ബെംഗളൂരു: ബിജെപി എംഎല്‍എ കെജി ബൊപ്പയ്യ കര്‍ണാടകയില്‍ പ്രോട്ടേം സ്പീക്കറാകും. ഗവര്‍ണര്‍ വാജുഭായ് വാല ബൊപ്പയ്യയെ നാമനിര്‍ദേശം ചെയ്തു. ബൊപ്പയ്യയുടെ മേല്‍നോട്ടത്തിലാകും നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ്. അതിനിടെ, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കര്‍ണാടക ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് വൈകീട്ട് നടക്കും. ബെംഗളൂരുവിലെ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം. തെരഞ്ഞെടുക്കപ്പെട്ട 104 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് നാല് മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. രഹസ്യ ബാലറ്റ് വേണമെന്ന ബിജെയുടെ ആവശ്യം…
Read MoreMonth: May 2018
വിവാഹിതരായി..
ഗായകനും ബെംഗളൂരുവിലെ കലാ സാംസ്‌കാരിക സന്ധ്യകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യവുമായ ശ്രീ വേലു ഹരിദാസ് വിവാഹിതനായി.വയത്തൂര്‍ പരിയാരത്ത് ഹൌസ് സോമദാസിന്റെ മകള്‍ ശ്രുതി ആണ് വധു,ഇന്നലെ ഉച്ചക്ക് വധു ഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം. കൈരളി ചാനല്‍ നടത്തിയ മാമ്പഴം എന്ന റിയാലിറ്റി ഷോയിലൂടെയാണ് വേലു ഹരിദാസ് സംഗീത ലോകത്ത് കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്,നഗരത്തില്‍ നിരവധി സ്റ്റേജ് ഷോകളിലൂടെ സംഗീത ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന വേലു ഹരിദാസ് നഗരത്തില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ജില്ലയിലെ ചൂളിയാട്,കളത്തില്‍ വീട്ടില്‍ ഹരിദാസന്റെയും വല്‍സലയുടെയും മകനാണ്. വേലു ഹരിദാസിനും…
Read Moreസാഗർ ചുഴലിക്കാറ്റ് വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഏദന്‍ ഗള്‍ഫ് തീരത്തു രൂപപ്പെട്ട സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സാഗർ ചുഴലിക്കാറ്റ് മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റാണ്. ഇത് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവർ അടുത്ത 48 മണിക്കൂർ സമയത്തേക്ക്…
Read Moreസര്‍ക്കാരിന് കന്നട മാതൃക: ഗോവ, ബിഹാര്‍, മണിപ്പൂര്‍ പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടു
പനാജി: കര്‍ണാടക മാതൃക പിന്തുടര്‍ന്ന് ബിജെപിയെ വെട്ടിലാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന വാദവുമായി ഗോവ, ബിഹാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കവുമായി 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് പാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് നിവേദനം കൈമാറി. 2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. 40 അംഗങ്ങളാണ് ഗോവ നിയമസഭയില്‍ ഉള്ളത്. എന്നാൽ 13…
Read Moreഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് ആവര്‍ത്തിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജിഭായ് വാലയുടെ തീരുമാനം ഭരണഘടനാവിരുദ്ധമെന്ന് ആവര്‍ത്തിച്ച് സിദ്ധരാമയ്യ. കര്‍ണാടക നിയമസഭയില്‍ നാളെ നാല് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. യെദ്യുരപ്പയടക്കം 104 എംഎല്‍എമാര്‍ മാത്രമാണ് ബിജെപിക്കുള്ളത്. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അദ്ദേഹത്തെ ഗവര്‍ണര്‍ ക്ഷണിച്ചു. ഇത് ഭരണഘടനാവിരുദ്ധമാണ്. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം യെദ്യുരപ്പ ചോദിച്ചപ്പോള്‍ 15 ദിവസമാണ് ഗവര്‍ണര്‍ നല്‍കിയതെന്നും സിദ്ധരാമയ്യ ആരോപിച്ചു. ചരിത്രപരമായ സുപ്രീംകോടതി…
Read Moreസ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ!
ചലച്ചിത്രതാരം ജയസൂര്യയുടെ ഭാര്യ സരിത നടത്തുന്ന ബൂട്ടീക്കിന്‍റെ പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാ വിഷയം. സരിതയുടെ ഉടമസ്ഥതയിലുള്ള ‘സരിത ജയസൂര്യ ഡിസൈൻ സ്റ്റുഡിയോ’യുടെ ഹോര്‍ഡിംഗിലെ മോഡലാണ് പരസ്യത്തെ വ്യത്യസ്തമാക്കുന്നത്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ മേരിക്കുട്ടിയായി വേഷമിട്ടിരിക്കുന്ന ജയസൂര്യയെ വച്ചാണ് സരിതയുടെ പരസ്യം. കൊച്ചിയില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന പരസ്യത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പരസ്യം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ തന്നെ ഫേസ്ബുക്കില്‍ പങ്കു വച്ചു. സ്വന്തം കടയുടെ പരസ്യത്തിന് ഭർത്താവിനെ പെൺവേഷം കെട്ടിച്ച ഭാര്യ എന്ന…
Read Moreനാളെ 4 മണിക്ക് കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദത്തിനു ശേഷം കോടതി തങ്ങളുടെ തീരുമാനം അറിയിച്ചു. അതായത് നാളെ 4 മണിക്ക് യെദ്ദ്യുരപ്പയ്ക്ക് വിശ്വാസവോട്ട് തേടണം. വിശ്വാസവോട്ടെടുപ്പിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചില്ല. എന്നാല്‍ യെദ്ദ്യുരപ്പയുടെ മന്ത്രിസഭയെ പിരിച്ചുവിടില്ല എന്നും കോടതി അറിയിച്ചു. എന്നാല്‍ അതിന് മുന്‍പായി പുതിയ നിയമ സഭ നിലവില്‍ വരുമ്പോള്‍ പാലിക്കേണ്ട ചില ചട്ടവട്ടങ്ങള്‍ ഉണ്ട്. അതായത് പ്രോട്ടേം സ്പീക്കറുടെ നിയമനവും ശേഷം എല്ലാ അംഗങ്ങളുടെയും സത്യപ്രതിജ്ഞയുമാണ് അത്. കീഴ്വഴക്കമനുസരിച്ച് ഏറ്റവും പ്രായം കൂടിയ അംഗമാണ് പ്രോട്ടേം സ്പീക്കറായി…
Read Moreയെദിയൂരപ്പ നാളെ കേവല ഭൂരിപക്ഷം തെളിയിക്കണം?:സുപ്രീം കോടതി
ബെംഗളൂരു: ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ഗവർണർ വാജുഭായ് വാല സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എങ്ങനെയെന്ന് സുപ്രീംകോടതി. ഗവർണറുടെ തീരുമാനത്തിനെതിരെ കോൺഗ്രസ്–ജനതാദൾ സഖ്യം നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ബി.എസ്. യെഡിയൂരപ്പ നൽകിയ കത്തും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതേസമയം, ബിജെപി വലിയ ഒറ്റക്കക്ഷിയാണെന്നും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപിയുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു. സർക്കാരിയ റിപ്പോർട്ടും ബൊമ്മ കേസ് വിധിയും പരാമർശിച്ചായിരുന്നു വാദം. കോൺഗ്രസ് – ദൾ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്.…
Read Moreഅഭ്യന്തര വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ജിഡിസിഎയുടെ അനുമതി ആവശ്യമില്ല;എന്നാലും കിട്ടിയ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്.
ബെംഗളൂരു: ഭീഷണി ഉയർന്നതിനെ തുടർന്നാണ് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ ബെംഗളൂരുവിലെ റിസോർട്ടിൽനിന്ന് മാറ്റേണ്ടിവന്നതെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഗുലാംനബി ആസാദ് രംഗത്ത്. വ്യോമമാർഗം എംഎൽഎമാരെ കേരളത്തിലെത്തിക്കാനായിരുന്നു തീരുമാനമെങ്കിലും, ഇതിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായും ഗുലാംനബി ആസാദ് ആരോപിച്ചു. കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ആസാദിന്റെ പ്രതികരണം. ‘ബെംഗളൂരുവിലെ റിസോർട്ടിൽ താമസിച്ചിരുന്ന എംഎൽഎമാർക്കുനേരെ ഭീഷണി ഉയർന്നതോടെയാണ് അവരെ മാറ്റേണ്ടിവന്നത്. വ്യോമമാർഗം ഇവരെ കേരളത്തിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, പ്രത്യേക വിമാനത്തിന് അനുമതി ലഭിച്ചില്ല. അങ്ങനെയാണ് റോഡുമാർഗം…
Read Moreഎംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു;നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തേക്ക്.
മൂന്നു കോൺഗ്രസ് എംഎൽഎമാർ കളംമാറിയതായി സൂചന. ബിജെപിയെ പിന്തുണച്ചേക്കും.മുന്പ് ഒരു എം എല്‍ എ കൂടി കോണ്‍ഗ്രെസ് ക്യാമ്പില്‍ നിന്ന് പുറത്ത് പോയിരുന്നു. അതേസമയം കോണ്‍ഗ്രെസ് -ജെ ഡി എസ് എം എല്‍ എ മാര്‍ ഹൈദരാബാദില്‍ ക്യാമ്പ് ചെയ്യുകയാണ്.
Read More