ന്യൂ ഡല്‍ഹി : തുടര്‍ച്ചയായ തോല്‍വിയില്‍ മനം മടുത്തു ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റന്‍ ഗൌതം ഗംഭീര്‍ നായക സ്ഥനമൊഴിഞ്ഞു ..ഉച്ചയ്ക്ക് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഗംഭീര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തന്റെ തീരുമാനമറിയിച്ചത് ..പകരം ശ്രേയസ് അയ്യര്‍ ഇനി ടീമിനെ നയിക്കും ..നടപ്പു സീസണില്‍ ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത് ..ഇനിയുള്ള എട്ടു മത്സരങ്ങളില്‍ ഏഴു മത്സരങ്ങളിലും ജയം നേടാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് സാദ്ധ്യതകള്‍ നില നിര്‍ത്താന്‍ കഴിയൂ …നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടു പോയിന്റോടെ അവസാന സ്ഥാനത്താണ് ഡെയര്‍ ഡെവിള്‍സ് ..
ഈ സീസണില്‍ ഗംഭീറിന്റെ ബാറ്റിംഗ് പ്രകടനവും തീര്‍ത്തും നിരാശാജനകമാണ്… ആദ്യ കളിയില്‍ അര്‍ധസെഞ്ച്വറി നേടിയെങ്കിലും ആറു മത്സരങ്ങളില്‍ നിന്ന് 17 റണ്‍സ് ശരാശരിയില്‍ 85 റണ്‍സ് മാത്രമാണ് ഗംഭീറിന്റെ സമ്പാദ്യം……