ഒരേ ലക്ഷ്യത്തിനായി അവര്‍ക്കൊപ്പം ഒരു ഗ്രാമം മുഴുവനും അണിചേര്‍ന്നു …! കന്നട നാടിന്‍റെ ‘പുണ്യ നദി’ കാവേരിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തപ്പോള്‍ ലഭിച്ചത് 250 ടണ്‍ ..

ശ്രീരംഗ പട്ടണം : കര്‍ണ്ണാടകയുടെ പുണ്യ വാഹിനി കാവേരി നദിയുടെ പ്രാധാന്യം എത്രത്തോളമെന്നു നമുക്കെല്ലാവര്‍ക്കുമറിയാം ..ഒരു നാടിനു മുഴുവന്‍ കുടി നീര് നല്‍കുന്ന ഈ ജല സ്രോതസ്സ് മാലിന്യ കൂമ്പാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നത് ഈ അടുത്ത് കാലത്ത് തന്നെയാണ് …ഒരു വശത്ത് വേണ്ട വിധത്തില്‍ സര്‍ക്കാരിറെ ഇടപെടലുകള്‍ ഇല്ലാത്തത് തന്നെയെന്നു ചൂണ്ടികാണിക്കപ്പെടുമ്പോഴും ജനങളുടെ ഉത്തരവാദിത്തം മറച്ചു പിടിക്കാന്‍ കഴിയില്ല ..ഇത്തരത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിയ വേളയില്‍ സാമൂഹ്യ പ്രവര്‍ത്തകനായ’ ചകവര്‍ത്തി സുലബിലെ ‘എന്ന മനുഷ്യന്റെ തലയിലുദിച്ച ആശയമായിരുന്നു നാട്ടുകാരെ ഒപ്പം കൂട്ടി…

Read More

പെരുമാറ്റച്ചട്ടം ലംഘിച്ച 793 മദ്യശാലകൾക്ക് താഴിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഇനി തുറക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം മാത്രം.

ബെംഗളൂരു :പെരുമാറ്റച്ചട്ടം ലംഘിച്ചതിനു സംസ്ഥാനത്ത് ഇന്നലെ വരെ 793 മദ്യശാലകൾ അടച്ചുപൂട്ടി. ഇതിൽ ബെംഗളൂരുവിലെ 303 മദ്യശാലകളും ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇത്രയും മദ്യശാലകളുടെ ലൈസൻസ് താൽകാലികമായി റദ്ദാക്കിയത്. തിരഞ്ഞെടുപ്പിനുശേഷം പിഴയീടാക്കി ഇവയുടെ ലൈസൻസ് പുനസ്ഥാപിക്കും. ബെംഗളൂരുവിൽ അടച്ചുപൂട്ടിയവയിൽ ബാറുകളും പബുകളും എംആർപി ഷോപ്പുകളും ഉൾപ്പെടുന്നു. മദ്യത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് തെറ്റായ കണക്ക് നൽകൽ, കൂടുതൽ സമയം പ്രവർത്തിക്കൽ തുടങ്ങിയ ചട്ടലംഘനങ്ങളുടെ പേരിലാണ് മദ്യശാലകൾക്കെതിരെ നടപടി സ്വീകരിച്ചത്. ബാറിൽ നിന്ന് ഒരു വ്യക്തിക്കു നൽകാവുന്ന മദ്യത്തിനു പരിധിയില്ല. എന്നാൽ എംആർപി ഷോപ്പുകളിൽ…

Read More

എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണല്‍ ഓഡിറ്ററായി മലയാളി ..

ബെംഗലൂരു : കാനഡ ആസ്ഥാനമായുള്ള എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്റര്‍നാഷണലിന്റെ എയര്‍ക്രാഫ്റ്റ് റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് ഓഡിറ്ററായി മലയാളിയായ പി എസ് അജിത്‌ കുമാര്‍ നിയമിതനായി ..ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് ..ആഗോള തലത്തില്‍ വിമാനത്താവളങ്ങളിലെ സേവനങ്ങളുടെ ഏകീകരണം ,പരിശോധന , പരിശീലനം എന്നിവയാണ് അതാത് രാജ്യങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ചു എ സി എ നടപ്പാക്കുന്നത് …   ഇന്ത്യയിലെ തന്നെ ഒന്നാം നമ്പര്‍ എയര്‍ റെസ്ക്യൂ ,ഫയര്‍ ഫൈറ്റിംഗ് വിഭാഗമായ (ARFF) ബെംഗലൂരു വിമാനത്താവളത്തിലെ സ്ക്വാഡിന്റെ മേധാവിയും ജനറല്‍ മാനേജറുമായ ശ്രീ…

Read More

ഐ പി എല്‍ : ഡല്‍ഹി ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ നായക സ്ഥാനം ഒഴിഞ്ഞു ,തീരുമാനം തുടര്‍ച്ചയായ തോല്‍വിയില്‍ മനം മടുത്തു ,ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റന്‍

ന്യൂ ഡല്‍ഹി : തുടര്‍ച്ചയായ തോല്‍‌വിയില്‍ മനം മടുത്തു ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൌതം  ഗംഭീര്‍ നായക സ്ഥനമൊഴിഞ്ഞു ..ഉച്ചയ്ക്ക് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ തീരുമാനമറിയിച്ചത് ..പകരം ശ്രേയസ് അയ്യര്‍ ഇനി ടീമിനെ നയിക്കും ..നടപ്പു സീസണില്‍ ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത് ..ഇനിയുള്ള എട്ടു മത്സരങ്ങളില്‍ ഏഴു മത്സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് സാദ്ധ്യതകള്‍ നില നിര്‍ത്താന്‍ കഴിയൂ …നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടു…

Read More

വിസ്മയകരമായ സ്മാര്‍ട്ട് വാച്ചുമായി കാസിയോ!

50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ്​ പത്ത്​ ഡിഗ്രി സെല്‍ഷ്യസ്​ വരെയുള്ള തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന വിസ്മയകരമായ സ്​മാര്‍ട്ട്​വാച്ചുമായി ​കാസിയോ.  1.32 ഇഞ്ച്​ രണ്ട്​ പാളി ടി.എഫ്​.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക്​ ആന്‍ഡ്​ വൈറ്റ്​) ഡിസ്​പ്ലെയാണ് വാച്ചിന്​. ഏകദേശം 26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പെട്ട WSD-F20A സ്​മാര്‍ട്ട്​വാച്ചാണ്​ ഇത്​. ഗൂഗിളി​ന്‍റെ വെയര്‍ ഒ.എസില്‍​ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിനു 320×300 പിക്​സലാണ്​ റസലൂഷന്‍.  ഒറ്റചാര്‍ജില്‍ ഒരുമാസം വരെ നില്‍ക്കുന്ന ടൈംപീസ്​ മോഡില്‍ബാറ്ററിയാണ് ഇതിനുള്ളത്. 90 ഗ്രാം ഭാരമുള്ള ഈ വാച്ചില്‍…

Read More

നമ്മമെട്രോ ഏതു നിമിഷവും നിന്ന് പോകാം;ഒത്തുതീർപ്പു ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ മിന്നല്‍ പണിമുടക്കിന് തയ്യാറായി ജീവനക്കാര്‍;യാത്രക്കാര്‍ ആശങ്കയില്‍!

ബെംഗളൂരു : ഒത്തുതീർപ്പു ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിൽ ജീവനക്കാർ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തതിന്റെ ആശങ്കയിൽ നമ്മ മെട്രോ യാത്രക്കാർ. ശമ്പള പരിഷ്കാരം, യൂണിയന് അംഗീകാരം തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച്   മെട്രോ റെയിൽ എംപ്ലോയീസ് യൂണിയൻ പ്രതിനിധികളും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും(ബിഎംആർസിഎൽ) ഒരു മാസമായി നടത്തിവന്ന ചർച്ചകളിലാണ് വ്യക്തമായ തീരുമാനം ഉണ്ടാകാത്തത്. എട്ടുവട്ടം നടത്തിയ ചർച്ചയിലും ഫലമുണ്ടായില്ലെന്നും സമരമാണ് ഇനി മുന്നിലുള്ളതെന്നും യൂണിയൻ പ്രതിനിധികൾ പറഞ്ഞു. പണിമുടക്ക് തിയതി ഉടൻ തീരുമാനിക്കും. ചിലപ്പോൾ നോട്ടിസ് നൽകാതെ മിന്നൽ പണിമുടക്ക് നടത്താനും…

Read More

പ്രേമം ടീം വീണ്ടും; തൊബാമയിലെ ആദ്യഗാനം പുറത്ത്

സുകുമാര്‍ തെക്കേപ്പാട്ടും അല്‍ഫോന്‍സ്​ പുത്രനും ചേര്‍ന്നു നിര്‍മിക്കുന്ന തൊബാമ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടു. തെക്കേപ്പാട്ട് ഫിലിംസി​​ന്‍റെയും റാഡിക്കല്‍ സിനിമാസി​​ന്‍റെയും ബാനറില്‍ നവാഗതനായ മൊഹ്സിന്‍ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദ്ദീന്‍, സിജുവില്‍സണ്‍, കൃഷ്ണ ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ താരം പുണ്യ എലിസബത്ത് ബോസാണ് നായിക. ഇവരെ കൂടാതെ ശബരീഷ്, രാജേഷ് ശര്‍മ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്‌, നിസ്താര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ടി വി അശ്വതിയും മൊഹ്സിനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും…

Read More

ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല;ത്രിശങ്കു സഭക്ക് സാധ്യത പ്രവചിച്ച് അഭിപ്രായ സര്‍വേകള്‍.

ബെംഗളൂരു : കർണാടകയിൽ ത്രിശങ്കുസഭയ്ക്കു സാധ്യതയെന്നു പ്രവചിച്ചു രണ്ട് അഭിപ്രായ സർവേകൾകൂടി. ടൈംസ് നൗ- വിഎംആർ സർവേയും എബിപി ന്യൂസ്- ലോക്നിധി സിഎസ്ഡിഎസ് സർവേയുമാണ് കോൺഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് മന്ത്രിസഭയുണ്ടാക്കാൻ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നു പറയുന്നത്. ബിജെപിക്ക് കൂടുതൽ സീറ്റ് ലഭിക്കുമെന്ന് എബിപി ന്യൂസ് പ്രവചിക്കുന്നു. ഭൂരിപക്ഷ സർവേകളും ഭരണകക്ഷിയായ കോൺഗ്രസിന് ഒപ്പമാണ്. ടൈംസ് നൗ–വിഎംആർ അഭിപ്രായ സർവേപ്രകാരം കോൺ‌ഗ്രസ് 91, ബിജെപി 89, ജെഡിഎസ്-ബിഎസ്പി സഖ്യം 40 സീറ്റുകൾ വരെ നേടും. മറ്റുള്ളവർ നാല് സീറ്റും. എബിപി ന്യൂസ്- സിഎസ്ഡിസ് സർവേയിൽ ബിജെപിക്കാണ്…

Read More

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ചൂഷണം ചെയ്തതായി ടെക്കിക്ക് എതിരെ പരാതി.

ബെംഗളൂരു:ആറു വയസ്സായ പെണ്‍കുട്ടിയെ ലൈഗികമായി ചൂഷണം ചെയ്തു എന്ന അമ്മയുടെ പരാതിയില്‍ നഗരത്തിലെ ഒരു കോടതി കെങ്കേരി പോലീസിനോട് 37 കാരന്‍ ആയ പിതാവിനെതിരെ കേസ് എടുക്കാന്‍ നിര്‍ദേശിച്ചു.പിതാവിനെതിരെ പോക്സോ (Protection of Children from Sexual Offences) ചുമത്തി കേസ് എടുത്തു. ബീഹാര്‍ സ്വദേശികള്‍ ആയ ദമ്പതികള്‍ 2006 ല്‍ ആണ് വിവാഹിതരായത്,രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്,ആദ്യത്തെ പെണ്‍കുട്ടി ജനിക്കുന്നത് ഇവര്‍ സ്വീഡനില്‍ ആയിരുന്ന കാലത്ത് ആണ്,രണ്ടാമത്തെ കുട്ടിക്ക് ഇപ്പോള്‍ ഒരു വയസ്സ് പ്രായമുണ്ട്. പരസ്പര സമ്മതത്തോടെ വിവാഹം വേര്‍പെടുതാനുള്ള ഹര്‍ജി സ്വീഡനിലെ കോടതിയില്‍…

Read More

ഗള്‍ഫ് എയര്‍ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു

ബംഗളൂരു: ബഹ്റിന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ ഇന്ത്യയില്‍ നിന്ന് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റിനിലേക്ക് മേയ് 1 മുതൽ നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ കർണാടകയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് മാത്രമാണ് ബഹ്റിനിലേക്ക് നേരിട്ട് വിമാന സർവീസുള്ളത്. ഇതോടെ ബഹ്റിനുമായി ബന്ധിപ്പിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമായി ബംഗളൂരു മാറും.

Read More
Click Here to Follow Us