ബെംഗലൂരു :അടുത്തിടെ രൂപീകരിച്ച കന്നഡ സംഘടന ‘ചലുവലി വാട്ടല്‍ പക്ഷ ‘ യുടെ നേതാവ് വാട്ടല്‍ നാഗരാജ് തന്റെ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ മുന്നോട്ട് വെയ്ക്കുന്നത് പലവിധ ലക്ഷ്യങ്ങളാണു…രാജ്യത്തിന്റെ ദേശീയ മൃഗമായി കഴുതയെ പ്രഖ്യാപിക്കണമെന്നും അവയുടെ സംരക്ഷണത്തിനു വേണ്ടി പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നും മറ്റുമാണ് പ്രധാന ആവശ്യങ്ങളുടെ ഗണത്തില്‍പ്പെടുന്നത് ..തീര്‍ന്നില്ല ..! പ്രണയ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള സബ്സിഡികള്‍ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യം .തന്റെ പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും സാധാരണക്കാരായത് കൊണ്ട് അവരുടെ ഉന്നമനത്തിനാണു തുടര്‍ന്നുള്ള പോരാട്ടമെന്നു അദ്ദേഹം വ്യക്തമാക്കി ….മഴക്കാലത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സൗജന്യമായി മഴക്കോട്ടുകളും ,പ്രത്യേക യൂണിഫോമുകളും നല്‍കണമെന്നും പറയുന്നു .. ,കന്നഡ മീഡിയം വിദ്യാഭാസത്തിനും പ്രത്യേക പരിഗണന നല്‍കണമെന്നും ആവശ്യപ്പെടുമ്പോള്‍ ,ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ,നഗരത്തില്‍ പുതുതായി 20000 പുതിയ ടോയ്ലറ്റുകള്‍ പണികഴിപ്പിക്കാനും മാനിഫെസ്റ്റോയില്‍ എടുത്തു പറയുന്നുണ്ട് …..
കന്നഡ വത്കരണം ഉയര്‍ത്തിക്കാട്ടിയുള്ള സംഘടനകളില്‍ ഒന്നാണ് വാട്ടല്‍ നാഗരാജിന്റെ പുതിയ പാര്‍ട്ടി .കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ബാഹുബലി ‘ എന്ന ചിത്രം, അതിലെ അഭിനേതാക്കളില്‍ ഒരാളായ സത്യരാജിന്റെ കര്‍ണ്ണാടകയ്ക്ക് എതിരെയുള്ള ‘കാവേരി ജല’ പരാമര്‍ശം മൂലം കര്‍ണ്ണാടകത്തില്‍ റിലീസ് ചെയ്യാന്‍ വിവിധ സംഘടനകള്‍ അനുവദിച്ചിരുന്നില്ല ..ഇതില്‍ പ്രക്ഷോഭവുമായി മുന്‍പന്തിയില്‍ വാട്ടല്‍ നാഗരാജിന്റെ പാര്‍ട്ടി മുന്‍പന്തിയില്‍ ഉണ്ടായിരുന്നു …തുടര്‍ന്ന്‍ അടുത്തിടെ ബെംഗളൂരുവില്‍ ബന്ദും പ്രഖ്യാപിച്ചെങ്കിലും ജന പങ്കാളിത്തം കുറയുമെന്നു കണ്ടപ്പോള്‍ പിന്‍വലിച്ചു ….