വൈറ്റ് ഫീല്‍ഡ് സായ് കോളനിഭാഗത്ത് വാനര ശല്യം രൂക്ഷം…. ..പരിസരവാസികള്‍ പലരും ‘കൂടും കുടുക്കമെടുത്തു’ സ്ഥലം കാലിയാക്കുന്നു ..പരിഹാരത്തിനായി സമീപിച്ചപ്പോള്‍ അധികൃതരും കൈ മലര്‍ത്തുന്നു

ബെംഗലൂരു : ‘പ്ലാനെറ്റ് ഓഫ് എ യ്പ്സ് ‘ എന്ന അമേരിക്കന്‍ ഫിക്ഷന്‍ ചിത്രത്തില്‍ മനുഷ്യന്റെ ബുദ്ധി കുറച്ചു മരുന്നുകളിലൂടെ കുറച്ചു ചിമ്പാന്‍സികള്‍ക്ക് ലഭിക്കുന്നതും ഒടുവില്‍ മനുഷ്യ വര്‍ഗ്ഗത്തിന് മുഴുവന്‍ ഭീഷണിയായികൊണ്ട് അവ പടര്‍ന്നു കയറുന്നതുമൊക്കെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് .. അതൊരു സങ്കല്‍പ്പിക ‘സിനിമ ‘മാത്രമാണെങ്കില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തുള്ള സായ് കോളനിയില്‍ കൂടി നിങ്ങള്‍ ഒന്ന്‍ നടന്നു നോക്കിയാല്‍ ചിലപ്പോള്‍ അതില്‍ പറഞ്ഞതോക്കെ പറഞ്ഞതൊക്കെ സംഭവ്യമെന്നു തോന്നിപ്പോകും ..ഒരു പക്ഷെ ബെംഗലൂരു നഗരത്തിലെ ഏറ്റവും വലിയ ‘വാനര കൊള്ള ‘ നടക്കുന്നത് ഇവിടെയാണ് …വെള്ളം നിറച്ച മിനി ‘വാട്ടര്‍ ഗണ്‍ ‘ ലെസര്‍ ബീമുകളൊക്കെയാണ് കുരങ്ങന്മാരെ നേരിടാന്‍ ഇവിടുത്തുകാരുടെ പ്രധാന സുരക്ഷാ ആയുധങ്ങള്‍ ..ഭക്ഷണ സാധനങ്ങള്‍ തട്ടിക്കൊണ്ടു പോകുന്നത് കൂടാതെ മനുഷ്യനെ ഉപദ്രവിക്കുന്നതും നിത്യ സംഭവമാണ് ..മഴ തുടങ്ങിയതോടെ കുരങ്ങങ്ങന്മാരുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നും മറ്റും പടരുന്ന രോഗങ്ങളും ഇവിടുത്തുകാരെ രൂക്ഷമായി അലട്ടുകയാണ് ….പലരും ഗതികെട്ട് മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റി ..

അതേസമയം കുരങ്ങശല്യം ചൂണ്ടിക്കാട്ടി ബി ബി എം പി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ പരിഹാരം എങ്ങും ലഭിച്ചിട്ടില്ല എന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട് ….ഒരിടയ്ക്ക് സമീപമുള്ള സത്യാ സായി ഗോകുലം ആശ്രമത്തിലെക്ക് ഇവയെ മാറ്റി പാര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുവെങ്കിലും വൈകാതെ അതും മുടങ്ങി ..ഈ ഭാഗത്തിന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഒരിക്കല്‍ വനമേഖലയായിരുന്നു ..നഗര വത്കരണത്തില്‍ വികസനമാരംഭിച്ചതോടെ ജനവാസം തുടങ്ങി ..തുടര്‍ന്നാണ് ഭക്ഷണം തേടി വാനരന്മാര്‍ ഉള്‍പ്പെടുന്നവര്‍ ഇവിടെയ്ക്ക് കൂടുതല്‍ എത്താന്‍ ആരംഭിക്കുന്നത് …
നിരവധി അപ്പാര്‍ട്ട്മെന്റ്കള്‍ ചെയ്യുന്ന കാടുഗോഡി ഏരിയയിലും സ്ഥിതി വ്യത്യസ്തമല്ല.. ഭക്ഷണ മാലിന്യങ്ങള്‍ വേണ്ട വിധത്തില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാത്തതും മറ്റുമാണ് വാനര ശല്യം പെരുകുന്നതിന്റെ കാരണമായി അധികൃതര്‍ ചൂണ്ടികാട്ടുന്നത്….ജനാലകളും വാതിലുകളും മറ്റും കൃത്യമായി ബന്ധിച്ചു .ഭക്ഷണങ്ങള്‍ ഇവയുടെ കണ്ണില്‍ പ്പെടാതെ സൂക്ഷിച്ചാല്‍ ഒരു പരിധിവരെ ഇവയുടെ ശല്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് പരാതിക്ക് ബദലായി ബി ബി എം പി അതോറിറ്റി വ്യക്തമാക്കുന്നു …പ്രദേശവാസികള്‍ സംഘം ചേര്‍ന്ന്‍ കൂടുകളും മറ്റും സ്ഥാപിച്ചു ഇവയെ മാറ്റി പര്‍പ്പിക്കാനും ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us