ബെംഗളൂരു: ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യ ആസൂത്രകര്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരായ അമോല്‍ കാലെ, നിഹാല്‍ എന്ന ദാദ തുടങ്ങിയവരാണെന്ന് കേസന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘം. സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണസംഘം പറഞ്ഞു. ഇവര്‍ക്ക് പുറമെ മനോഹര്‍ ഇവാഡെ, കെടി നവീന്‍കുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. ഇതില്‍ നിഹാല്‍ മാത്രം പിടികിട്ടാപ്പുള്ളിയാണെന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളായ അമോല്‍കലെ, ദാദ, മനോഹര്‍ ഇവാഡെ എന്നിവര്‍ 2017 ജൂണില്‍ ബെലഗാവിയിലെ ഹോട്ടലില്‍ ഗൂഢാലോചന നടത്തിയതായി അന്വേഷണസംഘം. സനാതസനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണസംഘം പറഞ്ഞു.
മനോഹര്‍ ഇവാഡെയ്ക്കായിരുന്നു ഗൗരി ലങ്കേഷിന്റെ രാജരാജേശ്വരിനഗറിലെ വീടിനെക്കുറിച്ചും പരിസരത്തെക്കുറിച്ചും അന്വേഷിക്കുന്നതിനുള്ള ചുമതല. ഗൗരി ലങ്കേഷ് ഹൈന്ദവസംഘടനകള്‍ക്കെതിരേ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നുവെന്നും അതിനാല്‍ ഇവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും ഇവാഡെയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഗൗരി ലങ്കേഷിനെ വധിക്കാനുള്ള പദ്ധതി തുടങ്ങിയത് ഇവിടെയാണെന്നും അന്വേഷണസംഘം പറഞ്ഞു.
കൊലപ്പെടുത്തിയത് ഹിന്ദുവിരുദ്ധ നിലപാടുകള്‍ കാരണമെന്ന് കുറ്റപത്രം ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയത് ഹൈന്ദവവിരുദ്ധ കാഴ്ചപ്പാടുകളുടെ പേരിലെന്ന് അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഹിന്ദുധര്‍മത്തിനും ഹൈഹൈന്ദവ ദൈവങ്ങള്‍ക്കുമെതിരായ ഗൗരി ലങ്കേഷിന്റെ നിലപാടില്‍ പ്രതികള്‍ രോഷത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബുധനാഴ്ചയാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആദ്യം അറസ്റ്റിലായ പ്രതി നവീന്‍ കുമാര്‍, ഗൗരി ലങ്കേഷിനെ വധിച്ച രീതിയെക്കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എന്നാല്‍, നവീന്‍ സനാതന്‍ സന്‍സ്തയുമായി അടുപ്പമുള്ളയാളാണെന്നുള്ള ഇയാളുടെ ഭാര്യ രൂപയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
2017-ല്‍ നവീന്‍ തന്നെ ശിവമോഗയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കൂട്ടിക്കൊണ്ടുപോയെന്നും സനാതന്‍ സന്‍സ്തയിലെ ചിലരെ പരിചയപ്പെടുത്തിയെന്നും രൂപ പറയുന്നു. ദസറയ്ക്ക് മൂന്നു മാസംമുന്‍പ് നവീന്‍ തോക്കും ബുള്ളറ്റുകളും വാങ്ങിയശേഷം ദസറ ആഘോഷത്തിനിടെ തോക്ക് പൂജിച്ചു. ദസറ ആഘോഷത്തിനുശേഷം നവീന്‍ സനാതന്‍ സന്‍സ്തയിലെ ചിലരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നതായുമുള്ള രൂപയുടെ മൊഴി കുറ്റപത്രത്തിലുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.