ബിഎംഎഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗമാകാം;നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു….

ബെംഗളൂരു :നിരവധിയായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാൽ ഉദ്യാന നഗരിയിൽ പുതിയ ഒരു സേവന സംസ്കാരത്തിന് തിരിതെളിച്ച മലയാളി സൗഹൃദ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി ഫ്രൻസ് (ബിഎംഎഫ്).

കഴിഞ്ഞ കുറെ വർഷമായി നിർധനരും ആലംബഹീനരുമായ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ ബിഎംഎഫിന് കഴിഞ്ഞു.വർഷം തോറും തണുപ്പുകാലത്ത് നടത്താറുള്ള പുതപ്പ് വിതരണം, സ്കൂളുകളിൽ നടത്താറുള്ള ” നാപ്കിൻ വിതരണം”, പഠനോപകരണ വിതരണം എന്നിവയെല്ലാം അവയിൽ ചിലതാണ്.

ഈ അദ്ധ്യായന വർഷവും ബിഎംഎഫ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു, ഈ ഉദ്യമത്തിലേക്ക് നിങ്ങൾക്കും സഹായം നൽകാൻ കഴിയും.

ഒരു കുട്ടിക്ക് വേണ്ട കിറ്റിന് ഈടാക്കുന്നത് 350 രൂപയാണ്.ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉണ്ടാകാവുന്ന ചില ചോദ്യങ്ങളും അവയുടെ ഉത്തരവും താഴെ ചേർക്കുന്നു.

ചോദ്യം 1: ഏത് അക്കൗണ്ടിലേക്കാണ് സംഭാവനകൾ അയക്കേണ്ടത്? ഇത് റജിസ്റ്റർ ചെയ്ത സംഘടന ആണോ?

ഉത്തരം: അതെ, നിങ്ങളുടെ സംഭാവന ആയ ഓരോ അണപൈസയും ശരിയായ കൈകളിലേക്കാണ് എത്തപ്പെടുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് കൊടുക്കുന്ന നിങ്ങളുടെയും ഈ കാരുണ്യപ്രവൃത്തി നടത്തുന്ന ബിഎംഎഫിന്റെയും ഉത്തരവാദിത്തം ആണ്. BMF രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ചാരിറ്റബിൾ ട്രസ്റ്റ്‌ ആണെന്നറിയാമല്ലോ.. BMF ന്റെ രജിസ്റ്റർ ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ ഡൊണേഷൻ ചെയ്യേണ്ടത്. നിയമത്തിനു വിധേയമായി ഓഡിറ്റിംഗ് ചെയ്യപ്പെടുന്ന ട്രസ്റ്റ്‌ അക്കൗണ്ട് ആണിത്.

അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു.

*BMF Charitable Trust*
Acc. No: *16590200005082*
Branch: *Federal Bank, Thaverakere*
Type : *Current*
IFSC: *FDRL0001659*

ചോദ്യം 2: എന്തൊക്കെയാണ് ഒരു സ്കൂൾ കിറ്റിൽ അടങ്ങിയിരിക്കുന്നത്? ഗുണനിലവാരത്തിന്റെ കാര്യത്തിൽ എന്താണ് മാനദണ്ഡം?*

ഉത്തരം: ഗുണനിലവാരത്തിന്റെ കാര്യത്തിന്റെ കാര്യത്തിൽ ബിഎം എഫ് വിട്ടുവീഴ്ച ചെയ്യില്ല എന്നറിയാമല്ലോ.. ക്വാളിറ്റി കുറഞ്ഞ ബാഗുകളും മറ്റും പാവപ്പെട്ട കുരുന്നുകൾക്ക് കൊടുത്തു ഫോട്ടോ എടുത്തു പിരിയൽ അല്ല നമ്മുടെ ഉദ്ദേശം. അവർക്ക് ബാഗുകൾ ചുരുങ്ങിയത് 2 വർഷം എങ്കിലും ഉപയോഗിക്കാനാകണം. അവരും മറ്റുകുട്ടികൾക്കുള്ള സൗകര്യങ്ങൾ അനുഭവിക്കട്ടെ.

താഴെ കൊടുത്തിരിക്കുന്ന സാധനങ്ങൾ ആണ് നാം ഓരോ കുട്ടിക്കും കൊടുക്കാനുദ്ദേശിക്കുന്നത്.

1. School Bag
2. King Size Notebooks
3. Pens – 2 nos
4. Pencils 2
5 Eraser
6.Sharpner
7.Water Bottle
8.Scale
9.Pencil Box

ചോദ്യം 3: ബട്ടർഫ്ലൈ സ്കൂൾ ഡ്രൈവി നെക്കുറിച്ചും സംഭാവന, പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള സംശയങ്ങളും, ചോദ്യങ്ങളും എവിടെ ഉന്നയിക്കാം?

ഉത്തരം : താഴെ പറയുന്ന ബിഎംഎഫ് വോളന്റിയേഴ്സ്, സ്കൂൾ കിറ്റ് ഡ്രൈവി നെക്കുറിച്ചുള്ള നിങ്ങളുടെ ഏത് ചോദ്യത്തിനും ഉത്തരം നൽകാൻ സദാ സന്നദ്ധരായിരിക്കും.

? Shabeeb Khalid @ 8095734143
? Vinay @ 8431103161
? Ajith @ 9742927385
? Unni @ 9986326575
? Biju @ 9902844600

ബി എം എഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us