ന്യൂഡല്‍ഹി: എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് ഒരുദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പാര്‍ട്ടി എംഎല്‍എയുടെ വിവാദ വെളിപ്പെടുത്തല്‍. ബിജെപിയ്‌ക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കിയ കൈക്കൂലി വാഗ്ദാന ഓഡിയോ ടേപ്പ് വ്യാജമാണെന്നാണ് യെല്ലാപ്പൂരില്‍ നിന്നുള്ള എംഎല്‍എ ശിവ്‌റാം ഹെബ്ബാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിച്ചതിന്റെ തെളിവുകള്‍ എന്ന പേരില്‍ കോണ്‍ഗ്രസും ജെഡിഎസും ഓഡിയോടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബിജെപി നേതാക്കള്‍ 100 കോടി രൂപ വരെ വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇതിലൊന്ന് ശിവ്‌റാം ഹെബ്ബാറിന്റെ ഭാര്യയോട് ബിജെപി നേതാവ് സംസാരിക്കുന്നതായിരുന്നു. ഹെബ്ബാറിന് കോടിക്കണക്കിന് രൂപാ നല്കാമെന്നും അദ്ദേഹത്തെ കേസുകളില്‍ നിന്നൊഴിവാക്കാമെന്നും…
Read MoreMonth: May 2018
”ചാരത്തില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലൊരു ഉയര്‍പ്പ് ..” ആവേശം അല തല്ലിയ ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ ചെന്നൈയുടെ വിജയം രണ്ടു വിക്കറ്റിനു . ഡുപ്ലസ്സിയുടെ നിര്‍ണ്ണായക ഇന്നിംഗ്സിന്റെ ബലത്തില്‍ ഫൈനലിലേക്ക്…!
മുംബൈ : ബാറ്റിംഗ് കരുത്തിന്റെ ക്രിക്കറ്റ് മിട്ടായി പ്രതീക്ഷിച്ച കാണികള്‍ക്ക് ബൌളിംഗ് പ്രകടനത്തിന്റെ എല്ലാ മാസ്മരികത കാട്ടികൊടുത്ത ആദ്യ ഫൈനല്‍ യോഗ്യത മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു രണ്ടു വിക്കറ്റ് വിജയം..അവസാനം വരെ പിടിച്ചു നിന്ന ദക്ഷിണാഫ്രിക്കന്‍ താരമായ ഫാഫ് ഡുപ്ലസിസ് ആണ് ചെന്നൈയുടെ വിജയ ശില്‍പ്പി .. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ ഏഴു വിക്കറ്റിനു 139 ചെന്നൈ 19.1 ഓവറില്‍ 8 വിക്കറ്റിനു 140 ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ കാര്‍ലോസ് ബ്രാത്ത്…
Read Moreഅടി തുടങ്ങി! ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി അസ്വാരസ്യങ്ങൾ തുടങ്ങി.
ബെംഗളൂരു ∙ കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകളില്‍ ജയിച്ചതിനാല്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ഡി.കെ.ശിവകുമാര്‍ ആവശ്യമുന്നയിച്ചു. കുമാരസ്വാമിയും സോണിയാഗാന്ധിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസുമായി തര്‍ക്കങ്ങളൊന്നുമില്ലെന്നു കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിയെ തോൽപ്പിക്കാൻ വിശ്വാസവോട്ടെടുപ്പു ദിവസം ഒറ്റക്കെട്ടായി നിന്ന കോണ്‍ഗ്രസ്– ജെഡിഎസ് സഖ്യത്തില്‍ വളരെപ്പെട്ടെന്നാണു തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോള്‍…
Read Moreവീണ്ടും ദളിത് പീഡനം, ഗുജറാത്തില്‍ ദളിതർ സുരക്ഷിതരല്ല: ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നും വീണ്ടും മറ്റൊരു ദളിത് പീഡന വാര്‍ത്ത. സംഭവം നടന്നത് രാജ്കോട്ടിലാണ്. ദളിത് യുവാവിനെ ഫാക്ടറി ഉടമയും സംഘവും ചേര്‍ന്ന് കെട്ടിയിട്ടശേഷം തല്ലിക്കൊല്ലുകയാണ് ഉണ്ടായത്. 40കാരനായ മുകേഷ് വാനിയ എന്നയാളാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇയാളുടെ ഭാര്യക്ക് നേരെയും ക്രൂര മര്‍ദ്ദനമുണ്ടായി. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. മുകേഷ് വാനിയയും ഭാര്യയും മറ്റൊരു സ്ത്രീയും ഫാക്ടറി പരിസരത്തുനിന്നും പഴയ സാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു. അവര്‍ ഓട്ടോ പാര്‍ട്സ് ഫാക്ടറിക്ക് സമീപം കാന്തം ഉപയോഗിച്ച് പഴയ വസ്തുക്കള്‍ ശേഖരിക്കവെയാണ്, ഇവരെ മോഷാടാവെന്ന് ആരോപിച്ച് പിടികൂടിയത്. ഫാക്ടറി ഉടമയുടെ…
Read Moreആന്ധ്രാ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; ആളപായമില്ല
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശ് രാജധാനി എക്‌സ്പ്രസിന്‍റെ നാല് കോച്ചുകള്‍ക്ക് തീപ്പിടിച്ചു. ആളപായമില്ലയെന്നാണ് സൂചന. മധ്യപ്രദേശിലെ ഗ്വാളിയാറിന് സമീപമുള്ള ബിര്‍ള നഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുവച്ചാണ് തീപ്പിടിത്തമുണ്ടായത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനില്‍നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേക്ക് പോവുകയായിരുന്നു തീവണ്ടി. വൈദ്യുതിലൈന്‍ തീവണ്ടിക്കുമേല്‍ പൊട്ടിവീണതാകാം അപകടകാരണമെന്ന് കരുതുന്നു. യാത്രക്കാരെയെല്ലാം ഉടന്‍ തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ബി6 കോച്ചിനാണ് തീപിടിച്ചത്. പിന്നീട് അത് ബി 7നിലേക്കും പടരുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഫയര്‍ഫൊഴ്സിന്‍റെ നാല് വണ്ടികള്‍ സംഭവസ്ഥലത്ത് ഉടന്‍ എത്തിയത് കാരണം അപകടം ഒഴിവാക്കി…
Read Moreഅങ്ങനെ വിട്ടുകൊടുക്കാൻ ബിജെപി തയ്യാറല്ല;ജയനഗറിലെയും രാജരാജേശ്വരി നഗറിലെയും ഉപതിരഞ്ഞെടുപ്പുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു;രണ്ട് കേന്ദ്രമന്ത്രിമാർക്ക് ചുമതല.
ബെംഗളൂരു : ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജരാജേശ്വരി നഗർ, ജയനഗർ സീറ്റുകളിന്മേൽ പിടിമുറുക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കി.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നറിലെയും കേന്ദ്ര മന്ത്രി എച്ച്.എൻ അനന്ത് കുമാർ ജയനഗറിലെയും പ്രചാരണങ്ങൾ ഏകോപിപ്പിക്കും. ഈ രണ്ടു സീറ്റുകളും ബിജെപിക്കു വളരെ നിർണായകമാണ്. രാജരാജേശ്വരി നഗറിൽ 28നാണ് തിരഞ്ഞെടുപ്പ്. ജയനഗറിൽ ജൂൺ 11നും.
Read Moreഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് മലേഷ്യയെ ‘ശവ പറമ്പാക്കിയ’ മാരക രോഗം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശിലും സാന്നിധ്യം അറിയിച്ചു ….ഇതുവരെയും പ്രതിരോധ വാക്സിന്‍ കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ല ..കോഴിക്കോട് പടരുന്ന മരണപ്പനി ‘നിപ്പാ’ തന്നെയെന്നു പഠനങ്ങള്‍ …..
1998 കാലം, മലേഷ്യയിലെ കാംപുങ്ങ് സുംഗായ് മേഖലയില്‍ നിന്നും ധാരാളം ആളുകള്‍ രോഗബാധിതരായ ഉറ്റവരെയും കൊണ്ട് ചികിത്സ തേടി ആശുപത്രിയിലേക്ക് പ്രവഹിക്കാന്‍ ആരംഭിച്ചു ..’ജപ്പാന്‍ ജ്വരമെന്നു’ മെഡിക്കല്‍ സംഘങ്ങള്‍ വിധിയെഴുതിയ രോഗം മൂലം നിരവധിയാളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു കൊണ്ടിരുന്നു ..ലബോറട്ടറിയില്‍ വൈറസുകളെ കുറിചുള്ള പഠനങങ്ങള്‍ രാജ്യവ്യാപകമായി നടന്നു കൊണ്ടിരുന്നു …കടുത്ത കൈകള്‍ വേദന ,മൂക്കൊലിപ്പ് , പനി ,ബോധക്ഷയം എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങള്‍ ..കൊതുകുകളില്‍ നിന്നുമാണ് രോഗം പടര്‍ന്നത് എന്നായിരുന്നു ആദ്യമുള്ള നിഗമനം ….തുടര്‍ന്ന് മേഖലകള്‍ കേന്ദ്രീകരിച്ചു കൊതുക് നിര്‍മ്മാര്‍ജ്ജനം ആരംഭിച്ചു ….എന്നാല്‍ ചില…
Read Moreതെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നോ? ഉപയോഗിച്ചത് എന്ന് കരുതുന്ന 8 വിവിപാറ്റ് യന്ത്രങ്ങൾ റോഡ് സൈഡിൽ.
ബെംഗളൂരു :നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്നു കരുതുന്ന എട്ടു വിവിപാറ്റ് (വോട്ട് രസീത്) യന്ത്രം റോഡരികിലെ ഷെഡ്ഡിൽ ഉപേക്ഷിച്ച നിലയിൽ. വിജയാപുര ജില്ലയിലെ ബസവനബാഗേവാഡിയിൽ തൊഴിലാളികൾ വിശ്രമിക്കാറുള്ള ഷെഡ്ഡിൽ ഇന്നലെയാണ് ഇവ കണ്ടെത്തിയത്. മെഷീനുകളിൽ ചിലത് തുറന്ന നിലയിലായിരുന്നു. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസെത്തി മെഷീനുകൾ പരിശോധിച്ചു. വിജയപുര കലക്ടർ സഞ്ജയ് ബി.ഷെട്ടന്നവർ, എസ്പി പ്രകാശ് നികാം എന്നിവരും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ആയിരക്കണക്കിനാളുകൾ ഇവിടെ തടിച്ചുകൂടി. ബിജെപി സ്ഥാനാർഥി ബസനഗൗഡ ആർ.പാട്ടീൽ ആറായിരത്തോളം വോട്ടുകൾക്കു ജയിച്ച വിജയാപുര മണ്ഡലത്തിൽപ്പെടുന്നതാണു ബസവനബാഗേവാഡി. എതിർസ്ഥാനാർഥി അബ്ദുൽ ഹമീദ്…
Read Moreവിമാനത്തിൽ സഹയാത്രികയുടെ മുൻപിൽ വച്ച് സ്വയംഭോഗം ചെയ്തയാളെ അറസ്റ്റ്‌ചെയ്തു.
ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ മുൻപിൽ വച്ച് സ്വയംഭോഗം ചെയ്തയാളെ അറസ്റ്റ്‌ചെയ്തു. വിദേശ ഇന്ത്യക്കാരനെയാണ് സഹയാത്രികയുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. റഷ്യൻ പാസ്പോർട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനായ രമേഷ് ചന്ദാണ് അറസ്റ്റിലായതെന്നാണ് വിവരം.ഇസ്താൻബൂളിൽനിന്ന് ഡൽഹിയിലേക്ക് വന്ന ടർക്കിഷ് എയർലൈൻസിലാണ് സംഭവം. തുടർന്ന് സ്ത്രീ ഡൽഹി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രഥമ റിപ്പോർട്ടു പ്രകാരം സംഭവം ഇങ്ങനെ: ഹൈദരാബാദിൽ നിന്ന് വിമാനം പറന്നുയർന്നപ്പോൾ രമേഷ് ചന്ദ് സിപ് ഊരി. സീറ്റിലിരുന്ന് കൊണ്ട് ഉടൻ സ്വയംഭോഗം ചെയ്തു. സഹയാത്രികയായ യുവതിക്കു സമീപമായിരുന്നു പ്രവൃത്തികൾ. സമീപത്തെ സീറ്റിലിരുന്ന് സ്വയംഭോഗം ചെയ്ത ഇയാൾക്കെതിരെ…
Read Moreകര്‍ണാടകയിലേത് ജനാധിപത്യത്തിന്‍റെ വിജയം: രജനികാന്ത്
ചെന്നൈ: കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് രജനികാന്ത്. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും ജനാധിപത്യത്തിന്‍റെ മൂല്യം ഉയര്‍ത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപി കൂടുതല്‍ സമയം ആവശ്യപ്പെട്ടതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോയെന്നതില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക്…
Read More