ബെംഗലൂരു : കന്നഡ ഗോദ ഉണര്‍ന്നു കഴിഞ്ഞു ..വിധി നിര്‍ണ്ണയിക്കാന്‍ വിരല്‍ തുമ്പുകള്‍ ഒരുങ്ങി കഴിഞ്ഞിരിക്കുന്ന ഈ വേളയില്‍ ചില നിര്‍ദ്ദേശങ്ങള്‍ ഒന്ന് മനസ്സിലാക്കി വെയ്ക്കുക ..
ഔദ്യോഗിക തിയതിയായ മേയ് 12 ശനിയാഴ്ച,അഥവാ നാളെ രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു രേഖപ്പെടുത്താനുള്ള സമയം ..
സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ചു പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു ..
വോട്ടേഴ്സ് ലിസ്റ്റില്‍ നിങ്ങളുടെ പേരും വിവരങ്ങളും അറിയുന്നതിന് www.ceokarnataka.kar.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ..അടുത്തുള്ള ലോക്കല്‍ ഇലക്‌ടോറല്‍ രജിസ്ട്രേഷന്‍ ഓഫീസില്‍ നിന്നും വോട്ടേഴ്സ് ലിസ്റ്റ് ലഭ്യമാണ്
പോളിംഗ് ബൂത്തിലേക്ക് പുറപ്പെടും മുന്പ് ‘ഇലക്ഷന്‍ വോട്ടേഴ്സ് ഐഡി ‘ വോട്ടേഴ്സ് ലിസ്റ്റ് എന്നിവ കൈവശം വെക്കുക ..(ഇനി ഒരുപക്ഷെ വോട്ടേഴ്സ് ലിസ്റ്റ് എടുക്കാന്‍ മറന്നാലും ബൂത്ത് പരിസരങ്ങളിലെ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയാവും..! പോളിംഗ് സ്റ്റേഷനു സമീപം ‘വോട്ടേഴ്സ് അസിസ്റ്റന്റ് ബൂത്തുകള്‍ ‘നില കൊള്ളുന്നുണ്ട് .. )
നിങ്ങളുടെ പോളിംഗ് സ്റ്റേഷന്റെ അഡ്രസ് അറിയാന്‍ EPIC എന്ന് ടൈപ്പ് ചെയ്ത ശേഷം, നിങ്ങളുടെ വോട്ടര്‍ ഐഡി നമ്പര്‍ ടൈപ്പ് ചെയ്തു 9731979899 എന്ന നമ്പരിലേക്ക് എസ് എം എസ് അയക്കുക ..(ഫോര്‍മാറ്റ് KAEPIC ID card no.)
(വോട്ടിംഗുമായി ബന്ധപ്പെട്ടു ‘ചുവന ആപ്പ്’ ആണ്ട്രോയിഡ്,iOS സംവിധാനങ്ങളില്‍ ലഭ്യമാണ് .. നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് ലഭ്യമാകും , സമ്മതിദാനാവകാശവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അടങ്ങിയ മറ്റൊരു വെബ്സൈറ്റ് ആണ്- kgis.ksrsac.in/election..!)
സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുത …പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംഗ് ഇല്ല എന്നതാണ് ..ഇപ്രകാരം ഇതനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുക ..