ബെംഗളൂരു : കെആർ പുരം മാർ യൂഹാനോൻ മംദാന ഓർത്തഡോക്സ് പള്ളിയിൽ നാൽപതാം വെള്ളി ആചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 6.30നു കുർബാന ഉണ്ടാകും. ഓശാന ശുശ്രൂഷകൾ 25നു രാവിലെ ഏഴിനും പെസഹാ ശുശ്രൂഷ 28നു വൈകിട്ട് ആറിനും ദുഃഖവെള്ളി ശുശ്രൂഷകൾ അന്നു രാവിലെ എട്ടിനും ഉയിർപ്പ് തിരുക്കർമങ്ങൾ ഏപ്രിൽ ഒന്നിനു പുലർച്ചെ നാലിനും ആരംഭിക്കുമെന്നു വികാരി ഫാ. ടി.കെ.തോമസ് കോറെപ്പിസ്കോപ്പ അറിയിച്ചു.
എംജി റോഡ് സിഎസ്ഐ ഈസ്റ്റ് പരേഡ് പള്ളിയിൽ കഷ്ടാനുഭവ ഗാനസന്ധ്യ നാളെ വൈകിട്ട് ആറിന് ആരംഭിക്കും.കെആർ പുരം ബഥേൽ മാർത്തോമ്മാ പള്ളി, കൊത്തന്നൂർ സിഎസ്ഐ പള്ളി എന്നിവിടങ്ങളിലെ ഗായകസംഘങ്ങളും പങ്കെടുക്കും.
ഉദയനഗർ സെന്റ് ജൂഡ് പള്ളിയിൽ നോമ്പുകാല ധ്യാനം ഇന്നു വൈകിട്ട് അഞ്ചിന് ആരംഭിക്കും. ബ്രദർ മാരിയോ ജോസഫ് ടീം നേതൃത്വം നൽകുന്ന കൺവൻഷൻ നാളെയും സമാപന ദിനമായ ഞായറാഴ്ചയും രാവിലെ 8.30ന് ആരംഭിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.