കോഴിക്കോട്: പഴം തീനി വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയതോടെ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ആരോഗ്യവകുപ്പ്.
അതേസമയം, നിപാ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട് എങ്കിലും ജനങ്ങൾക്ക് ഭീതിയില്‍ തന്നെ.
നിപാ മൂലം 17 പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്. കൂടാതെ, 29 സംശയത്തിന്റെ പേരില്‍ ചികിത്സയില്‍ കഴിയുന്നു. നിപാ ബാധിതരുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പര്‍ക്കത്തില്‍വന്ന രണ്ടായിരത്തിൽപരം ആളുകൾ നിരീക്ഷണത്തിലാണ്. ഈ വസ്തുതയാണ് സാധാരണ ജനങ്ങളെ ഭീതിയിലാക്കുന്നത്.
ആദ്യം പരിശോധനയ്ക്കായി അയച്ച പ്രാണി തീനി വവ്വാലുകളുടെ സാമ്പിൾ ഫലം നെഗറ്റിവ് ആയപ്പോഴാണ് പഴംതീനി വവ്വാലുകളിലെയ്ക്ക് സംശയം നീങ്ങിയത്. എന്നാല്‍ അതും നെഗറ്റീവ് ആയപ്പോള്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് വെട്ടിലായി. ഒപ്പം അയച്ച മറ്റു മൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു.
എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നിര്‍ത്തില്ലെന്നും വവ്വാലുകളിലെ പരിശോധന തുടരുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം, ചെന്നൈയിൽ നിന്നുമുള്ള വിദഗ്ധ സംഘം ഇന്നലെ കോഴിക്കോട്ട് എത്തിച്ചേര്‍ന്നിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജിയിലെ സംഘമാണ് ഇന്നലെ മുതൽ കോഴിക്കോട് ക്യാമ്പ് ചെയ്യുന്നത്.
എന്നാല്‍ ഭീതി വിതച്ചെത്തിയ നിപാ വൈറസ് തിരക്കുപിടിച്ച കോഴിക്കോട് നഗരത്തെ വിജനമാക്കാന്‍ തുടങ്ങി. തെരുവുകളിൽ തിരക്ക് കുറഞ്ഞു. മിക്കവരും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കാൻ മടിക്കുകയാണ്. മാസ്ക് ഉപയോഗിച്ചാണ് പലരും വീടിന് വെളിയിൽ ഇറങ്ങുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുമ്പോഴും പൊതു ജനങ്ങളിൽ ഭീതിയൊഴിഞ്ഞിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.