മുംബൈ :ഇരുപത് വര്‍ഷത്തിനു ശേഷമാണു കൃഷണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ ജോദ്പൂര്‍ കോടതിയുടെ വിധി വരുന്നത് …സെക്ഷന്‍ 304 (2), 279 ,338 വകുപ്പുകള്‍ പ്രകാരമാണ്..അഞ്ചു വര്ഷം തടവും ,പതിനായിരം രൂപ പിഴയും സല്‍മാനെതിരെ വിധിച്ചത് …വിധികെട്ടു തളര്‍ന്നു പോയ സല്‍മാന്‍ തന്‍റെ സഹോദരിമാരായ ആല്‍വിറ ഖാന്‍ അര്‍പ്പിത ഖാന്‍ എന്നിവരെ മാറോടു ചേര്‍ത്ത് വിതുമ്പി …പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് കാരഗൃഹത്തിലേക്ക് വീണുടഞ്ഞ ‘താര വിഗ്രഹത്തിനു’ ഇത് കനത്ത ആഘാതം തന്നെയാണ് .
സല്‍മാന്റെ അറസ്റ്റോടെ വിനോദ വ്യവസായത്തിന് നേരിടേണ്ടി വരുന്ന നഷ്ടം ഏകദേശം ആയിരം കോടിയോളമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍ …നിലവില്‍ ചിത്രീകരണം നടക്കുന്ന റേസ് 3 അടക്കമുള്ള, വന്‍ മുടക്ക് മുതലില്‍ ഒരുങ്ങുന്ന ആറോളം ചിത്രങ്ങള്‍ ..ടെലിവിഷന്‍ ഷോകള്‍ , എന്നിവയൊക്കെ ഈ നഷ്ടം എപ്രകാരം മറി കടക്കുമെന്ന് കണ്ടറിയണം …!
അതെ സമയം സല്‍മാന്‍ വേട്ടയാടിയ കൃഷണമൃഗം ‘ബ്രിഷ്‌ണോയ് ‘ എന്ന മതവിഭാഗത്തിന്റെ ആരാധനമൂര്‍ത്തിയുടെ പ്രതിരൂപമായിരുന്നുവെന്നും , ഈ കേസിന് വേണ്ടി മുന്‍പന്തിയില്‍ നിലകൊണ്ടതും ഈ വിഭാഗമായിരുന്നുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് …ഹിന്ദുമതത്തിലെ വൈഷ്ണവ ആരാധകരായ ഒരു വിഭാഗമാണ് ഈ കൂട്ടര്‍ ..പ്രകൃതി സംരക്ഷണത്തിലും ,സസ്യജന്തു പരിപാലനത്തിലും പ്രസിദ്ധരായ ഇവര്‍ ജോദ്പൂര്‍ കേന്ദ്രീകരിച്ചാണ് അധികവും നിലനില്‍ക്കുന്നത് ..മരം മുറിക്കുന്നത് പോലും കൊടിയ പാപമായി കണക്കാക്കുന്ന ഈ വിഭാഗം കേസില്‍ സല്‍മാന് ശിക്ഷ ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം തന്നെയാണ് നയിച്ചതെന്നു പറയപ്പെടുന്നു …