സ്വകാര്യ സ്കൂളുകളുടെ “കഴുത്തറപ്പൻ”സമീപനങ്ങളിൽ നിന്ന് ചെറിയൊരാശ്വാസം; വർഷാവർഷം ഉയർത്താവുന്ന ഫീസ് 15%മായി നിജപ്പെടുത്തി.

ബെംഗളൂരു : ഓരോ വർഷവും വാർഷിക ഫീസ് കുത്തനെ ഉയർത്തുന്ന സ്വകാര്യ സ്കൂളുകൾക്കു കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്. ഏതു സിലബസ് പിന്തുടരുന്ന സ്കൂളായാലും വാർഷിക ഫീസ് പരമാവധി 15 ശതമാനമേ കൂട്ടാൻ പാടുള്ളു എന്നു വ്യക്തമാക്കി പ്രൈമറി–സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കി. മെയ്ന്റനൻസ് ഫീസ് പ്രതിവർഷം 2500 രൂപയിൽ കൂടാനും പാടില്ല. ഇത് പ്രവേശന സമയത്തു തന്നെ ഈടാക്കുന്നതും വിലക്കും. ഫീസ് വർധന സംബന്ധിച്ച വിവരങ്ങൾ എല്ലാ വർഷവും ഡിസംബർ 31നകം പ്രസിദ്ധീകരിക്കണമെന്നും നിർദേശമുണ്ട്. ഓരോ സാമ്പത്തിക വർഷവും സ്കൂളിന്റെ വരുമാനവും ചെലവും കണക്കാക്കിയേ അടുത്ത അധ്യയന വർഷത്തെ ഫീസ് നിശ്ചയിക്കാവൂ.

പ്രവേശനം കഴിഞ്ഞ ശേഷം പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികളിൽ നിന്നു തുക പിരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുൻപ് തയാറാക്കിയ വിജ്ഞാപനം ഈ അധ്യയന വർഷം പ്രാബല്യത്തിലാകും. ബെംഗളൂരുവിൽ ഉൾപ്പെടെ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ഓരോ വർഷവും ഫീസ് അമിതമായി വർധിപ്പിക്കുന്നതു രക്ഷിതാക്കളെ വലച്ചിരുന്നു. പലപ്പോഴും അധ്യയന വർഷം തുടങ്ങാറാകുമ്പോൾ ഫീസ് പ്രഖ്യാപിക്കുന്നതിനാൽ കുട്ടികളെ മറ്റു സ്കൂളുകളിലേക്കു മാറ്റാനും കഴിയാറില്ല. സർക്കാരിന്റെ പുതിയ നിർദേശം സ്വകാര്യ സ്കൂളുകളുടെ ‘കൊള്ളയ്ക്ക്’ തടയിടുമെന്നാണ് രക്ഷിതാക്കളുടെ പ്രതീക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us