ബെംഗളൂരു :ശബരിമലയിൽ ദർശനം നടത്തി തിരിച്ചു വരുന്നവർ സാധാരണ കൊണ്ടു വരുന്ന പ്രസാദമാണ് അപ്പവും അരവണ പായസവും, പായസം രുചികരമാണെങ്കിലും അപ്പം കഴിക്കുമ്പോൾ “കഠിനമെന്റെയ്യപ്പ” എന്ന് പറയാത്തവർ ചുരുക്കമാകും.
ശബരിമലയിലെ അരവണയുടെയും അപ്പത്തിന്റെയും സ്വാദ് കൂട്ടാൻ മൈസൂരുവിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(സിഎഫ്ടിആർഐ) സഹായം. അപ്പത്തിനും അരവണയ്ക്കും സ്വാദ് കൂട്ടുന്നതിനെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഇതു സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡുമായി അടുത്തമാസം കരാർ ഒപ്പുവച്ചേക്കും. നിലവിൽ സിഎഫ്ടിആർഐ മേൽനോട്ടത്തിലാണ് പളനിയിൽ പഞ്ചാമൃതവും തിരുപ്പതിയിൽ ലഡ്ഡുവും നിർമിക്കുന്നത്.
ശബരിമലയിലെ അപ്പത്തിന് മധുരവും മാർദവവും കൂട്ടേണ്ടതുണ്ട്. അരവണയുടെ സ്വാദ് കൂടാൻ ഇതിലെ ശർക്കരയുടെ അളവ് 30–40% കുറയ്ക്കണമെന്നും ഇവിടത്തെ ഗവേഷകർ പറയുന്നു. കരാർ ഒപ്പിട്ടാൽ അടുത്ത സീസൺ മുതൽ പുതിയ അരവണയും അപ്പവും അയ്യപ്പഭക്തർക്കു ലഭ്യമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.