വിസ്മയകരമായ സ്മാര്‍ട്ട് വാച്ചുമായി കാസിയോ!

50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ്​ പത്ത്​ ഡിഗ്രി സെല്‍ഷ്യസ്​ വരെയുള്ള തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന വിസ്മയകരമായ സ്​മാര്‍ട്ട്​വാച്ചുമായി ​കാസിയോ.  1.32 ഇഞ്ച്​ രണ്ട്​ പാളി ടി.എഫ്​.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക്​ ആന്‍ഡ്​ വൈറ്റ്​) ഡിസ്​പ്ലെയാണ് വാച്ചിന്​.

ഏകദേശം 26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തില്‍പെട്ട WSD-F20A സ്​മാര്‍ട്ട്​വാച്ചാണ്​ ഇത്​. ഗൂഗിളി​ന്‍റെ വെയര്‍ ഒ.എസില്‍​ പ്രവര്‍ത്തിക്കുന്ന ഈ വാച്ചിനു 320×300 പിക്​സലാണ്​ റസലൂഷന്‍.  ഒറ്റചാര്‍ജില്‍ ഒരുമാസം വരെ നില്‍ക്കുന്ന ടൈംപീസ്​ മോഡില്‍ബാറ്ററിയാണ് ഇതിനുള്ളത്. 90 ഗ്രാം ഭാരമുള്ള ഈ വാച്ചില്‍ ബ്ലൂടൂത്ത്​ 4.1, വൈ ഫൈ, ഗ്ലോനാസ്​, ജി.പി.എസ്​, ഓഫ്​ലൈന്‍ കളര്‍ മാപ്​ എന്നിവയുമുണ്ട്​.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

ആന്‍ഡ്രോയിഡ്​ 4.3 ഒ.എസ്​, ഐഒ.എസ്​ 9.0 മുതലുള്ള ആന്‍ഡ്രോയിഡ്​ ഐഫോണുകളുമായി ഇവ ചേര്‍ന്ന്​ പ്രവര്‍ത്തിക്കും. അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്​, ആക്​ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നിവയും ഈ വാച്ചിന്‍റെ പ്രത്യേകതയാണ്. 512 എം.ബി റാം, നാല്​ ജി.ബി ഇന്റെണല്‍ മെമ്മറി എന്നിവയാണ്​ മറ്റ്​ സവിശേഷതകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts