രാജസ്ഥാന് റോയല്‍ ജയം, പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി

ജ​​യ്പു​​ർ: തോറ്റാല്‍ പ്ലേഓഫിലെത്താതെ പുറത്താവുമെന്ന ഭീതിയില്‍ ഇറങ്ങിയ രാജസ്ഥാന്‍ തകര്‍പ്പന്‍ ജയത്തോടെ പ്രതീക്ഷ നിലനിര്‍ത്തി. മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നാലു വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. രാജസ്ഥാനോട് തോറ്റതോടെ പ്ലേഓഫ് ഉറപ്പിക്കാന്‍ ചെന്നൈക്കു ഇനിയും കാത്തിരിക്കണം. ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു പിന്നാലെ സിഎസ്‌കെയും പ്ലേഓഫിലേക്കു മുന്നേറുമായിരുന്നു.

ചെ​​ന്നൈ മു​​ന്നോ​​ട്ടു​​വ​​ച്ച 177 റ​​ണ്‍​സ് ല​​ക്ഷ്യം രാ​​ജ​​സ്ഥാ​​ൻ ഒ​​രു പ​​ന്ത് ബാ​​ക്കി​​നി​​ൽ​​ക്കേ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു. 60 പ​​ന്തി​​ൽ 95 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന ജോ​​സ് ബ​​ട്ട് ല​​ർ ആ​​ണ് രാ​​ജ​​സ്ഥാ​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പ്പി.

ടോ​​സ് നേ​​ടി​​യ ചെ​​ന്നൈ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. സു​​രേ​​ഷ് റെ​​യ്ന​​യും (35 പ​​ന്തി​​ൽ 52 റ​​ണ്‍​സ്), ഷെ​​യ്ൻ വാ​​ട്സ​​ണും (31 പ​​ന്തി​​ൽ 39 റ​​ണ്‍​സ്), ധോ​​ണി​​യും (23 പ​​ന്തി​​ൽ 33 നോ​​ട്ടൗ​​ട്ട്), സാം ​​ബി​​ല്ലിം​​ഗ്സും (22 പ​​ന്തി​​ൽ 27 റ​​ണ്‍​സ്) ബാ​​റ്റു​​കൊ​​ണ്ട് ക​​രു​​ത്ത് കാ​​ട്ടി​​യ​​പ്പോ​​ൾ ചെ​​ന്നൈ 20 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 176 റ​​ണ്‍​സ് നേ​​ടി.

ഐപിഎൽ പോയിന്‍റ് നില

ടീം, മത്സരം, ജയം, തോൽവി, സമനില, പോയിന്‍റ്

സൺറൈസേഴ്സ്് 11 9 2 0 18
സൂപ്പർ കിംഗ്സ് 11 7 4 0 14
കിംഗ്സ് ഇലവൻ 10 6 4 0 12
മുംബൈ ഇന്ത്യൻസ് 11 5 6 0 10
നൈറ്റ് റൈഡേഴ്സ് 11 5 6 0 10
രാജസ്ഥാൻ റോയൽസ് 11 5 6 0 10
റോയൽ ചലഞ്ചേഴ്സ് 10 3 7 0 6
ഡയർ ഡെവിൾസ് 11 3 8 0 6

മൂ​​ന്നാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ അ​​ന്പാ​​ട്ടി റാ​​യു​​ഡു (ഒ​​ന്പ​​ത് പ​​ന്തി​​ൽ 12 റ​​ണ്‍​സ്) പു​​റ​​ത്താ​​യ​​താ​​ണ് ആ​​ദ്യ പ​​വ​​ർ​​പ്ലേ​​യി​​ലെ ചെ​​ന്നൈ​​യു​​ടെ ഏ​​ക ന​​ഷ്ടം. റെ​​യ്ന​​യും വാ​​ട്സ​​ണും ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 86 റ​​ണ്‍​സ് നേ​​ടി. 12-ാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ പ​​ന്തി​​ൽ സ്കോ​​ർ 100ൽ ​​എ​​ത്തി. സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 105 റ​​ണ്‍​സു​​ള്ള​​പ്പോ​​ൾ വാ​​ട്സ​​ണ്‍ ആ​​ർ​​ച്ച​​റി​​ന്‍റെ പ​​ന്തി​​ൽ ബ​​ട്ട്‌​ല​​ർ​​ക്ക് ക്യാ​​ച്ച് ന​​ല്കി മ​​ട​​ങ്ങി. നേ​​രി​​ട്ട 32-ാം പ​​ന്തി​​ൽ സു​​രേ​​ഷ് റെ​​യ്ന അ​​ർ​​ധ​​സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി. ചെ​​ന്നൈ 119ൽ ​​നി​​ൽ​​ക്കേ റെ​​യ്ന​​യും മ​​ട​​ങ്ങി. തു​​ട​​ർ​​ന്ന് ധോ​​ണി​​യും ബി​​ല്ലിം​​ഗും നാ​​ലാം വി​​ക്ക​​റ്റി​​ൽ 55 റ​​ണ്‍​സ് നേ​​ടി​​യി​​ട്ടാ​​ണ് പി​​രി​​ഞ്ഞ​​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us