ചെന്നൈ: കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിലെ പ്രായ പരിധിക്കെതിരെ കമല്ഹാസന് രംഗത്ത്. 12 വരെയല്ല 16 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്നതിനുള്ള നിയമം കൊണ്ടു വരണമെന്ന് കമല്ഹാസന് ആവശ്യപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരോടും അനുകൂലികളോടും യൂട്യൂബിലൂടെ സംസാരിക്കുന്നതിനിടെയാണ് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് ഇക്കാര്യം വ്യക്തമാക്കിയത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്നും. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളെന്നും അദ്ദേഹം പറഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് ഈ നടപടിയെന്ന് തനിക്കറിയില്ലയെന്നും അദ്ദേഹം…
Read MoreDay: 23 April 2018
സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളിയ സാഹചര്യവും സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തെ രംഗത്തെത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ദളിതരെ പ്രധാനമന്ത്രി അപമാനിക്കുകയാണെന്നും സമൂഹത്തില്‍ ദളിതര്‍ അവഗണിക്കപ്പെടുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ ചേരുന്ന…
Read Moreമത്സരിക്കുന്നില്ല എന്ന് ഉറപ്പിച്ച് പറഞ്ഞ് “റിബല്‍ സ്റ്റാര്‍”;ആധി മാറാതെ കോണ്‍ഗ്രസ് നേതൃത്വം.
ബെംഗളൂരു: മണ്ഡ്യയിൽ മൽസരിക്കാൻ മുൻ മന്ത്രി കൂടിയായ അംബരീഷ് തയാറാകാത്തതോടെ മുൻ എംഎൽഎ എച്ച്.ബി രാമുവിനെ കോൺഗ്രസ് പരിഗണിക്കാനുള്ള സാധ്യത ഏറുകയാണ്.കോൺഗ്രസ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും ഇന്നലെയും ബി ഫോം ഏറ്റുവാങ്ങാൻ അദ്ദേഹം തയാറായില്ല. വിവിധ നേതാക്കൾ ചർച്ച നടത്തിയെങ്കിലും, മൽസരിക്കുന്നില്ലെന്ന നിലപാടിൽ അംബരീഷ് ഉറച്ചു നിൽക്കുന്നതായാണ് സൂചന.അദ്ദേഹത്തിനു മൽസരിക്കാൻ താൽപര്യമില്ലെന്ന കാര്യം അടുത്ത അനുയായിയായ അമരാവതി ചന്ദ്രശേഖറാണ് പുറത്തുവിട്ടത്.മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള പിണക്കമാണ് കടുത്ത നിലപാടിനു പിന്നിൽ.എന്നാൽ അംബരീഷിന്റെ ആരോഗ്യ പ്രശ്നങ്ങളാണ് യഥാർഥ കാരണമെന്ന് സിദ്ധരാമയ്യ സൂചിപ്പിച്ചിരുന്നു.
Read Moreവർണവിസ്മയമായി സര്‍ഗധാരയുടെ വർണ്ണലയം
ബെംഗളൂരു : സര്‍ഗധാര സംഘടിപ്പിച്ച ‘വര്‍ണലയം’ ജാലഹള്ളി നോര്‍ത്ത് വെസ്റ്റ് കേരളസമാജം ഹാളില്‍ നടന്നു. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സുനില്‍ ഉപാസന, ചിത്രകാരനും സിനിമാ സംവിധായകനുമായ ദീപേഷ്, ഗായകന് അകലൂര്‍ രാധാകൃഷ്ണന് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ ചിത്രരചനാമത്സരം, കവിത, മലയാള ഗാനാലാപനം എന്നിവ വർണ്ണലയം പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചു. ചിത്രരചനാമത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, ശാന്തമേനോൻ, കെ കൃഷ്ണകുമാർ, ശശീന്ദ്ര വർമ്മ, അനിതാ പ്രേംകുമാർ, ലതാ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
Read Moreഅധികാരത്തില്‍ വന്നാല്‍ കുഡ്ലു മാലിന്യ പ്ലാന്റ് അടച്ചുപൂട്ടും: രാജീവ് ചന്ദ്രശേഖർ എംപി
ബെംഗളൂരു : ബിജെപി അധികാരത്തിൽ വന്നാൽ കുഡ്ലു ഗേറ്റിലെ മാലിന്യസംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്നു രാജീവ് ചന്ദ്രശേഖർ എംപി. കർണാടക കംപോസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റെ നിയന്ത്രണത്തിലുള്ള പ്ലാന്റ് പരിസ്ഥിതിയെയും പ്രദേശവാസികളുടെ ആരോഗ്യത്തെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കുഡ്ലു ഗേറ്റ്, ഹൊസപാളയ, എച്ച്എസ്ആർ ലേഔട്ട്, സോമസുന്ദരപാളയ എന്നിവിടങ്ങളിലെ വിവിധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.
Read Moreസ്റ്റേജിൽ ലൈവായി തല മൊട്ടയടിച്ച് രമേഷ് പിഷാരടി!വീഡിയോ കാണാം.
റേറ്റിംഗ് കൂട്ടാന്‍ വേണ്ടി എന്തും ചെയ്യുന്ന കൂട്ടത്തില്‍ ആണ് ലോക മാധ്യമങ്ങള്‍,ഇന്ത്യന്‍ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.കുറഞ്ഞ സമയം കൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ പ്രക്ഷേപണം ചെയ്തുകൊണ്ട് വളരെ പെട്ടെന്ന് വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയ ഒരു ചാനെല്‍ ആണ് ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തില്‍ ഉള്ള ഫ്ലോവേര്സ് ടി വി. ഫ്ലോവേര്സ് ടി വി ചാനലിന്റെ ഒരു ലൈവ് സ്റ്റേജ് ഷോയില്‍ ആണ് മലയാളത്തിലെ മിമിക്രി വേദികളിലെ സ്ഥിര സാന്നിധ്യവും ബഡായി ബംഗ്ലാവ് പോലുള്ള പരിപാടിയുടെ അവതാരകനും ആയ രമേഷ് പിഷാരടി യുടെ മുടി പൂര്‍ണമായും നീക്കം ചെയ്തത്,സിനിമ…
Read Moreസിദ്ധരാമയ്യ നൽകിയ സത്യവാങ്മൂലത്തിൽ വ്യാജ വിവരം? പത്രിക തള്ളാന്‍ ആവശ്യപെട്ട് ബി ജെ പി.
ബെംഗളൂരു : മൈസൂരുവിലെ ചാമുണ്ഡേശ്വരിയിൽ പത്രിക സമർപ്പിച്ചപ്പോൾ, മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ സത്യവാങ്മൂലത്തിൽ, സമൂഹമാധ്യമ അക്കൗണ്ടുകൾ ഇല്ലെന്നു വ്യാജവിവരം നൽകിയെന്നും, പത്രിക തള്ളണമെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ. സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യത്തിനു നേരെ ഇല്ലെന്ന് അർഥം വരുന്ന ‘നിൽ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരിൽ ട്വിറ്റർ, ഫെയ്സ് ബുക് അക്കൗണ്ടുകളുള്ള സിദ്ധരാമയ്യ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്നാണു തിരഞ്ഞെടുപ്പു കമ്മിഷനിൽ ബിജെപിയുടെ അരോപണം. 2013ൽ മുഖ്യമന്ത്രിയായപ്പോൾ മുതൽ മുഖ്യമന്ത്രിയുടെ പേരിൽ സമൂഹമാധ്യമ അക്കൗണ്ടുകൾ സജീവമാണ്. സിദ്ധരാമയ്യയുടെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് പിന്നെ ആരാണ്…
Read Moreസീറ്റ് കിട്ടാത്തവരുടെ കൂടുമാറല്‍ തുടരുന്നു;ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു;ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ
ബെംഗളൂരു: ബിജെപിയിൽ വിമത ശബ്ദമേറുന്നു. കലബുറഗി റൂറൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ രേവുനായിക് ബലമഗി ദളിൽ ചേർന്നു. ശിവമൊഗ്ഗയിലെ സാഗറിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപി മുൻ എംഎൽഎ ബേലൂർ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു. കലബുറഗിയിൽ നിന്ന് അഞ്ചു തവണ എംഎൽഎയായിരുന്ന രേവുനായിക് ബലമഗി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗെയോടു പരാജയപ്പെട്ടിരുന്നു. സത്യസന്ധരായ പ്രവർത്തകരെ മാറ്റി നിർത്തി ഇക്കുറി ബിജെപി ക്രിമിനലുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാഗറിൽ കോൺഗ്രസിനായി മൽസരിക്കുന്ന ബന്ധു കൂടിയായ കാഗോഡ് തിമ്മപ്പയ്ക്ക് പിന്തുണ നൽകുമെന്ന്…
Read Moreകർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം
ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ് സെൽ ബെംഗളൂരു സൗത്ത് ജില്ലാ കമ്മിറ്റി യോഗം പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലിന്റോ കുര്യൻ, അഡ്വ. മാത്യു, പ്രേംദാസ്, ടോണി, അടൂർ രാധാകൃഷ്ണൻ, ചാർളി, നഹാസ്, നാദിർഷ, മോഹൻ നായർ, രാജീവ്, ഷാജു, റോഷൻ, മീര എന്നിവർ പ്രസംഗിച്ചു.
Read Moreഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് മലയാളി താരം സഞ്ജു സാംസണ്
ജയ്പൂര്‍: മുംബൈക്കെതിരായ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. ബംഗളൂരു നായകന് വിരാട് കോലിയെ മറികടന്നാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് 239 റണ്‍സാണ് ഇപ്പോള്‍ സഞ്ജുവിന്റെ പേരിലുള്ളത്. അഞ്ച് കളികളില്‍ 231 റണ്‍സ് നേടിയിട്ടുള്ള വിരാട് കോലി തന്നെയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ കോലിയടക്കമുള്ളവര്‍ സഞ്ജുവിനെ മറികടക്കാന്‍ സാധ്യതയുണ്ട്. 230 റണ്‍സുമായി ഹൈദരാബാദ് നായകന് കെയ്ന്‍ വില്യാംസണ്…
Read More