൗഡയുടെ മക്കൾക്കു മാത്രം മുന്തിയ വകുപ്പുകൾ ലഭിക്കുന്നുവെന്ന മുറുമുറുപ്പുണ്ട്. തുടർന്ന് ഏതെങ്കിലും ഒരു വകുപ്പ് മാത്രമായി തിരഞ്ഞെടുക്കാൻ കുമാരസ്വാമി രേവണ്ണയോട് ആവശ്യപ്പെട്ടെങ്കിലും ഇതേവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന. സഹകരണ വകുപ്പ് ഏറ്റെടുക്കാൻ ചാമുണ്ഡേശ്വരി എംഎൽഎയും മുതിർന്ന നേതാവുമായ ജി.ടി.ദേവെഗൗഡയും വിസമ്മതിച്ചിട്ടുണ്ട്.…

Read More

ഉപമുഖ്യമന്ത്രി പദം വേണമെന്ന് നിര്‍ബന്ധമില്ല;പാര്‍ട്ടി നല്‍കുന്ന ഏതു ചുമതലയും ഏറ്റെടുക്കാന്‍ തയ്യാര്‍:ഡി കെ ശിവകുമാര്‍.

ബെംഗളൂരു:പാർട്ടി എടുക്കുന്ന ഏതൊരു തീരുമാനവും അനുസരിക്കുമെന്നും, ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അസംതൃപ്തിയൊന്നും ഇല്ലെന്നും കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ വ്യക്തമാക്കി. താൻ വഹിച്ചിരുന്ന ഊർജ വകുപ്പ് ദളിനു കൈമാറിയതിലും അസന്തുഷ്ടിയില്ല. ഉത്തരവാദിത്തമുള്ള പാർട്ടി പ്രവർത്തകനെന്ന നിലയിൽ സംഘടനാ പദവിയായാലും മന്ത്രിപദമായാലും സന്തോഷത്തോടെ സ്വീകരിക്കും. മുതിർന്ന നേതാവായ എസ്.ആർ.പാട്ടീൽ പിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുണ്ടായ സാഹചര്യം തനിക്കറിയില്ല. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിന്റെ രാജിക്കാര്യത്തിൽ ഉചിതമായി തീരുമാനം എടുക്കുമെന്നും ശിവകുമാർ പറഞ്ഞു. അതേ സമയം പുതുമുഖങ്ങളെ കൂടുതലായി ഉൾപ്പെടുത്താനുള്ള കോൺഗ്രസ് നീക്കത്തിനിടെ, മന്ത്രിസ്ഥാനം…

Read More

മന്ത്രിസ്ഥാനം ഉറപ്പുവരുത്താനുള്ള ചരടുവലികള്‍ സജീവം;അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്.

ബെംഗളൂരു: മന്ത്രിസഭാ വികസനം നാളെ നടക്കാനിരിക്കെ, സംസ്ഥാന കോൺഗ്രസ് നേതൃത്വം ഇന്ന് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഡൽഹിയിൽ ചർച്ച നടത്തും. കോൺഗ്രസിലും ജനതാദൾ എസിലും മന്ത്രിസ്ഥാനം ഉറപ്പിക്കാനുള്ള ചരടുവലികൾ ശക്തമാണ്. ഇരു കക്ഷികൾക്കും ഇടയിൽ വകുപ്പുകൾ വിഭജിച്ചെടുത്തെങ്കിലും ആരൊക്കെ മന്ത്രിമാരാകണമെന്നതു സംബന്ധിച്ചാണ് പാർട്ടികൾക്കുള്ളിൽ തർക്കം. കോൺഗ്രസ് തയാറാക്കിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഇന്നു നടക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധി അംഗീകാരം നൽകേണ്ടതുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രിമാർക്ക് ഗവർണർ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുക്കുന്ന വിധത്തിലാണ് ചടങ്ങ് സജ്ജീകരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര, കോൺഗ്രസ്…

Read More

കാലക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ തയ്യാറായി നിര്‍മാതാക്കള്‍.

ബെംഗളൂരു: കാലാ സിനിമയുടെ കർണാടകയിലെ റിലീസിങ് തടയുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ വിനോദ്കുമാർ. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചിത്രത്തിന്റെ വിതരണം തടയുന്നത് അംഗീകരിക്കില്ല. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചിരുന്നു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് സൂപ്പര്‍ താരം രജനീകാന്തിന്റെ അഭിപ്രായ പ്രകടനത്തില്‍ അതൃപ്തരായ കന്നഡ സംഘടനകള്‍ കാല എന്നാ രജനീകാന്ത് സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നവകാശപ്പെട്ടു കൊണ്ട് മുന്നോട്ടുവന്നിരുന്നു.

Read More

പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം;രജനീകാന്തിനെ കടന്നാക്രമിച്ച്‌ പ്രകാശ്‌രാജ്;

ബെംഗളൂരു: കാവേരി പ്രശ്നം പരിഹരിക്കാൻ വികാരപ്രകടനങ്ങൾ കൊണ്ട് മാത്രം കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. ഇരുസംസ്ഥാനങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ശാശ്വതമായ നടപടികളാണ് ആവശ്യം. കാലാ സിനിമയുടെ പ്രദർശനവും കാവേരി നദീജല തർക്കവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം. കലാപരമായ കൂട്ടായ്മയാണ് സിനിമയുടെ വിജയം.  കാവേരി പ്രശ്നം പരിഹരിക്കാൻ മടിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇത് ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും പ്രകാശ് രാജ് ആരോപിച്ചു.

Read More

കുവെമ്പു ഭാഷാഭാരതി പുരസ്കാര ജേതാവ് കെകെ ഗംഗധാരനെ അനുമോദിച്ചു.

കുവെമ്പു ഭാഷാഭാരതി  പ്രാധികാര പുരസ്കാരം നേടിയ കെ .കെ .ഗംഗാധരനെ (കെ കെ ജി )  സർഗധാര അനുമോദിച്ചു .കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി മലയാളത്തിൽ നിന്നും സാഹിത്യകൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തുപോരുന്ന പരിഭാഷകനാണ് ഗംഗാധരൻ .സമഗ്ര സംഭാവനയ്ക്കാണ് കർണാടക സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കുവെമ്പു ഭാഷാഭാരതി  പ്രാധികാര  പുരസ്കാരം നൽകിയത്‌ . മുൻ സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായ ഡി .രഘു കെ കെ ജിയെ പൊന്നാടയണിയിച്ചു .സുധാകരൻ രാമന്തളി ഉപഹാരം നൽകി .വിഷ്ണുമംഗലം കുമാർ, കെ കെ ജിയെ സദസ്സിന് പരിചയപ്പെടുത്തി .പ്രസിഡണ്ട് ശാന്ത…

Read More

മലയാളികള്‍ക്ക് മണ്‍സൂണ്‍ സമ്മാനമായി ടിക്കറ്റ്‌ നിരക്ക് കുറച്ച് കര്‍ണാടക ആര്‍ടിസി.

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. മൺസൂൺ സീസണോടനുബന്ധിച്ചാണ് നിരക്ക് കുറച്ചത്. 15 ശതമാനം മുതൽ 20 ശതമാനം വരെ നിരക്ക് കുറയും. 12 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. എല്ലാ വർഷവും മൺസൂൺ സീസണിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാറുണ്ട്. സീസൺ തീരുമ്പോൾ നിരക്ക് പഴയതു പോലെയാക്കും. മലയാളി യാത്രക്കാർ നാട്ടിലെത്താൽ കൂടുതൽ ആശ്രയിക്കുന്നത് കർണാടക ആർ.ടി.സി. യെയാണ്. മികച്ച യാത്രാസൗകര്യങ്ങളുള്ളത് കർണാടക ആർ.ടി.സി.യിലാണെന്ന് യാത്രക്കാർ പറയുന്നു. കേരള ആർ.ടി.സി. യേക്കാൾ…

Read More

കാലക്ക് കർണാടകയിൽ പ്രദർശനമില്ലെങ്കിൽ കന്നഡ സിനിമാ ആസ്വാദകർക്ക് വേണ്ടി അതിർത്തി പ്രദേശങ്ങളിലെ തീയേറ്ററുകളിൽ അവസരമൊരുക്കാൻ രജിനി ഫാൻസ് അസോസിയേഷൻ.

ബെംഗളൂരു: രജനീകാന്ത് ചിത്രമായ ‘കാലാ’ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയില്ലെങ്കിൽ ആരാധകർക്ക് ചിത്രം കാണാൻ തമിഴ്നാട്ടിലെ തിയറ്ററുകളിൽ സൗകര്യമൊരുക്കുമെന്ന് രജനി ഫാൻസ് അസോസിയേഷൻ. കാവേരി നദീജലതർക്കത്തിൽ രജനി മാപ്പുപറയാതെ കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബദൽ മാർഗം തേടുന്നത്. കർണാടകയോട് ചേർന്ന് കിടക്കുന്ന ഹൊസൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലെ തിയറ്റുകളിലാണ് കർണാടകയിലെ രജനി ആരാധകർക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കുകയെന്ന് കർണാടക രജനീകാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് രജനി സന്തോഷ് പറഞ്ഞു. ഇവർക്കായി യാത്രാസൗകര്യവും ഒരുക്കും. ഇത് സംബന്ധിച്ച്…

Read More
Click Here to Follow Us