ബെംഗളൂരു : ചന്നപട്ടണയ്ക്കു സമീപം കഴിഞ്ഞ ദിവസം അർധരാത്രി കേരള ആർടിസി ബസിന്റെ ചില്ല് എറിഞ്ഞുതകർത്ത സംഭവത്തിൽ അക്രമികളെ പിടികൂടാനായില്ല. രാത്രി 10നു ബെംഗളൂരുവിൽനിന്നു തൊട്ടിൽപാലത്തേക്കു പുറപ്പെട്ട ബസിനു നേരെയാണ് കാറിലെത്തിയവർ കല്ലെറിഞ്ഞത്. ബസിന്റെ വശത്തെ ചില്ല് തകർന്നെങ്കിലും ആളപായമുണ്ടായില്ല. സംഭവം ഉണ്ടായ ഉടൻ ചന്നപട്ടണ പൊലീസിൽ വിവരം അറിയിച്ചിരുന്നു.
ഈസ്റ്റർ തിരക്കിൽ സർവീസ് മുടങ്ങുമെന്നതിനാലാണ് പരാതിയുമായി മുന്നോട്ടു പോകാത്തതെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ അവധി ആയതിനാൽ ബസ് ദിവസങ്ങളോളം സ്റ്റേഷനിൽ പിടിച്ചിട്ടാൽ യാത്രക്കാർ ദുരിതത്തിലാകും. ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടവുമുണ്ടാകും. അതേസമയം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽനിന്നു മലബാർ ഭാഗത്തേക്കുള്ള സ്പെഷൽ ബസുകൾ ചെറിയ ഇടവേളകളിൽ ആയിരിക്കും ബെംഗളൂരുവിൽ നിന്ന് അയയ്ക്കുകയെന്ന് അധികൃതർ അറിയിച്ചു. വഴിയിൽ രാത്രി ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.