ന്യൂഡല്‍ഹി : ഇന്നലെ രാത്രി മണിപ്പൂരിലെ ലീസന്‍ഗ് ഗ്രാമത്തില്‍ വൈദ്യുതി വിളക്കുകള്‍ പ്രകാശിച്ചപ്പോള്‍ ഇന്ത്യ നടന്ന് കയറിയത് ഒരു ചരിത്രത്തിലേക്ക് ആയിരുന്നു.സ്വാതന്ത്ര്യത്തിന്റെ എഴുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തി.വൈദ്യുതി ഉള്ള 597,463 ഗ്രാമങ്ങളുടെ പട്ടികയിലേക്ക് ആണ് ഇന്നലെ ഈ മണിപ്പൂരി ഗ്രാമം നടന്നു കയറിയത്.
2015 അഗസ്റ് 15 സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആണ് എല്ലാ ഗ്രാമങ്ങളിലും ആയിരം ദിവസങ്ങള്‍ക്കൊണ്ട് വൈദ്യുതി എത്തിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ട ക്ക് മുകളില്‍ നിന്നുഉറപ്പു നല്‍കിയത്.
ഗ്രാമ വൈദ്യുതീകരണ മന്ത്രാലയം ദീന് ദയാല്‍ ഉപാധ്യായ ഗ്രാം യോജന വഴി അത് വെറും 988 ദിവസം കൊണ്ട് നടപ്പാക്കുകയായിരുന്നു.
2015 ഏപ്രില്‍ ഒന്നിലെ കണക്കു പ്രകാരം വൈദ്യുതി ചെന്നെത്താത്ത 18,452 ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇന്നലതോടെ അത് പൂജ്യം ആയി മാറി.ഓരോ ദിവസവും പതിനാറര ഗ്രാമങ്ങള്‍ എന്നാ നിലക്ക് വൈദ്യുതി നല്‍കിക്കൊണ്ടാണ് ഈ ഈ നേട്ടം കൈവരിച്ചത്.
DDUGJY വെബ്സൈറ്റ് ന്റെ കണക്കു പ്രകാരം 1275 ഗ്രാമങ്ങള്‍ കൂടി വൈദ്യുതി എത്തിക്കാന്‍ ഉണ്ടായിരുന്നു,ഗ്രിഡ് വഴി വൈദ്യുതി എത്തിക്കാന്‍ കഴിയാത്ത ഗ്രാമങ്ങളില്‍,സോളാര്‍ പോലുള്ള മറ്റു സാങ്കേതിക വിദ്യകള്‍ വഴി അവിടെ കൂടി വൈദ്യുതി എത്തിച്ചു.
ഈ ലക്ഷ്യത്തിന്റെ പിന്നില്‍ അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
2014 ല്‍ ലോക ബാങ്കിന്റെ കണക്കു പ്രകാരം 79.17% മാത്രമായിരുന്നു ഇന്ത്യയിലെ വൈദ്യുതീകരണനിരക്ക്.
ഗ്രാമ വൈദ്യുതീകരണം എന്നതുകൊണ്ട് സര്‍ക്കാര്‍ ഉറപ്പാക്കുന്നത് ഇവയാണ് 1) ഡിസ്ട്രിബ്യുഷന്‍ ട്രാന്‍സ്ഫോര്‍മറും മറ്റു ഇന്‍ഫ്ര സ്ട്രചെരറും സ്ഥാപിക്കുക. 2) പൊതു സ്ഥലങ്ങള്‍ ആയ പഞ്ചായത്ത് ഓഫീസ്,ആശുപത്രികള്‍,കമ്മ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളില്‍ വൈദ്യതി ഉറപ്പു വരുത്തുക. 3) 10% എങ്കിലും വീടുകള്‍ വൈദ്യുതീകരിച്ചിരിക്കണം.
അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന ശ്രീ പീയുഷ് ഗോയലും തന്റെ ട്വീട്ടിലൂടെ സന്തോഷം പ്രകടിപ്പിക്കുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം അഭിനന്ദിച്ചിട്ട്മുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.