ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ മാറ്റങ്ങൾ വരുത്തി കെആർ പുരം ട്രാഫിക് പോലീസുകാർ; വിശദാംശങ്ങൾ

ബെംഗളൂരു: ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ കെആർ പുരം ട്രാഫിക് പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗതാഗതം സുഗമമാക്കുന്നു.

ടി.സി പാല്യ വഴി നഗരത്തിലേക്കുള്ള വാഹനങ്ങൾ പഴയ മദ്രാസ് റോഡിലൂടെ ഭട്ടരഹള്ളി സിഗ്നലിൽ യു-ടേൺ എടുത്ത് മുന്നോട്ട് പോകണം.

ഹൊസ്‌കോട്ടിൽനിന്നും ടിസി പാളയ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കെആർ പുരം സർക്കാർ കോളജിനു സമീപം യു ടേൺ എടുത്ത് മുന്നോട്ടുപോകണം.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

മേഡഹള്ളിയിൽ നിന്ന് ടി.സി പാളയിലേക്കുള്ള സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ടി.സി പാല്യ ജംഗ്ഷന് മുമ്പുള്ള മീഡിയൻ ഓപ്പണിംഗിൽ നിന്ന് പഴയ മദ്രാസ് റോഡിൽ പോകണം. ടി.സി പാളയ മുതൽ മേടഹള്ളി വരെയുള്ള സർവീസ് റോഡിലും തിരിച്ചും പാർക്കിങ് നിരോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts