ശ്രീരംഗ പട്ടണം : കര്‍ണ്ണാടകയുടെ പുണ്യ വാഹിനി കാവേരി നദിയുടെ പ്രാധാന്യം എത്രത്തോളമെന്നു നമുക്കെല്ലാവര്‍ക്കുമറിയാം ..ഒരു നാടിനു മുഴുവന്‍ കുടി നീര് നല്‍കുന്ന ഈ ജല സ്രോതസ്സ് മാലിന്യ കൂമ്പാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നത് ഈ അടുത്ത് കാലത്ത് തന്നെയാണ് …ഒരു വശത്ത് വേണ്ട വിധത്തില്‍ സര്‍ക്കാരിറെ ഇടപെടലുകള്‍ ഇല്ലാത്തത് തന്നെയെന്നു ചൂണ്ടികാണിക്കപ്പെടുമ്പോഴും ജനങളുടെ ഉത്തരവാദിത്തം മറച്ചു പിടിക്കാന്‍ കഴിയില്ല ..ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ വേളയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ’ ചകവര്‍ത്തി സുലബിലെ ‘എന്ന മനുഷ്യന്റെ തലയിലുദിച്ച ആശയമായിരുന്നു നാട്ടുകാരെ ഒപ്പം കൂട്ടി ഒരു ‘ശുദ്ധീകരണ പ്രക്രിയ ..! ‘കന്നഡ നാടിന്‍റെ ജീവനദിക്ക് വേണ്ടി കയ്യും മെയ്യും മറന്നു പ്രവര്‍ത്തിക്കാന്‍ നാടും മുഴുവന്‍ ഒപ്പം ചേര്‍ന്നു ..ഇതിനു ആദ്യ പടിയായി കുടഗ് മടിക്കേരി പ്രദേശത്ത് നിന്നും ആരംഭിച്ചു കുശാല്‍ നഗര്‍ ,രാമനാഥ പുര തുടങ്ങി മൈസൂര്‍ വരെയുള്ള നദിയുടെ ശുദ്ധീകരണം ആരംഭിച്ചു …ഇതിനായി ഒരു കാമ്പയിന്‍ കൂടി അദ്ദേഹം വിളിച്ചു ചേര്‍ത്തു …..’ജീവ നദിഗെ ജീവന തുമ്പി ‘ എന്ന് പേരിട്ട ഈ മുന്നേറ്റത്തില്‍ ആകൃഷ്ടരായി എത്തിയത് ആയിരങ്ങളായിരുന്നു …
കാവേരിയുടെ പ്രധാന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന സ്നാന ഘട്ട ,പശ്ചിമ വാഹിനി എന്നിവിടങ്ങളിലടക്കം നടത്തിയ ശുദ്ധീകരണത്തില്‍ ലഭിച്ചത് പ്രധാനമായും മതാചാരങ്ങളുടെ ഭാഗമായി നിമഞ്ജനം ചെയ്യുന്ന വസ്തുക്കളുടെ ഒരു വന്‍ ശേഖരം തന്നെയാണ് …അന്‍പതോളം ടാക്ടറുകള്‍ ഉപയോഗിച്ച് പുറത്തെടുത്ത മാലിന്യങ്ങള്‍ ഏകദേശം 250 ടണ്ണിലേറെയാണ് …..ഈ വര്‍ഷത്തെ മണ്‍സൂണ്‍ മാസം ആരംഭിക്കുന്നതിനു മുന്പ് ഈ യജ്ഞം ഫലപ്രാപ്തയിലെത്തുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം .