ബെംഗലൂരു : കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ആജീവനാന്ത അംഗത്വം നല്‍കിയിരുന്ന കര്‍ണ്ണാടക നഴ്സിംഗ് കൌണ്‍സില്‍ തുടര്‍ന്ന് മൂന്ന് വര്‍ഷത്തിലോരിക്കല്‍ അംഗത്വം പുതുക്കണമെന്ന നിയമം കൊണ്ടുവന്നത് ഈ അടുത്ത കാലങ്ങളിലാണ് ..എന്നാല്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ‘ലൈഫ് ലോംഗ് മെമ്പര്‍ ഷിപ്പ് ‘ ലഭിച്ചവരും മൂന്നു വര്‍ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന വിചിത്ര നിയമമാണ് പുതുതായി ബോര്‍ഡ് പുറത്തിറക്കിയിരിക്കുന്നത് ..! ഇത് മൂലം വിദേശത്ത് ജോലി ലഭിക്കാനുള്ള നടപടിയുടെ ഭാഗമായി ‘ഗുഡ് സ്റ്റാന്‍ഡിംഗ് ‘ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ സമീപിക്കുമ്പോള്‍ അതില്‍ പ്രത്യേകം രജിസ്ട്രേഷന് അംഗത്വം ഉണ്ടോ ഇല്ലയോ എന്ന് രേഖപ്പെടുത്തി നല്കുന്നു ..! ഇത് മൂലം നിലവില്‍ പുറത്ത് ജോലി ഉള്ളവരും , പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവരും അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ടു ‘വെട്ടിലായിരിക്കുകയാണ്’ …
പക്ഷെ രജിസ്ട്രേഷന് പുതുക്കാന്‍ അവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഏറ്റവും പ്രധാനമായി വേണ്ടത് ,കര്‍ണ്ണാടകത്തില്‍ പ്രവര്‍ത്തി പരിചയം നേടിയ നിലവിലെ സര്‍ട്ടിഫിക്കറ്റ് (സ്റ്റില്‍ വര്‍ക്കിംഗ് ) ആണ് …ബെംഗലൂരുവില്‍ പഠിച്ചു മറ്റു സംസ്ഥാനങ്ങളില്‍ അഥവാ മറ്റു സ്ഥലങ്ങളില്‍ ( വിദേശങ്ങളില്‍ ഉള്‍പ്പടെ ) ജോലി ചെയ്തവര്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞു ബോര്‍ഡില്‍ പത്രിക പുതുക്കാന്‍ അപേക്ഷിക്കുമ്പോള്‍ ആവശ്യപ്പെടുന്നത് കര്‍ണ്ണാടകത്തിലെ ‘എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്’ ആണ് ..തുടര്‍ന്ന് ബോര്‍ഡ് അംഗങ്ങളോട് പരാതിപ്പെടുമ്പോള്‍ ലഭിക്കുന്നത് വ്യക്തമല്ലാത്ത ഉത്തരങ്ങളും …! ഇത് മൂലം മലയാളികളടക്കമുള്ള ധാരാളം അന്യസംസ്ഥാന നഴ്സുമാര്‍ക്ക് തീരാ ദുരിതമാണ് ഇത്തരത്തിലുള്ള നിയമം സമ്മാനിക്കുന്നത് …സ്വകാര്യ ഏജന്റുമാരേ സഹായിക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള നീക്കമെന്നും പരാതി ഉയരുന്നു .ആഴ്ചകള്‍ക്ക് മുന്‍പാണ് ‘പുതിയ നിയമത്തെ’ കുറിച്ച് അധികൃതര്‍ നഴ്സുമാരോട് വിശദീകരിച്ചതെന്നും ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല എന്നും പരാതിയില്‍ പറയുന്നു …നഴ്സുമാരുമായി ബന്ധപ്പെട്ട പല വിധ സംഘടനകളും ഈ കാര്യത്തില്‍ യുക്തി സഹജമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട് ..