ബെംഗളൂരു : കാലം തെറ്റി എത്തിയ മഴ കർണാടകയിലെ മാമ്പഴ ഉൽപാദനത്തെ സാരമായി ബാധിക്കുന്നു. മാവ് പൂക്കുന്ന ജനുവരിയിൽ മഴ പെയ്തതാണ് ഉൽപാദനത്തെ ബാധിച്ചത്. മാർച്ച് ആദ്യത്തോടെ സജീവമാകേണ്ട വിപണിയിൽ പ്രധാന മാമ്പഴ ഇനങ്ങൾ ഇപ്പോഴും എത്തിയിട്ടില്ല. മാമ്പഴ ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന കോലാർ, ചിക്കബെല്ലാപുര ജില്ലകളിലെ തോട്ടങ്ങളിൽ മുൻവർഷങ്ങളേക്കാൾ പകുതി ഉൽപാദനം മാത്രമേ ഇത്തവണ ഉണ്ടായിട്ടുള്ളൂവെന്ന് കർണാടക മാമ്പഴ വികസന കോർപറേഷൻ ചെയർമാൻ എൽ.ഗോപാലകൃഷ്ണ പറഞ്ഞു. ഉൽപാദനം കുറഞ്ഞതോടെ വിലയും ഉയരും.
തോത്താപുരി, മൽഗോവ, അൽഫോൻസ, സിന്ധൂര തുടങ്ങിയ ഇനങ്ങളാണ് കർണാടകയിൽ ഏറെ ഉൽപാദിപ്പിക്കുന്നത്. കോർപറേഷന്റെ നിയന്ത്രണത്തിൽ മാലൂരിൽ പ്രവർത്തിക്കുന്ന മാമ്പഴ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് വിദേശരാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.