മലയാളികള്‍ക്ക് മണ്‍സൂണ്‍ സമ്മാനമായി ടിക്കറ്റ്‌ നിരക്ക് കുറച്ച് കര്‍ണാടക ആര്‍ടിസി.

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് ആശ്വാസമായി കർണാടക ആർ.ടി.സി. കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. മൺസൂൺ സീസണോടനുബന്ധിച്ചാണ് നിരക്ക് കുറച്ചത്. 15 ശതമാനം മുതൽ 20 ശതമാനം വരെ നിരക്ക് കുറയും. 12 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. എല്ലാ വർഷവും മൺസൂൺ സീസണിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാറുണ്ട്. സീസൺ തീരുമ്പോൾ നിരക്ക് പഴയതു പോലെയാക്കും.

മലയാളി യാത്രക്കാർ നാട്ടിലെത്താൽ കൂടുതൽ ആശ്രയിക്കുന്നത് കർണാടക ആർ.ടി.സി. യെയാണ്. മികച്ച യാത്രാസൗകര്യങ്ങളുള്ളത് കർണാടക ആർ.ടി.സി.യിലാണെന്ന് യാത്രക്കാർ പറയുന്നു. കേരള ആർ.ടി.സി. യേക്കാൾ കൂടുതൽ സർവീസുകൾ കർണാടകം നടത്തുന്നുണ്ട്. ഉത്സവകാലങ്ങളിലെ പ്രത്യേക ബസുകളുടെ എണ്ണത്തിലും കർണാടക ആർ.ടി.സി.യാണ് സാധാരണഗതിയിൽ ഒരുപടി മുന്നിൽ നിൽക്കുന്നത്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

പുതുക്കിയ നിരക്ക് ചുവടെ:

തിരുവനന്തപുരം – ബെംഗളുരു (മൾട്ടി ആക്സിൽ: 1020),

ആലപ്പുഴ – ബെംഗളൂരു (മൾട്ടി ആക്സിൽ: 970),

എറണാകുളം – ബെംഗളൂരു (മൾട്ടി ആക്സിൽ: 870,എ.സി. സ്ലീപ്പർ: 970, രാജഹംസ: 640),

തൃശ്ശൂർ – ബെംഗളൂരു (മൾട്ടി ആക്സിൽ: 830, എ.സി. സ്ലീപ്പർ: 910, രാജഹംസ: 570),

കോട്ടയം – ബെംഗളൂരു (മൾട്ടി ആക്സിൽ: 980,),

പാലക്കാട് – ബെംഗളൂരു (മൾട്ടി ആക്സിൽ: 780, എ.സി. സ്ലീപ്പർ: 860, രാജഹംസ: 530),

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

കോഴിക്കോട് – ബെംഗളൂരു (മൾട്ടി ആക്സിൽ: 760, എ.സി. സ്ലീപ്പർ: 810, രാജഹംസ: 470, നോൺ എ.സി. സ്ലീപ്പർ: 630),

കണ്ണൂർ – ബെംഗളൂരു (വോൾവൊ ഐരാവത്: 620, എ.സി. സ്ലീപ്പർ: 666, രാജഹംസ: 470, കർണാടക സരിഗെ: 343),

കാഞ്ഞങ്ങാട് – ബെംഗളൂരു (വോൾവൊ ഐരാവത്: 710),

കാസർകോട് – ബെംഗളൂരു (മൾട്ടി ആക്സിൽ: 720, എ.സി. സ്ലീപ്പർ: 666, രാജഹംസ: 490, നോൺ എ.സി. സ്ലീപ്പർ: 540),

പയ്യന്നൂർ – ബെംഗളൂരു (വോൾവൊ ഐരാവത്: 660).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts