ബെംഗലൂരു : ഇന്ദിര നഗറിലെ 100 ഫീറ്റ് റോഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് , ബൈക്ക് യാത്രയ്ക്കിടെ പൊടുന്നനെയായിരുന്നു ഒരു വൃക്ഷത്തിന്റെ ഒരു വന്‍ ശിഖരം രാജസ്ഥാന്‍ സ്വദേശിയായ വികാസ് കുമാറിന്റെയും സുഹൃത്തിന്റെയും മേല്‍ പതിച്ചത് …! അപ്രതീക്ഷിതമായ ആഘാതത്തില്‍ ബൈക്ക് മറിഞ്ഞു വീണു ..പക്ഷെ തലയിലേക്ക് പതിച്ച ശിഖരം ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് തലയ്ക്ക് ഗുരുതര പരിക്ക് ഏല്‍പ്പിക്കാതിരുന്നത് ….കഴുത്തിലെ ചില നിസാര പരിക്കുകള്‍ ഒഴിച്ചാല്‍ ഇരുവരും ധരിച്ച ഹെല്‍മെറ്റ് കൊണ്ട് രക്ഷപെടുകയായിരുന്നു …ഹലസുര്‍ ട്രാഫിക്ക് പോലീസ് ട്വിറ്ററിലാണ് തകര്‍ന്ന ബൈക്കിന്റെയും , രക്ഷപെട്ട വികാസ് കുമാറിന്റെയും ചിത്രം പങ്കു വെച്ചത് ..ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ,ഒപ്പം യാത്ര ചെയ്യുന്നവരും ഹെല്‍മെറ്റ് നിര്‍ബ്ബന്ധമായും ധരിക്കണമെന്ന ട്രാഫിക്ക് പോലീസിന്റെ ഉപദേശം ശരി വെയ്ക്കുന്ന തരത്തിലായിരുന്നു സംഭവ വികാസങ്ങള്‍ …! ട്വീറ്റ് വൈറലായതോടെ പബ്ലിക്കിനിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് …ഈ അടുത്തും സിറ്റിയില്‍ ധാരാളം ഇരു ചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെട്ട് മലയാളികള്‍ ഉള്‍പ്പടെ മരണപ്പെട്ടതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരൻ അപകടത്തിൽ മരിച്ചു
ബെംഗളൂരു: ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച പോലിസുകാരന് അപകടത്തില്‍ മരിച്ചു. സിറ്റി... -
ബൈക്കിൽ നിന്ന് തെറിച്ച് വീണ് പിൻസീറ്റ് യാത്രക്കാരി മരിച്ചു
ബെംഗളൂരു: ബൈക്കില്‍ നിന്ന് തെറിച്ചുവീണ് റോഡ് ഡിവൈഡറില്‍ തലയിടിച്ച് പിൻസീറ്റ് യാത്രക്കാരി... -
സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50...