മൈസൂരു ; മൃഗശാലയില്‍ മുതലകളുടെ വേലിക്കെട്ട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി കുളത്തിലേക്ക് പതിച്ച മൃഗശാല ജീവനക്കാരനെ മുതലകള്‍ ആക്രമിച്ചു …ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം …! നാളുകളായി മൈസൂര്‍ മൃഗശാലയിലെ തൊഴിലാളിയായിരുന്ന പുട്ടസ്വാമിക്കായിരുന്നു പരിക്കേറ്റത് ..ആക്രമണത്തില്‍ അദ്ദേഹത്തിന്റെ രണ്ടു വിരലുകള്‍ നഷ്ടമായി ….! അതെ സമയം ഇത് മൃഗശാലയിലെ ആദ്യത്തെ സംഭവമാണെന്നും , സുരക്ഷാവീഴ്ചയോന്നും ഉണ്ടായിട്ടില്ല എന്നും മൃഗ ശാല എക്സിക്യുട്ടീവ് ഡയറക്ടര്‍ രവി ശങ്കര്‍ വ്യക്തമാക്കി .ക്ലീനിംഗ് സെക്ഷനിലെ നാലംഗ സംഘത്തില്‍പെട്ടയാളായിരുന്നു പുട്ടസ്വാമി ….വഴു വഴുപ്പുള്ള പ്രേദേശമായിരുന്നത് കൊണ്ടാണ് കാല്‍ വഴുതി താഴേയ്ക്ക് പതിച്ചത് ….എന്നാല്‍ മറ്റ് അംഗങ്ങളുടെ സംയോജിതമായ ഇടപെടലുകള്‍ കൊണ്ടായിരുന്നു ജീവ ഹാനി സംഭാവിക്കാതിരുന്നത് …പാഞ്ഞടുത്ത മുതലുകളില്‍ നിന്നും വേഗത്തില്‍ തിരികെ കയറുമ്പോളായിരുന്നു വലതു കാലിലെ വിരലുകളില്‍ കടിയേറ്റത് ..ഉടന്‍ തന്നെ ആശുപതിയില്‍ എത്തിച്ചെങ്കിലും വിരലുകളില്‍ മുക്കാല്‍ ഭാഗവും നഷ്ടപ്പെട്ടിരുന്നു ….ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുതലകളുടെ സംരക്ഷണം വഹിക്കുന്ന ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ പിഴവുകള്‍ സംഭവിക്കാതെ ഇരിക്കാന്‍ പ്രത്യേക ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പികുമെന്നു മൃഗശാല അധികൃതര്‍ അറിയിച്ചു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കുട്ടികളെ കനാലിൽ എറിഞ്ഞ് യുവതിയുടെ ആത്മഹത്യ ശ്രമം; 2 പേരുടെ മൃതദേഹം കണ്ടെത്തി
ബെംഗളൂരു: യുവതി നാലു കുഞ്ഞുങ്ങളെ കനാലിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ... -
ജയലളിതയുടെ സ്വത്തുക്കൾ അനന്തരാ വകാശികൾക്ക് ലഭിക്കില്ല; എല്ലാം തമിഴ്നാട് സർക്കാരിന് നൽകാൻ നിർദേശം
ബെംഗളൂരു: ജയലളിതയുടെ സ്വത്തുക്കൾ അനന്തരാവകാശികള്‍ക്ക് ലഭിക്കില്ല. 800 കിലോ വെള്ളിയും 28... -
മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും സഹോദരനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
ബെംഗളൂരു: വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറും സഹോദരനും സഞ്ചരിച്ച കാര്‍...