ബെംഗളൂരു∙ കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതടക്കം നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങളുമായി കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പ് പ്രവർത്തിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിക്കുന്ന കർണാടക മാല ആറു വരി പാതയാണു മറ്റൊരു പ്രധാന പ്രഖ്യാപനം. കർണാടകയെ വനിതാ ശിശു സൗഹൃദ സംസ്ഥാനമാക്കും. ആറു പ്രധാന നഗരങ്ങളിൽ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കാനുള്ള പ്രത്യേക ഹബുകൾ തുടങ്ങുമെന്നും പ്രകടനപത്രിക പറയുന്നു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ പ്രചാരണം പാരമ്യത്തിലേക്കു കടന്നു. കേന്ദ്രഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും കോണ്‍ഗ്രസിനെതിരെ കൂരമ്പുകളെയ്തുമാണു നരേന്ദ്ര മോദിയുടെ പര്യടനം. അതേസമയം, പൊള്ളയായ വാഗ്ദാനങ്ങള്‍ നൽകി ജനങ്ങളെ മോദി വഞ്ചിച്ചെന്നും മോദി നാടകം കളിക്കുകയാണെന്നും തിരിച്ചടിച്ചു രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.
തിരഞ്ഞെടുപ്പു ചൂടേറുന്ന കര്‍ണാടകയില്‍ ദേശീയ നേതാക്കള്‍ തമ്മിലുള്ള വാക്പോരിനാണു പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നതെന്നു ചുരുക്കം. സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ അപമാനിക്കുകയാണു ചെയ്യുന്നതെന്നും കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ചില കുടുംബങ്ങള്‍ക്കു മാത്രമായിരിക്കും ഗുണമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.