സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന സാമുവല്‍ റോബിന്‍സണ്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. ഒരു വില്ലന്‍ വേഷത്തിലാണ് സാമുവല്‍ ഇത്തവണ എത്തുക. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥി സംവിധാനം ചെയ്യുന്ന ‘പർപ്പിൾ’ എന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുക. വിഷ്ണു വിനയന്, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവര്‍ അഭിനയിക്കുന്ന ക്യാമ്പസ് ചിത്രമാണ് പര്‍പ്പിള്‍.
Read MoreMonth: May 2018
റംസാന്‍ കിറ്റ് വിതരണവും പ്രഭാഷണവും.
ബെംഗളൂരു : ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ റമസാൻ കിറ്റ് വിതരണം ഖത്തീബ് അബ്ദുൽ ജലീൽ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാജിദ്, അബ്ദുൾ ലത്തീഫ്, ജലീൽ മൗലവി, അബ്ദുൾ റഹ്മാൻ കുട്ടി, അഷ്റഫ്, അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. ബെംഗളൂരു ∙ മലബാർ മുസ്‌ലിം അസോസിയേഷൻ സംഘടിപ്പിച്ച റമസാൻ പ്രഭാഷണത്തിൽ ശറഫുദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ്, ടി.സി. സിറാജ്, സി.എം. മുഹമ്മദ് ഹാജി, കെ.സി. അബ്ദുൾ ഖാദർ എന്നിവർ…
Read Moreപൂവാലന്മാരെ”ജാഗ്രതൈ”വെസ്റ്റ് ഡിവിഷൻ പൊലീസിന്റെ ‘ഓബവ്വ ട്രൂപ്പ്’ രംഗത്ത്.
ബെംഗളൂരു : പൂവാല ശല്യം വളരെ കൂടുതലുള്ള ഒരു നഗരമാണ് നമ്മബെംഗളൂരു,ഇവരെ പൂവാലൻമാരെ ടീഷർട്ടും മിലിറ്ററി പാന്റും തൊപ്പിയും ധരിച്ച് കയ്യിൽ ലാത്തിയുമായാണ് വനിതാ പൊലീസ് സംഘം റോന്ത് ചുറ്റുന്നത്. ഉപാർപേട്ട് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓബവ്വ ട്രൂപ്പ് മജസ്റ്റിക് ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ പരാതി ലഭിച്ചാലുടൻ കസ്റ്റഡിയിൽ എടുക്കുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ മാരും എസ്ഐയും ഉൾപ്പെടെ എട്ട് പേരാണ് ഇപ്പോൾ സംഘത്തിലുള്ളത്. സ്റ്റേഷൻ പരിധിയിൽ എല്ലായിടത്തും ഇവർ പട്രോളിങ് നടത്തുമെന്നു…
Read Moreവികസനം ജനകീയ മുന്നേറ്റമായി മാറിയ വര്‍ഷങ്ങള്‍; സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ മോദി
ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനം ജനകീയ മുന്നേറ്റമായി മാറിയ വര്‍ഷങ്ങളായിരുന്നു കഴിഞ്ഞ നാല് വര്‍ഷങ്ങളെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 125 കോടി ജനങ്ങള്‍ ചേര്‍ന്ന് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്‍റെ വിവിധ നേട്ടങ്ങള്‍ വിവരിക്കുന്ന ഗ്രാഫിക്സും വീഡിയോയും നരേന്ദ്രമോദി സ്വന്തം ട്വിറ്റര്‍ പേജില്‍ പങ്കു വച്ചു. ‘നല്ല ഉദ്ദേശ്യം, ശരിയായ വികസനം’ എന്ന ടാഗോടുകൂടിയാണ് മോദിയുടെ ട്വീറ്റ്. ഇന്ത്യയെ നവീകരിക്കാനുള്ള യാത്ര തുടങ്ങിയത് നാല് വര്‍ഷം മുന്‍പ് ഇതേ…
Read Moreഅപകട ഭീഷണി ഉയര്‍ത്തുന്ന വര്‍ത്തുര്‍ മേല്‍പ്പാലം പതിനഞ്ചു ദിവസത്തിനുള്ളില്‍ അറ്റകുറ്റപണി തീര്‍ത്തു മികച്ചതാക്കുമെന്നു ബി ബി എം പി ..!
ബെംഗലൂരു : വാഹനങ്ങള്‍ക്കും , കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയുയര്‍ത്തുത്തി നാശോന്മുഖമായ വര്‍ത്തുര്‍ പാലം അറ്റകുറ്റപ്പണികള്‍ തീരത്ത് മികച്ചതാക്കുമെന്നു ബി ബി എം പി അറിയിച്ചു ..ഇതിനായി പതിനഞ്ചു ദിവസത്തെ സമയമാണ് മുന്നിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു ..ട്രാഫിക്ക് ബ്ലോക്കുകള്‍ ഉള്‍പ്പെടെ ദിനം പ്രതി വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ..കഴിഞ്ഞ ദിവസം പരിശോധന നടത്തിയ വിദഗ്ദ എഞ്ചിനീയര്‍മാര്‍ അഭിപ്രായപ്പെട്ടു ..അടുത്ത നാളുകളില്‍ പാലത്തിലൂടെ വലിയ ചരക്ക് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരുന്നു …ഭാരമുള്ള വാഹനങ്ങള്‍ കടന്ന ഉടന്‍ പാലത്തിനു ‘വൈബ്രേഷന്‍ ‘ സംഭവിക്കുന്നതായുള്ള പരാതി അനുസരിച്ച് സ്ഥലം എം…
Read Moreരണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5 ജി ക്ക് തുടക്കം കുറിക്കും …സൂപ്പര്‍ സ്പീഡ് നെറ്റുമായി ജിയോയും എയര്‍ടെല്ലും
2020 ഓടെ ഇന്ത്യയില്‍ 5 ജി അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എയര്‍ ടെല്‍ ,ജിയോ എന്നീ കമ്പനികളുടെ നേതൃത്വത്തില്‍ തുടങ്ങിവെച്ചതായാണ് അടുത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ..ആരോഗ്യം ,ഗതാഗതം ,കൃഷി , ഊര്‍ജ്ജം എന്നീ നാല് മേഖലകളിലാണ് 5 ജി സേവനത്തിന്റെ പ്രയോജനങ്ങള്‍ കൂടുതലായി ലഭിക്കാന്‍ പോവുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പികുന്നത്.. മുന്പ് 3 ജി 4ജി സര്‍വീസുകള്‍ മറ്റു രാജ്യങ്ങളെക്കാളും അല്‍പ്പം താമസിച്ചു തന്നെയാണ് അവതരിപ്പിക്കാന്‍ കഴിഞ്ഞത് ..എന്നാല്‍ പുതിയ സേവനം മറ്റു രാജ്യങ്ങളില്‍ എത്തിതുടങ്ങുന്ന സമയം തന്നെ ഇന്ത്യയിലും ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം…
Read Moreനിപ്പ വൈറസ് :കേരളത്തിലേക്ക് സന്ദര്‍ശനം നടത്തരുതെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകയടക്കമുള്ള അയല്‍ സംസ്ഥാനങ്ങള്‍..!
ബെംഗലൂരു : നിപ്പ വൈറല്‍ പനി കേരളത്തില്‍ പടരുന്നുവെന്ന സാഹചര്യത്തില്‍ കേരളത്തിലെയ്ക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കര്‍ണ്ണാടക ,ഹൈദരാബാദ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ … പ്രത്യേകിച്ച് കോഴിക്കോട് ഉള്‍പ്പടെ മലബാര്‍ ഭാഗത്തേയ്ക്ക് പോകുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കുന്നത്…. ഇതുമായി ബന്ധപ്പെട്ടു പല ജില്ലകള്‍ തോറും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലെയും ആരോഗ്യവകുപ്പുകള്‍ …..! സഞ്ചാരികളടക്കം ഈ സീസണില്‍ ധാരാളം പേര്‍ കേരളത്തിലേക്ക് യാത്ര നടത്തുന്ന സമയം കണക്കിലെടുത്തുകൊണ്ടാണു ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നതെന്നു അധികൃതര്‍ അറിയിച്ചു ..കൂടാതെ ഭക്ഷണ രീതികളിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നു…
Read Moreരാജസ്ഥാന്‍ സ്വദേശിയെ മര്‍ദ്ദിച്ചു കൊന്ന സംഭവം : സ്ത്രീകള്‍ ഉള്‍പ്പടെ പതിനാലോളം പേര്‍ അറസ്റ്റില്‍ …!
ബെംഗലൂരു : കഴിഞ്ഞ ദിവസ നഗരമധ്യത്തില്‍ കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപിച്ചു ജനക്കൂട്ടം തല്ലികൊന്ന രാജസ്ഥാന്‍ സ്വദേശി കലൂറാമിനെ കൊലയാളികളായ പതിനാലോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു …ഇതില്‍ രണ്ടു പേര്‍ സ്ത്രീകളും ,മൂന്നു പേര്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമാണ് .. കുട്ടികളെ തട്ടി സംഘങ്ങള്‍ വ്യാപകമായി ബെംഗലൂരു കേന്ദ്രീകരിച്ചു എത്തിയിട്ടുണ്ടെന്ന വ്യാജ വാട്സ് ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭീതി നിഴലിച്ചതാണു കൊലയ്ക്ക് പിന്നിലുള്ള കാരണമെന്നു പോലീസ് പറഞ്ഞു ….ഇരുപത്തിയാറുകാരനായ കലൂറാം പാന്‍ വില്‍പ്പനക്കാരനായിരുന്നു …ചാമരാജ് പേട്ട് രംഗനാഥ ടാക്കീസിന്റെ സമീപം ബുധനാഴ്ച ഉച്ചയോടെ ദാരുണമായ സംഭവം…
Read Moreകൊല്‍ക്കട്ടയെ 13 റണ്‍സിനു തകര്‍ത്ത് ഹൈദരാബാദ്….! ഐ പി എല്ലില്‍ ‘സൂപ്പര്‍ ഫൈനലിന്’ ഇതോടെ കളമോരുങ്ങി …!
കൊല്‍ക്കട്ട : മുറിവേറ്റ സിംഹങ്ങള്‍ക്ക് മുന്‍പില്‍ ഒടുവില്‍ അടിയറവു പറഞ്ഞു കൊല്‍ക്കട്ടയുടെ യോദ്ധാക്കള്‍ …രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കട്ടയെ പതിമൂന്ന്‍ റണ്‍സിനു തകര്‍ത്ത് ഹൈദരാബാദ് ഫൈനല്‍ ബെര്‍ത്തിനുള്ള യോഗ്യത നേടി …ബാറ്റും കൊണ്ടും പന്തു കൊണ്ടും മായാജാലം തീര്‍ത്ത അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ ആണ്‍ ഹൈദരാബാദിന്റെ വിജയ ശില്‍പ്പി ..ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ അവര്‍ ചെന്നൈയിനെ നേരിടും .. സ്കോര്‍ : ഹൈദരാബാദ് 20 ഓവറില്‍ 7 വിക്കറ്റിനു 174, കൊല്‍ക്കട്ട 20 ഓവറില്‍ 9 വിക്കറ്റിനു 160 ആദ്യം…
Read Moreകുമ്മനം രാജശേഖരൻ ഇനി മിസോറാം ഗവർണർ.
ന്യൂഡല്‍ഹി:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. കുമ്മനത്തെ ഗവര്‍ണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫ.ഗണേഷി ലാലിനെ ഒഡീഷ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചിട്ടുണ്ട്. കുമ്മനത്തെ ഗവര്‍ണറാക്കും എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ നിയമനം സംസ്ഥാനത്തെ ബിജെപി നേതാക്കളേയും പ്രവര്‍ത്തകര്‍ക്കും ഒരേ പോലെ സര്‍പ്രൈസാണ്. ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത് കുമ്മനം കേരള രാഷ്ട്രീയം വിടുന്നതോടെ പുതിയ ബിജെപി അധ്യക്ഷന്റെ നേതൃത്വത്തിലാവും ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന്…
Read More