10 മിനിറ്റ് ഡെലിവറി ഇനി ഇല്ല! ഓൺലൈൻ കമ്പനികൾക്ക് നിർദേശം

സാധനങ്ങൾ 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന ആകർഷകമായ വാഗ്ദാനം ഓൺലൈൻ കമ്പനികൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ.

ഡെലിവറി നടത്തുന്നവരുടെ സുരക്ഷ അപകടത്തിലാകുന്നു എന്ന് കണ്ടാണ് കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഈ നിർദ്ദേശം നൽകിയത്.

സോമറ്റോ , സ്വിഗ്ഗി , ബ്ലിങ്കിട് , സീപ്റ്റോ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം.

  വിയർത്തൊലിച്ച് രാത്രികൾ; രാജ്യത്ത് 'ഉഷ്ണരാത്രികൾ' കൂടുന്നു, ആളെക്കൊല്ലും ഈ ചൂട്! പ്രതിവിധി അറിയാൻ വായിക്കാം

10 മിനിറ്റിനുള്ളിൽ സാധനം എത്തിക്കാൻ ഡെലിവറി ബോയ്‌സ് അമിതവേഗത്തിൽ വണ്ടി ഓടിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.

ഇതെല്ലാം മുന്നിൽ കണ്ടാണ് നിർദേശം. ഇതിനെത്തുടർന്ന് ബ്ലിങ്കിട് പരസ്യത്തിൽ നിന്ന് ’10 മിനിറ്റ്’ എന്നത് മാറ്റി. പകരം ‘വീട്ടുപടിക്കൽ എത്തിക്കും’ എന്നാക്കി.

കൃത്യസമയത്ത് എത്തിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനെതിരെ ഡെലിവറി തൊഴിലാളികൾ നേരത്തെ സമരം ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us