എയർലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതികളെ ചൂഷണം ചെയ്തെന്ന കേസിൽ മലയാളി യുവാവ്‌ പിടിയില്‍.

ബെംഗളൂരു : എയർലൈൻ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതികളെ ചൂഷണം ചെയ്തെന്ന കേസിൽ തിരുവനന്തപുരം സ്വദേശി ദീപുരാജ് (36) അറസ്റ്റിൽ. വിവിധ ഓൺലൈൻ ജോബ് പോർട്ടലുകളിൽനിന്നു തൊഴി‍ൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിച്ച് പ്രമുഖ വിമാനക്കമ്പനിയിലെ എച്ച്ആർ മാനേജരെന്നു പരിചയപ്പെടുത്തി ആളുകളുമായി ഫോണിൽ ബന്ധമുണ്ടാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പ്.

  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം

ജോലി ലഭിക്കണമെങ്കിൽ ഇന്റർവ്യുവിനു പുറമെ ഫിറ്റ്നസ് ടെസ്റ്റും പാസാകണമെന്നു വിശ്വസിപ്പിക്കും. ഡോക്ടർ എന്ന വ്യാജേന യുവതികളുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയുമാണു ചെയ്തിരുന്നതെന്നു പൊലീസ് പറഞ്ഞു.

തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലെ ജീവനക്കാരനായ ഇയാൾ ഡോ.ഹരികൃഷ്ണൻ, ഡോ.രാജേഷ് പണിക്കർ, രാകേഷ് ശർമ, രാകേഷ് നായർ തുടങ്ങിയ പേരുകളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
[masterslider id="10"]

Related posts