തന്റെ കണീരു കൊണ്ട് ഈ തെറ്റ് കഴുകി കളയാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു ..എങ്കിലും ലോക ചാമ്പ്യന്‍മാരുടെ പെരുമ നിരവധി അലങ്കരിച്ച ,ഒരുകാലത്ത് ക്രിക്കറ്റ് എന്ന കളിയുടെ അവസാനവാക്കായിരുന്ന ഓസ്ട്രേലിയയെ ലോകത്തിനു മുന്‍പില്‍ തല കുനിക്കെണ്ടേ അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിച്ച , ഈ നാണം കെട്ട ചരിത്രം തന്റെ പേരില്‍ എഴുതിയപ്പോള്‍ അയാള്‍ തകര്‍ന്നു, വാക്കുകള്‍ ഇടറി…. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു കളിക്കാരന് അദ്ദേഹത്തിന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച ഒരു വര്‍ഷത്തിന്റെ വിലക്ക് ജീവിതാന്ത്യം വരെ അദ്ദേഹത്തെ വെട്ടയാടുമെന്നത് തീര്‍ച്ചയായ കാര്യം തന്നെ …
ഇന്നലെ സിഡ്നിയില്‍ ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ ആയിരുന്നു ഈ ഏറ്റു പറച്ചില്‍ ..നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തിയ വാര്‍ണ്ണര്‍ക്കും ബാന്‍ ക്രോഫ്റ്റിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു ..വാര്‍ണ്ണര്‍ക്കും സ്മിത്തിനും ഒരു വര്‍ഷവും ,ബാന്‍ ക്രോഫ്റ്റിനു ഒന്‍പത മാസവുമായിരുന്നു കളിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കിയത് ..
അതേസമയം അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയ കോച്ച് ഡാരന്‍ ലേമാനും പടി ഇറങ്ങി …കരാര്‍ അനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ നാലാം ടെസ്റ്റ് ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെതും ..എന്നാല്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നില്‍കുമ്പോള്‍ ഒരു പരിശീലക സ്ഥാനം നിര്‍വ്വഹിക്കാന്‍ താന്‍ യോഗ്യനല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു …തുടര്‍ന്ന്‍ അവസാന ടെസ്റ്റിനു ശേഷം അദ്ദേഹവും സ്ഥാനമൊഴിയും …