ബെംഗലൂരു: ആഘോഷങ്ങളെല്ലാം തന്നെ ഇവിടെ വളരെ നന്നായി കൊണ്ടാടാറുണ്ട് ..എന്നാല്‍ ബെംഗലൂരുവിന്റെ മാത്രം സ്വന്തമായ ഒരു പരമ്പരാഗത ഉത്സവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ബംഗലൂരുവില്‍ വസിക്കുന്ന നമ്മള് പുതു തലമുറ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ‘കരഗ’ എന്ന ആഘോഷം … ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ചൈത്ര മാസത്തിലെ പൌര്‍ണ്ണമി നാളില്‍ ആണ് ഈ ആഘോഷം നടത്താറുള്ളത് …അതായത് മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ..ശക്തി ദേവത കുടികൊള്ളുന്നു എന്ന് കരുതപ്പെടുന്ന മണ്കുടത്തില് നിന്നുമാണ് ‘കരഗ ‘എന്ന നാമം ഉരുത്തിരിഞ്ഞത് എന്നാണ് വിശ്വാസം ..നൂറ്റാണ്ടുകള്‍ പഴക്കമുള്ള…
Read MoreMonth: March 2018
വിഷുവിന് 22 സ്പെഷലുകളുമായി കേരള ആർടിസി;
ബെംഗളൂരു : ഈസ്റ്റർ തിരക്കു കഴിയുംമുൻപേ വിഷു സ്പെഷലുകളുമായി കേരള ആർടിസി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർടിസി അധികൃതർ അറിയിച്ചു.ടിക്കറ്റ് ചാർജ് കുറവ് വിഷുവിനു കർണാടക ആർടിസിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര് യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക്…
Read Moreനഗരത്തെ പുൽകാൻ വീണ്ടും വേനൽമഴയെത്തി;ഇത്തവണ സമ്മാനമായി കയ്യിൽ കരുതിയത് ആലിപ്പഴം!
ബെംഗളൂരു : രണ്ടാഴ്ച മുൻപെ തുടർച്ചയായി നാലു ദിവസം പെയ്ത് ഓടിമറഞ്ഞ മഴ വീണ്ടും നഗരത്തിലേക്ക് എത്തി നോക്കി. ഉത്തര ബെംഗളൂരുവിൽ നിന്നാണ് മഴയുടെ ആരംഭം ,യശ്വന്ത്പുര ,ജാലഹള്ളി, അബ്ബിഗരെ, തുമുകുരു റോഡ് ഭാഗങ്ങളിൽ വലിയ രീതിയിലുള്ള മഴ ഏകദേശം നാലുമണിയോടെ തുടങ്ങി . പലയിടങ്ങളിലും നല്ല രീതിയിൽ ആലിപ്പഴ വർഷവുമുണ്ടായി. അതേ സമയം നഗരത്തിന്റെ ദക്ഷിണ ഭാഗത്തേക്ക് ഏകദേശം അഞ്ചു മണിയോടെയാണ് മഴ വ്യാപിച്ച് തുടങ്ങിയത്. മഡിവാള , കോറമംഗല, ബൊമ്മനഹള്ളി ,ബി ടി എം ,സിൽക്ക് ബോർഡ് ഭാഗങ്ങൾ മഴയെ എതിരേൽക്കാനുള്ള…
Read More72ാമത് സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍.
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫിയില്‍ കേരളം ഫൈനലില്‍. മിസോറാമിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിന് യോഗ്യത നേടിയത്. അഫ്ദാലിന്റെ ഏകഗോളിലായിരുന്ന കേരളത്തിന്റെ വിജയം. ഫൈനലില്‍ ബംഗാളാണ് കേരളത്തിന്റെ എതിരാളി. കര്‍ണാടയെ തോല്‍പ്പിച്ചാണ് ബംഗാള്‍ എത്തിയത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ബംഗാളിനെ തോല്‍പ്പിച്ചിരുന്നു. 54ആം മിനുട്ടിലാണ് ഗോള്‍ പിറന്നത്. എം.എസ്. ജിതിന് ഒറ്റയ്ക്ക് കൊണ്ടുവന്ന പന്ത് രാഹുലിന് മറിച്ച് നല്കി. എന്നാല്‍ രാഹുലിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. എന്നാല്‍ റീ ബൗണ്ടില്‍ അഫ്ദാല്‍ ഗോള്‍ നേടി. കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലിലേക്ക് കടന്നത്.…
Read Moreചന്നപട്ടണയ്ക്കു സമീപം കേരള ആർടിസി ക്ക് നേരെ കല്ലേറ്.
ബെംഗളൂരു : ചന്നപട്ടണയ്ക്കു സമീപം കഴിഞ്ഞ ദിവസം അർധരാത്രി കേരള ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത സംഭവത്തിൽ അക്രമികളെ പിടികൂടാനായില്ല. രാത്രി 10നു ബെംഗളൂരുവിൽനിന്നു തൊട്ടിൽപാലത്തേക്കു പുറപ്പെട്ട ബസിനു നേരെയാണ് കാറിലെത്തിയവർ കല്ലെറിഞ്ഞത്. ബസിന്റെ വശത്തെ ചില്ല് തകർന്നെങ്കിലും ആളപായമുണ്ടായില്ല. സംഭവം ഉണ്ടായ ഉടൻ ചന്നപട്ടണ പൊലീസിൽ വിവരം അറിയിച്ചിരുന്നു. ഈസ്റ്റർ തിരക്കിൽ സർവീസ് മുടങ്ങുമെന്നതിനാലാണ് പരാതിയുമായി മുന്നോട്ടു പോകാത്തതെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ അവധി ആയതിനാൽ ബസ് ദിവസങ്ങളോളം സ്റ്റേഷനിൽ പിടിച്ചിട്ടാൽ യാത്രക്കാർ ദുരിതത്തിലാകും. ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടവുമുണ്ടാകും.…
Read Moreബെംഗളൂരു മലയാളികളുടെ ചിരകാല അഭിലാഷമായ ബെംഗളുരു ഭവൻ യാഥാർത്ഥ്യത്തിലേക്ക്.
ബെംഗളുരു: മലയാളികളുടെ ചിരകാല സ്വപ്നമായ കേരള ഭവന് യാഥാര്‍ത്ഥ്യമാകുന്നു . അതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ രണ്ടേക്കര്‍ ഭൂമി ബാംഗ്ലൂര്‍ കേരള സമാജത്തിന് അനുവദിച്ചതായി മന്ത്രി കെ ജെ ജോര്‍ജ് , കെ ആര് പുരം എം എല്‍ എ ബൈരതി ബസവരാജ് എന്നിവര്‍ കേരള സമാജം ഭാരവാഹികളെ അറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബധിച്ച തീരുമാനം എടുത്തതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. മലയാളികള്‍ക്കായി ഒരു ആസ്ഥാനമന്ദിരം എന്ന സ്വപ്നത്തിന് കുറേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കണ്വെന്ഷന്…
Read Moreകിലോ മീറ്റെറിനു 4 രൂപ മാത്രം,കാഷ്ലെസ് ഇടപാടിന് 2% ഇളവ്,ആപ്പ് ഡൗൺലോഡ് ചെയ്യുന്നവർക്ക് 50 രൂപ കാഷ് ബാക്ക്,ആദ്യ മൂന്നു യാത്രയ്ക്ക് 15% ഇളവ്,ഓട്ടോയിൽ ആദ്യ നാല് കിലോമീറ്ററിന് 25 രൂപ,ഓലയ്ക്കും ഊബറിനും വെല്ലുവിളി ഉയര്‍ത്താന്‍ പബ്ലിക് ടാക്സി ഇന്ന് മുതല്‍.
ബെംഗളൂരു : വെബ്ടാക്സി രംഗത്തെ പ്രമുഖരായ ഓലയ്ക്കും ഊബറിനും വെല്ലുവിളിയായി പബ്ലിക് ടാക്സി. ബെംഗളൂരുവിൽ സർവീസ് നടത്തുന്ന മറ്റു വെബ്ടാക്സികളേക്കാൾ 25% നിരക്കിളവ് ഉൾപ്പെടെ ഒട്ടേറെ വാഗ്ദാനങ്ങളുമായാണ് മൊബൈൽ ആപ് അടിസ്ഥാനമാക്കിയുള്ള പബ്ലിക്ടാക്സി പുറത്തിറങ്ങി. ക്യാബ് ഡ്രൈവർമാരായ ബരമെഗൗഡ, രഘു എന്നിവരുടെ നേതൃത്വത്തിലാണ് പബ്ലിക് ടാക്സി രൂപീകരിച്ചത്. യാത്രക്കൂലിയിൽ ഒട്ടേറെ ഇളവുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സർജ് പ്രൈസിങ്, കാർ പൂളിങ് എന്നിവ ഉണ്ടാകുമോ എന്നതിൽ വ്യക്തതയായിട്ടില്ല. ക്യാബുകളുടെ എണ്ണം കൊണ്ടും കാര്യക്ഷമത കൊണ്ടും മറ്റു വെബ്ടാക്സികളോട് കിടപിടിക്കാൻ പബ്ലിക് ടാക്സിക്കാകുമോ എന്നതിലും ആശങ്കയുണ്ട്.…
Read Moreറിന്സണ് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു.
ബെംഗളൂരു ∙ മലയാളി വെബ്ടാക്സി ഡ്രൈവറെ കാർ തട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകർ ആഭ്യന്തരമന്ത്രി രാമലിംഗറെഡ്ഡിയെ സന്ദർശിച്ചു. തൃശൂർ അയ്യന്തോൾ സ്വദേശി റിൻസൻ ടി.സോമന്റെ മൃതദേഹമാണ് ഹൊസൂരിലെ സ്കൂളിനു മുന്നിലുള്ള ഓടയിൽ കണ്ടെത്തിയത്. സമീപകാലത്ത് കർണാടകയിൽ കേരള ആർടിസി ബസുകൾക്കു നേരെയുണ്ടായ അതിക്രമങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreഎയർലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതികളെ ചൂഷണം ചെയ്തെന്ന കേസിൽ മലയാളി യുവാവ് പിടിയില്‍.
ബെംഗളൂരു : എയർലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതികളെ ചൂഷണം ചെയ്തെന്ന കേസിൽ തിരുവനന്തപുരം സ്വദേശി ദീപുരാജ് (36) അറസ്റ്റിൽ. വിവിധ ഓൺലൈൻ ജോബ് പോർട്ടലുകളിൽനിന്നു തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിച്ച് പ്രമുഖ വിമാനക്കമ്പനിയിലെ എച്ച്ആർ മാനേജരെന്നു പരിചയപ്പെടുത്തി ആളുകളുമായി ഫോണിൽ ബന്ധമുണ്ടാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ജോലി ലഭിക്കണമെങ്കിൽ ഇന്റർവ്യുവിനു പുറമെ ഫിറ്റ്നസ് ടെസ്റ്റും പാസാകണമെന്നു വിശ്വസിപ്പിക്കും. ഡോക്ടർ എന്ന വ്യാജേന യുവതികളുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയുമാണു ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലെ ജീവനക്കാരനായ ഇയാൾ ഡോ.ഹരികൃഷ്ണൻ, ഡോ.രാജേഷ്…
Read Moreവായു – ശബ്ദ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോൾ– ഡീസൽ ഓട്ടോകൾ നിയന്ത്രിക്കാനും കൂടുതൽ ഇലക്ട്രിക് റിക്ഷകളും (ഇ–റിക്ഷ) എൽപിജി–സിഎൻജി ഓട്ടോകളും അനുവദിക്കാനും ഗതാഗതവകുപ്പ് തീരുമാനം.
ബെംഗളൂരു : വായു – ശബ്ദ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോൾ– ഡീസൽ ഓട്ടോകൾ നിയന്ത്രിക്കാനും കൂടുതൽ ഇലക്ട്രിക് റിക്ഷകളും (ഇ–റിക്ഷ) എൽപിജി–സിഎൻജി ഓട്ടോകളും അനുവദിക്കാനും ഗതാഗതവകുപ്പ് തീരുമാനം. ബെംഗളൂരുവിൽ 30000 ഓട്ടോറിക്ഷകൾക്കുകൂടി പെർമിറ്റ് നൽകാനാണു തീരുമാനം. 25000 എണ്ണം എൽപിജി–സിഎൻജി ഓട്ടോകളായിരിക്കും. അതിൽ 500 പെർമിറ്റ് വനിതകൾ ഓടിക്കുന്ന പിങ്ക്–ഓട്ടോകൾക്കായി നീക്കിവച്ചു. ഇതോടെ ബെംഗളൂരുവിലെ ഓട്ടോറിക്ഷകളുടെ എണ്ണം ഒന്നരലക്ഷം കടക്കും. വനിതകൾക്കു സ്വയംതൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പിങ്ക് ഓട്ടോ പദ്ധതിയനുസരിച്ചു പുതിയ ഓട്ടോ വാങ്ങാൻ അർഹരായ 500 പേർക്കു 80000 രൂപ വീതം…
Read More