കുവെമ്പു ഭാഷാഭാരതി പുരസ്കാര ജേതാവ് കെകെ ഗംഗധാരനെ അനുമോദിച്ചു.

കുവെമ്പു ഭാഷാഭാരതി  പ്രാധികാര പുരസ്കാരം നേടിയ കെ .കെ .ഗംഗാധരനെ (കെ കെ ജി )  സർഗധാര അനുമോദിച്ചു .കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി മലയാളത്തിൽ നിന്നും സാഹിത്യകൃതികൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തുപോരുന്ന പരിഭാഷകനാണ് ഗംഗാധരൻ .സമഗ്ര സംഭാവനയ്ക്കാണ് കർണാടക സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള കുവെമ്പു ഭാഷാഭാരതി  പ്രാധികാര  പുരസ്കാരം നൽകിയത്‌ .

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

മുൻ സെക്രട്ടറിയും ഉപദേശക സമിതി അംഗവുമായ ഡി .രഘു കെ കെ ജിയെ പൊന്നാടയണിയിച്ചു .സുധാകരൻ രാമന്തളി ഉപഹാരം നൽകി .വിഷ്ണുമംഗലം കുമാർ, കെ കെ ജിയെ സദസ്സിന് പരിചയപ്പെടുത്തി .പ്രസിഡണ്ട് ശാന്ത മേനോൻ ,സെക്രട്ടറി കൃഷ്ണകുമാർ ,സുധാകരൻ രാമന്തളി ,കെ .ആർ .കിഷോർ ,ഇന്ദിരബാലൻ,  അനിതാപ്രേംകുമാർ എന്നിവർ ആശംസകൾ നേർന്നു .കെ .കെ .ജി .അനുമോദനത്തിന് നന്ദി പറഞ്ഞു .9964352148.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്
[masterslider id="10"]

Related posts